Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇനി ഈ ചര്‍മ്മ പ്രശ്നങ്ങളെ പേടിക്കണ്ട
തിരക്കുകള്‍ക്കിടയിലുള്ള ജീവിതം പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അലച്ചിലും പരിസര മലിനീകരണവും ഓരോ ദിവസവും ചര്‍മ്മത്തെ കൊന്നു കൊണ്ടിരിയ്ക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒഴിവുദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി സമയവും പണവും ചിലവാക്കുന്നവരും കുറവല്ല. ഒറ്റ മുടി കൊഴിയില്ല ഈ ഷാമ്പൂ ഉപയോഗിച്ചാല്‍
എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഒരു ദിവസത്തിന്റെ മുഴുവന്‍ അലച്ചിലും ക്ഷീണവും മാറ്റി മുഖത്തിന് തിളക്കം നല്കാന് സഹായിക്കുന്ന ചില വഴികള്‍. അവ എന്തൊക്കെ എന്ന് നോക്കാം.

അള്‍ട്രാവയലറ്റ് രശ്മികള്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ആണ്.

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് മിക്സിയില്‍ നല്ലതു പോലെ അടിച്ച് പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്സ് ചെയ്ത് 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

മൃതകോശങ്ങളെ ഇല്ലാതാക്കാം
മൃതകോശങ്ങളെ ഇല്ലാതാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് ടീസ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും നല്ലതാണ് പപ്പായ. ഒരു ബൗള്‍ പപ്പായ കഷ്ണങ്ങളാക്കിയത്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
പപ്പായ നല്ലതു പോലെ അരച്ച് പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ചര്‍മ്മത്തില്‍ ഈര്പ്പത്തിന്
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്പര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ വട്ടത്തില്‍ ചെറിയ കഷ്ണങ്ങളാക്കി കനം കുറച്ച് മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച് അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും.

അമിത എണ്ണമയം
അമിത എണ്ണമയം ഉള്ളതും പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മൂന്ന് മുട്ടയും മോയ്സ്ചുറൈസറും മതി.

തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതിനു ശേഷം അല്പം മോയ്സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന് മൃദുത്വം നല്കാന്
ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
അരക്കപ്പ് ഓട്സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

യൗവ്വനമുള്ള ചര്‍മ്മത്തിന്
ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഓക്സി ലൈഫ് ബ്ലീച്ച് ചെയ്യാം. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ക്രീം ബ്ലീച്ച് ബ്ലീച്ച് പൗഡറില്‍ 7:1 എന്ന അനുപാതത്തില്‍ മിക്സ് ചെയ്യുക. 15 മിനിട്ടിനു ശേഷം മുഖം വൃത്തിയായി കഴുകാം. ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും.



Click it and Unblock the Notifications
