Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വേനലിനെ ചെറുക്കും ഫേസ് പായ്ക്കുകള്‍
വേനല്‍ക്കാലം എത്തുകയായി, അതിനാല്‍ മുഖകാന്തിക്ക് മങ്ങലേല്‍പ്പിക്കുന്ന പലതിനേയും നേരിടാന്‍ തയ്യാറാകേണ്ടതുണ്ട്. കൂടാതെ ചൂട് കൂടാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ശരീരത്തിന്റെ തണുപ്പ് നിലനിര്‍ത്താന്‍ ധാരളം വെള്ളം കുടിക്കുകയും ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുക.
വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് വീട്ടില്‍ ഉണ്ടാക്കാവുന്ന മുഖലേപനങ്ങള്‍ തിരഞ്ഞെടുക്കാം. തണ്ണിമത്തന്, നാരങ്ങ, തേന്‍, തൈര് തുടങ്ങി സ്വന്തം അടുക്കളയില്‍ തന്നെയുള്ള ചേരുവകള്‍ കൊണ്ട് ചര്‍മ്മത്തിന് തണുപ്പ് നല്കുന്ന മുഖലേനങ്ങള് ഉണ്ടാക്കാം.
ഇവയെല്ലാം ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും വിയര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും
വേനല്‍ക്കാലത്തെ ചൂടിനെ മറികടക്കാന്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന 7 മുഖലേപനങ്ങള്‍

മാങ്ങ മുഖലേപനം
വേനല്‍ക്കാലമായതിനാല്‍ മുഖലേപനം ഉണ്ടാക്കാന്‍ ചില വേനല്‍ക്കാല പഴങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മാമ്പഴ ചാറ് എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ തണുത്ത പാലും ചേര്‍ക്കുക. ഈ ചേരുവകള്‍ എല്ലാം കൂടി നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

തണ്ണിമത്തന് മുഖലേപനം
വേനല്‍ക്കാലത്ത് ചര്‍മ്മത്തെ തണുപ്പിക്കാന്‍ തണ്ണിമത്തന് സഹായിക്കും. തണ്ണിമത്തന്റെ കാമ്പ് അരകപ്പ് എടുത്ത് അതില്‍ ഒരു ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക.

നാരങ്ങ മുഖലേപനം
ചര്‍മ്മത്തിന് ഇണങ്ങുന്ന സുരക്ഷിതമായ ബ്ലീച്ചിങ് ഏജന്റായിട്ടാണ് നാരങ്ങയെ കണക്കാക്കുന്നത്. ചൂടേറ്റ് മുഖത്തിന്റെ നിറം മങ്ങുന്നുണ്ടെങ്കില്‍ രണ്ട് ടേബിള്സപൂണ് നാരങ്ങ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തിളക്കിയ മിശ്രിതം പുരട്ടുക.

കിവി മുഖലേപനം
കിവിയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. .അരകപ്പ് കിവി നീരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബദാംപാലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്തിളക്കി മുഖലേപനം ഉണ്ടാക്കുക.

തൈര് മുഖലേപനം
ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടാന്‍ തൈര് സഹായിക്കും. വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ട് തവണ വീതം തണുത്ത തൈര് മുഖത്തും കഴുത്തിലും പുരട്ടുക.

വെള്ളരിക്ക മുഖലേപനം
വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് ഏറ്റവും ഗുണകരമാകുന്ന പച്ചക്കറികളില്‍ ഒന്നാണ് വെള്ളരിക്ക. ഒരു വെള്ളരിക്ക, മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടീസ്പൂണ്‍ തൈര് എന്നിവ നന്നായി ചേര്‍ത്തിളക്കിയ മിശ്ചിതം ചര്‍മ്മത്തില്‍ പുരട്ടുക.

പൈനാപ്പിള്‍ മുഖലേപനം
ഒരു പൈനാപ്പിളിന്റെ കാമ്പ് അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങി പത്ത് മിനുട്ടിന് ശേഷം റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം കഴുകി തുടയ്ക്ക്ക.



Click it and Unblock the Notifications
