For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷേവ് ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് ഈ മുന്നറിയിപ്പ്

|

ഷേവ് ചെയ്യുന്നവരായിരിക്കും എല്ലാവരും. അശ്രദ്ധമായ ഷേവിംഗ് പലപ്പോഴും പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മുഖത്ത് മുറിവുണ്ടാകാനും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാനും എല്ലാം ഷേവിംഗിലെ അശ്രദ്ധ കാരണമാകും.

എന്നാല്‍ ഷേവിംഗിനിടയില്‍ ചര്‍മ്മം സംരക്ഷിക്കാന്‍ പലരും മറന്നു പോകുന്നു. ഇനി സ്ത്രീകളിലാണെങ്കില്‍ പലപ്പോഴും വാക്‌സിംഗ് ഉണ്ടാക്കുന്ന വേദന ഇല്ലാതാക്കാനാണ് പലപ്പോഴും ഷേവിംഗിനെ ആശ്രയിക്കുന്നത്. അനാവശ്യ രോമങ്ങള്‍ ഒരു മിനിട്ടില്‍ കളയാം

എന്നാല്‍ പലപ്പോഴും ഇത് അതില്‍ കൂടുതല്‍ തലവേദനയാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. ചര്‍മ്മത്തെ നശിപ്പിക്കുന്ന ചില ഷേവിംഗ് തെറ്റുകള്‍ എന്തൊക്കെ എന്ന് നോക്കാം.

റേസര്‍ മാറ്റാന്‍ ശ്രദ്ധിക്കുക

റേസര്‍ മാറ്റാന്‍ ശ്രദ്ധിക്കുക

ഒരേ റേസര്‍ ഉപയോഗിച്ച് വീണ്ടും വീണ്ടും ഷേവ് ചെയ്യുന്നത് ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. റേസറിലുള്ള ബാക്ടീരിയയും മറ്റും ഷേവിഗം ബുദ്ധിമുട്ടുള്ള പ്രശ്‌നമായി മാറും. റേസറിന്റെ മൂര്‍ച്ച കുറയുന്നതും ഷേവിംഗ് പ്രയാസകരമാക്കും.

മൃതകോശങ്ങളെ നീക്കം ചെയ്യുന്നത്

മൃതകോശങ്ങളെ നീക്കം ചെയ്യുന്നത്

മൃതകോശങ്ങളെ നീക്കം ചെയ്യുന്നതും പലപ്പോഴും ഷേവിംഗിലൂടെയാണ്. എന്നാല്‍ ഷേവിംഗിനു മുന്‍പ് ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കുക. റേസര്‍ മൃതകോശങ്ങളില്‍ തട്ടി മുറിവുണ്ടാകാനുള്ള സാധ്യത ഇതുലൂടെ ഇല്ലാതാക്കാം.

 സോപ്പുപയോഗിച്ച് ഷേവിംഗ്

സോപ്പുപയോഗിച്ച് ഷേവിംഗ്

സോപ്പുപയോഗിച്ച് ഷേവ് ചെയ്യുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റുന്നു. സോപ്പിന് പകരം കണ്ടീഷണറോ മോയ്‌സ്ചുറൈസറോ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ചര്‍മ്മം വരണ്ടതാവുന്നതിലൂടെ പലപ്പോഴും മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കഷണ്ടിയില്ല ഇനി; ഷാമ്പൂവിനൊപ്പം മൂന്ന് കൂട്ടുകള്‍കഷണ്ടിയില്ല ഇനി; ഷാമ്പൂവിനൊപ്പം മൂന്ന് കൂട്ടുകള്‍

ബ്ലേഡ് വൃത്തിയായി കഴുകാത്തത്

ബ്ലേഡ് വൃത്തിയായി കഴുകാത്തത്

ബ്ലേഡ് വൃത്തിയായി കഴുകാത്തതും പലപ്പോഴും ഷേവിംഗില്‍ നിങ്ങള്‍ വരുത്തുന്ന വലിയ തെറ്റാണ്. ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡില്‍ മൃതചര്‍മ്മങ്ങള്‍ ഉണ്ടാവും. ഇത് വൃത്തിയായ രീതിയില്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അത് ഇന്‍ഫെക്ഷന് കാരണമാകും.

 മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത്

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത്

മോയ്‌സ്ചുറൈസറോ ക്രീമോ ഒന്നും ഉപയോഗിക്കാതെയുള്ള ഷേവിംഗ് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് ചര്‍മ്മം ചുവന്ന് തടിയ്ക്കാനും തിണര്‍ക്കാനും കാരണമാകും.

 ഡ്രൈ ഷേവിംഗ്

ഡ്രൈ ഷേവിംഗ്

ഡ്രൈ ഷേവിംഗ് ചെയ്യുന്നവരും പുരുഷന്‍മാര്‍ക്കിടയില്‍ കുറവല്ല. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വളരെ വലിയ ചര്‍മ്മരോഗങ്ങള്‍ ആണ് എന്നതാണ് സത്യം.

ഷേവിംഗിന് ശേഷം

ഷേവിംഗിന് ശേഷം

ഷേവിംഗിന് ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ല ശീലം. എന്നാല്‍ പലരും ഇത് ഉപയോഗിക്കുന്നില്ല. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. കുളിക്കുമ്പോള്‍ വെളിച്ചെണ്ണ തേച്ചാല്‍?

English summary

Common Shaving Mistakes That Are Probably Ruining Your Skin

Common Shaving Mistakes That Might Be Ruining Your Skin.
Story first published: Thursday, September 1, 2016, 11:35 [IST]
X
Desktop Bottom Promotion