Latest Updates
-
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം!
മുഖക്കുരുവെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ
മുഖക്കുരു എന്ന് പറയുമ്പോള്‍ മുഖത്ത് മാത്രമാണ് ഉണ്ടാവുക എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാന്‍ അധികം സമയമൊന്നും വേണ്ട. പലപ്പോഴും മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുണ്ടാകുന്നത് മുഖത്ത് മാത്രമല്ല. മുഖത്തെ കറുത്ത കുത്തുകള്‍ക്കു പരിഹാരം
ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. സൗന്ദര്യത്തിന് പലപ്പോഴും വെല്ലുവിളിയാണ് ഇത്തരത്തിലുണ്ടാകുന്ന കുരുക്കളും പാടുകളും.
ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാന്‍ പറ്റാത്ത രീതിയില്‍ വരെ ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ നമ്മെ തകര്‍ക്കുന്നു. എന്നാല്‍ ഇനി ഇതിനെക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട. കാരണം ഇത്തരം പ്രശ്നങ്ങളെല്ലാം മാറ്റാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട് എന്നത് തന്നെയാണ് കാര്യം. അതെന്തൊക്കെയെന്ന് നോക്കാം. അടിവസ്ത്രമിട്ട് അരഭാഗം കറുത്തുപോയോ?

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ചര്‍മ്മസംരക്ഷണത്തില്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം കുരുക്കള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗം മൂലം നശിപ്പിക്കപ്പെടുന്നു.

ഓട്സ്
എണ്ണമയമുള്ള ചര്‍മ്മമാണ് പലപ്പോഴും ഇത്തരം ചര്‍മ്മപ്രശ്നങ്ങളുടെ പ്രധാന കാരണം. എന്നാല്‍ ഓട്സ് അരച്ച് മുഖത്ത് പുരട്ടുമ്പോള്‍ ഇത് മുഖത്തെ എണ്ണമയം മുഴുവനായി വലിച്ചെടുക്കുന്നു. മാത്രമല്ല ടോക്സിന് പുറന്തള്ളുകയും ചെയ്യുന്നു.

ടീ ട്രീ ഓയില്‍
ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടി എന്ന നിലയ്ക്കാണ് ടീട്രീ ഓയില്‍ അറിയപ്പെടുന്നത് തന്നെ. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ഇന്‍ഫെക്ഷനും ഉണ്ടാവുമെന്ന ഭയം വേണ്ട. ഇത് ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എപ്സം സാള്‍ട്ട്
മുഖക്കുരു പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തില്‍ തടിപ്പും, ചുവന്ന പാടുകളും ചൊറിച്ചിലും എല്ലാം ഉണ്ടാക്കുന്നു. എന്നാല്‍ എപ്സം സാള്‍ട്ടിന്റെ ഉപയോഗം ഈ പ്രശ്നങ്ങളെയെല്ലാം പരിഹരിയ്ക്കുന്നു.

ഗ്രീന്‍ ടീ
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗ്രീന്‍ ടീ തന്നെയാണ് മുന്നില്‍. ഗ്രീന്‍ ടീ ബോഡി ആക്നെയെ തുരത്തുന്നു. മാത്രമല്ല ചര്‍മ്മത്തിന് ഫ്രഷ്നസ് നല്‍കുകയും ചെയ്യുന്നു.

ഈന്തുപ്പ്
പുറംഭാഗങ്ങളിലുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങളും അലര്‍ജിയും കുരുവും എല്ലാം മാറാന്‍ ഇന്തുപ്പ് നല്ലതാണ്.

ബേക്കിംഗ് സോഡ
ഒരു നുള്ള് ബേക്കിംഗ് സോഡയ്ക്ക് നിങ്ങളുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. അല്പം വെള്ളത്തില്‍ ചാലിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.

കറുവപ്പട്ടയും തേനും
കറുവപ്പട്ടയും തേനുമാണ് മറ്റൊന്ന്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ നശിപ്പിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ അഴുക്കിനേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
