Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ പ്രശ്നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം
പലപ്പോഴും നിരവധി ചര്‍മ്മപ്രശ്നങ്ങള്‍ നമ്മളെ അലട്ടുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍മപ്രശ്നങ്ങള്‍ക്ക് എപ്പോഴും ചര്‍മ്മരോഗവിദഗ്ധനെ സമീപിക്കുന്നതില്‍ നിന്നും ഇനി നമുക്ക് വിട്ടു നില്ക്കാം. നമ്മുടെ വീട്ടില്‍ തന്നെ ഇതിനുള്ള ഒറ്റമൂലികള്‍ ധാരാളം ഉണ്ട് എന്നതാണ് സത്യം. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സംഭാരം
ഉപ്പൂറ്റി വിണ്ടു കീറുന്നത് കാലിലെ ആണി തീപ്പൊള്ളലേറ്റാലുണ്ടാകുന്ന പാടുകള്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങള്‍ പലപ്പോഴും നമ്മുടെ വീടിനു ചുറ്റും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഉപ്പൂറ്റി വിണ്ടു കീറല്‍
ഉപ്പൂറ്റി വിണ്ടു കീറുന്നത് കാലിന്റെ സൗന്ദര്യത്തെ സാരമായി തന്നെ ബാധിയ്ക്കും. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ചു പുരട്ടുക. അല്ലെങ്കില്‍ ഒരു പിടി അരി തേങ്ങാ വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം അരച്ചു പുരട്ടുക.

കാലിലെ ആണി
ഇഞ്ചിനീരും ചുണ്ണാമ്പുവെള്ളത്തിന്റെ തെളിനീരും ചേര്‍ത്തു പുരട്ടുക. കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക.

തീ പൊള്ളല്‍
മുക്കുറ്റി നമ്മുടെ നാട്ടിന് പുറങ്ങളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. മുക്കുറ്റി അരച്ച് തൈരിലരച്ച് പുരട്ടുക.

പുഴുക്കടിയ്ക്കും പരിഹാരം
തുളസി നീരില്‍ ചെറുനാരങ്ങാ നീര് കലര്‍ത്തി തേയ്ക്കുക. പപ്പായയുടെ പാലും പുഴുക്കടിയുള്ള ഭാഗത്ത് പുരട്ടുക.

ചുടുകുരു
ഇന്നത്തെ കാലാവസ്ഥയില്‍ ചുടുകുരു എപ്പോഴും പ്രശ്നമുണ്ടാക്കുന്നതാണ്. ചെറുപയറിന്റെ പൊടിയും ഇഞ്ചയും തേച്ചു കുളിയ്ക്കുക.

ചുണങ്ങ്
ചെറുനാരങ്ങാ നീര് ഉപ്പിലിട്ട് ചുണങ്ങ് ഉള്ള ഭാഗത്ത് പുരട്ടുകയോ അല്ലെങ്കില്‍ വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുകയോ ചെയ്യുക.

അരിമ്പാറ
വെളുത്തുള്ളി ചുട്ട് അതിന്റെ ചൂട് അരിമ്പാറയ്ക്കു മുകളില്‍ വെയ്ക്കുക. അല്ലെങ്കില്‍ ചുണ്ണാമ്പും കാരവും സമം ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുക.



Click it and Unblock the Notifications
