Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കുക്കുമ്പര്‍ കൊണ്ടു മുഖം വെളുപ്പിക്കാം
ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന മികച്ച പച്ചക്കറിയിനങ്ങളില്‍ ഒന്നാണ് വെള്ളരിക്ക. ചര്‍മ്മത്തിനും, തലമുടിയ്ക്കും ഉപകാരപ്പെടുന്ന പോഷകങ്ങളാല്‍ സമ്പന്നമാണ് വെള്ളരിക്ക. ദിവസവും ഇത് ഉപയോഗിച്ചാല്‍ ചുളിവുകളില്ലാത്ത ചര്‍മ്മം നിലനിര്‍ത്താനാവും.
കണ്ണിനു ചുറ്റുമുള്ള കറുത്ത വലയവും, വീക്കവും അകറ്റാന്‍ ഏറെ ഉപയോഗിക്കപ്പെടുന്നതാണ് വെള്ളരിക്ക. ചര്‍മ്മത്തിന് നിറം ലഭിക്കാനും ഇത് ഫലപ്രദമാണ്. ചര്‍മ്മസംരക്ഷണത്തിന് വേണ്ടി വെള്ളരിക്ക പല തരത്തില്‍ ഉപയോഗിക്കാം. ഏത് തരത്തിലുള്ള ചര്‍മ്മത്തിനും ഇത് ഫലപ്രദമാണ്. ഏതാനും വെള്ളരിക്ക ഫേസ് പായ്ക്കുകള്‍ തയ്യാറാക്കുന്ന വിധം അറിഞ്ഞിരിക്കുക.

1. വെള്ളരിക്കയും നാരങ്ങനീരും
വെള്ളരിക്ക അരച്ച് അതില്‍ അല്പം നാരങ്ങനീരും ഒരു നുള്ള് മഞ്ഞളും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയാം. മുട്ടയുടെ വെള്ളയും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഈ ഫേസ്പായ്ക്ക് എണ്ണമയമുള്ള ചര്‍മ്മത്തിന് യോജിച്ചതാണ്.

2. വെള്ളരിക്കയും മുള്‍ട്ടാണി മിട്ടിയും
വെള്ളരിക്കയും മുള്‍ട്ടാണി മിട്ടിയും റോസ് വോട്ടറും കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയാം. മുഖക്കുരു മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ഫേസ്പായ്ക്ക്.

3. വെള്ളരിക്കയും തേനും
വെള്ളരിക്ക പള്‍പ്പില്‍ ഓട്ട്സ് ചേര്‍ത്ത് അല്പം തേന്‍കൂടി കലര്‍ത്തി മുഖത്ത് തേയ്ക്കുക. 20 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാന്‍ ഇത് ഫലപ്രദമാണ്.

4. വെള്ളരിക്കയും ആപ്പിളും
അല്പം വെള്ളരിക്കയും ആപ്പിളും ഓട്ട്സും കൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. സംവേദനത്വം കൂടിയ ചര്‍മ്മത്തിന് ഇത് അനുയോജ്യമാണ്.

5. വെള്ളരിക്കയും കറ്റാര്‍വാഴയും
കറ്റാര്‍വാഴയുടെ നീരും വെള്ളരിക്ക ജ്യൂസും കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് അല്പസമയം കഴിഞ്ഞ് നന്നായി കഴുകുക.

6. വെള്ളരിക്കയും അവൊക്കാഡോയും
വെള്ളരിക്ക അരിഞ്ഞ് അവൊക്കാഡോയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് കോശങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് നനവ് നല്‍കുക വഴി ചര്‍മ്മത്തിന് ഉന്മേഷവും തിളക്കവും ലഭിക്കും.



Click it and Unblock the Notifications
