Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രായം കുറയ്ക്കും ആയുര്‍വ്വേദ സൂത്രങ്ങള്‍
ആയുര്‍വ്വേദമെന്ന ചികിത്സാ വിധി പലര്‍ക്കും ഇഷ്ടമാവാന്‍ കാരണം തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതു കൊണ്ടു തന്നെയാണ്. മാത്രമല്ല അകാല വാര്‍ദ്ധക്യത്തെ തടയാനും സൗന്ദര്യത്തെ യാതൊരു പ്രശ്നവും ഇല്ലാതെ സംരക്ഷിക്കാനും ആയുര്‍വ്വേദത്തിനുള്ള പ്രത്യേകി കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്.
എന്തൊക്കെ ആയുര്‍വ്വേദ-പ്രകൃതി ദത്ത കൂട്ടുകളാണ് പ്രായം കുറയ്ക്കാന്‍ നമ്മളെ സഹായിക്കുന്നതെന്നു നോക്കാം. പലപ്പോഴും ഇത്തരം കൂട്ടുകള്‍ നമ്മുടെ ചുറ്റു വട്ടത്ത് സ്ഥിരമായി ലഭിയ്ക്കുന്നവ തന്നെയായിരിക്കും എന്നതാണ് സത്യം.പഴം കൊണ്ടുള്ള തല വിദ്യകള്‍

തേന്‍
ആയുര്‍വ്വേദ കൂട്ടുകളില്‍ ഏറ്റവും മുന്പില് എടുത്തു പറയേണ്ട പേരാണ് തേന്‍. ചുക്കില്ലാതെ കഷായമില്ലെന്നു പറയുന്ന കണക്കാണ് തേനില്‍ ആയുര്‍വ്വദം വഴിയുള്ള സൗന്ദര്യ സംരക്ഷണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട് എന്നത് തന്നെയാണ് തേനിനെ സൗന്ദര്യ സംരക്ഷണത്തിന്റെ രാജാവാക്കുന്നത്. തേന്‍ മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞു നോക്കൂ ഫലം ഉടന്‍ തന്നെ അറിയാം.

സ്ട്രോബെറി
സ്ട്രോബെറി വിദേശിയാണെങ്കിലും പ്രകൃതിദത്തമായതു കൊണ്ടു തന്നെ പാര്‍ശ്വഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് സ്ട്രോബെറി എന്നത് നിസ്സംശയം പറയാം.

രസായനങ്ങള്‍
വിവിധ തരത്തിലുള്ള രസായനങ്ങള്‍ നമ്മള് കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിനു വേണ്ടിയാണ് എന്നതാണ് കാര്യം. പക്ഷേ രസായനം ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിനും ചര്‍മ്മത്തിനും വളരെയേറെ മാറ്റം വരുത്തുന്നു.

വിവിധ തരത്തിലുള്ള എണ്ണകള്‍
വിവിധ തരത്തിലുള്ള എണ്ണകള്‍ ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്. ബദാം ഓയില്‍, സാന്‍ഡല്‍വുഡ് ഓയില്‍, റോസ്വുഡ് ഓയില്‍ എന്നിവയെല്ലാം ദിവസവും ഉപയോഗിച്ചാല്‍ അകാല വാര്‍ദ്ധക്യം എന്ന വില്ലനെ തടയാം.

അശ്വഗന്ധം
അശ്വഗന്ധം രസായനത്തിനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളപ്പാണ്ട് പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ പ്രതിരോധിയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുക്കിച്ചുളിയലുകളെ തുരത്തുന്നതിനും അശ്വഗന്ധം നല്ലതാണ്.

പാലും ബദാമും
ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റാക്കി പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് വയസ്സാവുന്നതിന്റെ എല്ലാ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

നെല്ലിക്ക
നെല്ലിക്ക ആയുര്‍വ്വേദ മരുന്നുകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ആയുര്‍വ്വേദക്കൂട്ടാണ്. മുടിയ്ക്കും ചര്‍മ്മത്തിനും ആരോഗ്യത്തിനും അത്രയേറെ ഗുണങ്ങളാണ് നെല്ലിക്ക ചെയ്യുന്നത് എന്നതാണ് കാര്യം.

നാരങ്ങാ നീര്
നാരങ്ങാ നീര് കൊണ്ടും ചര്‍മ്മപ്രശ്നങ്ങളേയും അകാലവാര്ദ്ധക്യത്തേയും ഇല്ലാതാക്കാം. നാരങ്ങാ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. നാരങ്ങാ നീരും തേനും മിക്സ് ചെയ്ത് പുരട്ടുന്നത് ഇരട്ടി ഫലം തരും എന്നതാണ് കാര്യം.

ച്യവനപ്രാശം
ച്യവനപ്രാശം എന്നും രാവിലെ ഒരു സ്പൂണ്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതും വാര്‍ദ്ധക്യസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
