Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖസൗന്ദര്യത്തില്‍ ആരും ശ്രദ്ധിക്കാത്ത തെറ്റുകള്‍
മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് പറയാറ്. അതുകൊണ്ട് തന്നെ മുഖം വൃത്തയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. എന്നാല്‍ മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ നമ്മള് സ്ഥിരമായി വരുത്തുന്ന ചില തെറ്റുകളുണ്ട്.
പലപ്പോഴും എത്ര ശ്രദ്ധ കൊടുത്താലും ഇങ്ങനെ ചെയ്താലേ മുഖം വൃത്തിയാവൂ എന്ന ചിന്തയാണ് പലപ്പോഴും ഈ തെറ്റുകള്‍ വരുത്താന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്തൊക്കെ സൗന്ദര്യ തെറ്റുകളാണ് അവ എന്നു നോക്കാം.

മുഖത്തിന്റെ വൃത്തി
മുഖം ഉരച്ചു കഴുകിയാലേ വൃത്തിയാവൂ എന്ന ചിന്തയാണ് പലപ്പോഴും നമ്മളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. ആ വൃത്തിയാക്കലിന്റെ ഭാഗമായി സര്‍വ്വശക്തിയുമെടുത്ത് മുഖം കഴുകുന്നതിലൂടെ മുഖത്ത മൃദുല ചര്‍മ്മത്തിന്റെ കാര്യത്തില്‍ തീരുമാനമാകും.

മുഖത്തെ വരള്‍ച്ച
ക്രീം കൂടുതല്‍ ഉപയോഗിച്ചാല്‍ മുഖം എപ്പോഴും ഭംഗിയോടെ ഇരിയ്ക്കും എന്നൊരു ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും ഉടന്‍ തന്നെ മാറ്റണം. കാരണം പല ക്രീമുകളും മുഖം ഡ്രൈ ആകാന്‍ മാത്രമാണ് സഹായിക്കുന്നത്.

വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ
മുഖം കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം അമിത ചൂടുള്ളതോ കൊടും തണുപ്പുള്ളതോ ആകരുത്. ഇളം ചൂടുവെള്ളമാണ് ഉത്തമം.

മേക്കപ്പ് ഉപയോഗിക്കുമ്പോള്‍
മേക്കപ്പ് ഉപയോഗിക്കുമ്പോള്‍ ഉറങ്ങുന്നതിനു മുന്‍പ് കഴുകിക്കളയാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്നം പിന്നീട് പരിഹരിക്കാനാകില്ല.

ബ്യൂട്ടി പാര്‍ലര്‍ സൂക്ഷിക്കുക
ദിവസവും ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്നവരാണ് നിങ്ങളെങ്കില്‍ അതും നിര്‍ത്തിക്കോളൂ. ഇത്തരം പരീക്ഷണങ്ങള്‍ പിന്നീട് മുഖം പുറത്തു കാണിക്കാത്ത രീതിയിലേക്ക് മാറാന്‍ താമസമില്ല.

ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍
ഫേസ് വാഷ് ഉപയോഗിച്ചാല്‍ മാത്രമേ മുഖം വൃത്തിയാവൂ എന്നൊരു വിചാരം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതും നമ്മള് മുഖത്തോട് ചെയ്യുന്ന ക്രൂരതയാണ്.



Click it and Unblock the Notifications
