Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
ചൂട് നാരങ്ങ വെള്ളം കൊണ്ട് മുഖത്തിന് നിറം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും അവസാന വാക്കാണ് നാരങ്ങ. നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ നാരങ്ങ വെള്ളം അല്പം ചൂടായാലോ അതിന് സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുമെന്നതാണ് സത്യം.
മുഖത്തെ കറുത്ത പാടിനോ മറ്റു ചര്‍മ്മ പ്രശ്നങ്ങളോ മാറ്റമില്ലാതെ തുടരുന്നുവെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒറ്റമൂലിയാണ് ചൂട് നാരങ്ങാ വെള്ളം. എന്തൊക്കെയാണ് ഇതിന്റെ സൗന്ദര്യ ഗുണങ്ങള്‍ എന്നു നോക്കാം. മുടി കഴുകുമ്പോള്‍ അല്പം ശ്രദ്ധ

മുഖക്കുരു മാറുന്നു
ചൂടുള്ള വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അതില്‍ അല്പം നാരകത്തിന്റെ ഇല കൂടി അരച്ച് ചേര്‍ത്ത് ആ വെള്ളത്തില്‍ മുഖം കഴുകുക. ഇത് ഒരാഴ്ച കൃത്യമായി ചെയ്താല്‍ മുഖത്തിന്റെ നിറത്തിന് കാര്യമായ മാറ്റം ഉണ്ടാകും എന്നതാണ് കാര്യം.

ചെറുപയറും നാരങ്ങാ നീരും
ചെറുപയറും നാരങ്ങാ നീരും ഇത്തരത്തില്‍ മുഖത്തിനി നിറം നല്കുന്ന ഒന്നാണ്. അല്പം ചെറുപയറു പൊടിയില്‍ ചൂട് നാരങ്ങവെള്ളം മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

കുളിയ്ക്കുമ്പോള്‍
കുളിയ്ക്കുമ്പോള്‍ അല്പം വെള്ളം ചൂടാക്കി അതിലേക്ക് നാരങ്ങാ നീര് മിക്സ് ചെയ്ത് കുളിച്ചു നോക്കൂ. ഇത് ശരീരദുര്‍ഗന്ധം അകറ്റി സുഗന്ധം പ്രദാനം ചെയ്യുന്നു.

തൊലിപ്പുറത്തെ ചുളിവ് മാറ്റുന്നു
മുഖത്തിന് നിറം നല്‍കുക എന്നതിലുപരി പ്രായാധിക്യം മൂലം തൊലിപ്പുറത്തുണ്ടാകുന്നചുളിവുകള് മാറ്റാനും ചൂട് നാരങ്ങാ വെള്ളം സഹായിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ ചൂട് നാരങ്ങാ വെള്ളം കുടിച്ചാല്‍ മതി.

മഞ്ഞളും നാരങ്ങ വെള്ളവും
അല്പം മഞ്ഞള്‍ അരച്ച് ചൂട് നാരങ്ങ വെള്ളത്തില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് അടുത്ത ദിവസം രാവിലെ കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് നല്ല നിറവും മൃദുലതയും ലഭിയ്ക്കുന്നു.

ചര്‍മ്മത്തിലെ പാടുകള്‍
ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറാന്‍ ചെറുചൂടുള്ള നാരങ്ങാ വെള്ളത്തില്‍ അല്പം ആര്യവേപ്പ് ഇട്ടുവെച്ച് അല്പസമയം കഴിഞ്ഞ് ആ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മതി.

ആന്റി ഓക്സിഡന്റിന്റെ കളി
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് നാരങ്ങ. ഇത് ചര്‍മ്മത്തിലേക്ക് ഇറങ്ങിച്ചെന്ന് നല്ലൊരു ക്ലെന്‍സര്‍ ആയി പ്രവര്‍ത്തിക്കുന്നു. അതിലൂടെ തന്നെ ചൂടുവെള്ളം കൂടിയാകുമ്പോള്‍ ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications
