Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ആവി പിടിക്കാം
ഒട്ടും പണച്ചിലവില്ലാതെ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമുണ്ട്. എന്നാല്‍ ഈ ഒറ്റമൂലിയാകട്ടെ വീട്ടിലുണ്ടായിട്ടും ആരും അറിയാതെ പോകുന്നു. പല ക്രീമുകള്‍ മാറി മാറി തേച്ചിട്ടും ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങിയിട്ടും മുഖത്തിനു കാര്യമായ മാറ്റമൊന്നും വന്നില്ലെങ്കില്‍ ഇതുകൂടിയൊന്ന് പരീക്ഷിക്കാവുന്നതാണ്. മുഖത്ത് ആവി പിടിയ്ക്കല്‍ തന്നെയാണഅ മുഖചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ഉത്തമ മാര്‍ഗ്ഗം. എന്നാല്‍ അങ്ങനെ ഇങ്ങനെ ആവി പിടിയ്ക്കാന്‍ ശ്രമിക്കരുത്. എല്ലാത്തിനും അതിന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്. ആദ്യം ആവി പിടിക്കുന്നതിനെ പറ്റിയും അതിന്റെ ഗുണങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
ആവി പിടിയ്ക്കുന്നതിലൂടെ മുഖത്തെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് വഴി ഫേഷ്യല്‍ ടിഷ്യുവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയന്‍സും കടക്കുന്നു. ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആവി പിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നതിന്റെ ഫലമായി മുഖത്തെ അഴുക്കും മറ്റും ഇല്ലാതാവുന്നു. ക്ലെന്‍സിങ് മില്‍ക്ക് ഉപയോഗിച്ച് നീക്കാനാവാത്ത അഴുക്ക് പോലും ആവി പിടിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

മുഖക്കുരുവിനെ തുരത്താനും ആവി പിടിയ്ക്കുന്നത് നല്ലതാണ്. ആവി പിടിച്ച് കഴിഞ്ഞിതിനു ശേഷം ഐസ്ക്യൂബ് ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കാം. എങ്ങനെ ആവി പിടിയ്ക്കണം എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്തൊക്കെ കാര്യങ്ങളാണ് ആവി പിടിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
മുഖം വൃത്തിയായി കഴുകുക
ആവി പിടിയ്ക്കുന്നതിനു മുന്‍പ് മുഖം വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. കാരണം മേക്കപ്പ് പൂര്‍ണമായും നീക്കിയെങ്കില്‍ മാത്രമേ അഴുക്കും ഇല്ലാതാവുകയുള്ളൂ.
വെള്ളത്തിലെ കൂട്ടുകള്‍
ആര്യവേപ്പ്, തുളസി, നാരകത്തിന്റെ ഇല എന്നിവ ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ഇടുന്നത് വളരെ നല്ലതാണ്.

അകലം പാലിയ്ക്കുക
ആവി പിടിയ്ക്കുന്നതില്‍ നിന്നും കൃത്യമായ അകലം പാലിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളിപ്പോയി വിപരീത ഫലം ഉണ്ടാവാനിടയുണ്ട്.
സമയം
ആവി പിടിക്കാന്‍ അഞ്ച് മുതല്‍ 10 മിനിട്ടു വരെയാണ് സമയം അനുവദിക്കേണ്ടത്. ഇതില്‍ കൂടുതല്‍ സമയം ചെയ്യുമ്പോഴും വിപരീത ഫലമായിരിക്കും ഉണ്ടാവുക.
മാസത്തില്‍ രണ്ടു പ്രാവശ്യം
മാസത്തില്‍ രണ്ടു തവണ മാത്രം ആവി പിടിയ്ക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം മുഖം വരണ്ട് ചര്‍മ്മം വിണ്ടു കീറാനും കാരണമാകും. മുഖക്കുരു പാടു മാറ്റാന്‍ തക്കാളി



Click it and Unblock the Notifications
