For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാല സൗന്ദര്യത്തിന് വെള്ളരിയ്ക്കയോ?

|

ഓരോ ദിവസം ചൂട് സഹിക്കാന്‍ കഴിയാത്ത അത്രയും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തിലും സൗന്ദര്യ കാര്യത്തിലും ശ്രദ്ധ അല്‍പം കൂടുതല്‍ വേണമെന്നതു തന്നെയാണ് കാര്യം. വെള്ളരിയ്ക്കയെ വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിനായി നമുക്ക് കൂട്ടു പിടിയ്ക്കാം. മുഖത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ നിറം

എന്നാല്‍ വെള്ളരിയ്ക്ക എന്നാല്‍ മഞ്ഞ നിറത്തിലുള്ള വെള്ളരിയല്ല. പച്ച നിറത്തില്‍ കക്കിരിക്ക എന്ന് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന വെള്ളരിയെ. കുക്കുമ്പര്‍ എന്നാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. വേനല്‍ക്കാല സൗന്ദര്യ സംരക്ഷണത്തില്‍ ഇതെങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

മുഖത്തിന് ഏറ്റവും കൂടുതല്‍ കരുവാളിപ്പ് നടക്കുന്നത് വേനല്‍ക്കാലത്താണ്. എന്നാല്‍ ചര്‍മ്മം തിളക്കമുള്ളതാവാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു എന്നതാണ് സത്യം. കുക്കുമ്പറിന്റെ നീര് നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു.

ജലാംശം നിലനിര്‍ത്തുന്നു

ജലാംശം നിലനിര്‍ത്തുന്നു

ജലാംശം നിലനിര്‍ത്തുന്നതിനും കുക്കുമ്പര്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി ്പ്രവര്‍ത്തിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നതാണ് കുക്കുമ്പര്‍.

 കുക്കുമ്പറും തൈരും

കുക്കുമ്പറും തൈരും

കുക്കുമ്പറിന്റെ നീരും തൈരും ഏറ്റവും കൂടുതല്‍ ചര്‍മ്മസംരക്ഷണത്തെ സഹായിക്കുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ മിശ്രിതം കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

 സണ്‍ടാണിനെ പ്രതിരോധിയ്ക്കുന്നു

സണ്‍ടാണിനെ പ്രതിരോധിയ്ക്കുന്നു

സണ്‍ടാണിനെ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് ചര്‍മ്മത്തിലെ കറുത്ത പാടിനെ ഇല്ലാതാക്കുന്നതില്‍ മുന്‍പിലാണ്.

പ്രായം കുറയ്ക്കുന്നു

പ്രായം കുറയ്ക്കുന്നു

അകാല വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നം അലട്ടുന്നവരെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസ്റ്റിയേയും സഹായിക്കുന്നു.

കണ്ണിന്റെ സംരക്ഷണം

കണ്ണിന്റെ സംരക്ഷണം

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സംരക്ഷണം വേണ്ടത് കണ്ണിനാണ്. കണ്ണിന്റെ താഴെയുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ വെള്ളരി വട്ടത്തില്‍ മുറിച്ച് വെയ്ക്കുന്നതും സഹായിക്കുന്നു.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെള്ളരിയ്ക്ക തന്നെയാണ് മുന്‍പില്‍. ഇത് ചര്‍മ്മത്തിലെ ഉഷ്ണത്തെ കുറയ്ക്കുകയും മുഖക്കുരു വരാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

English summary

Beauty benefits of cucumber you should not miss

Cucumber is almost used daily in our salads and other appetisers. As much as it is refreshing and soothing to our digestive system, it comes with a list of benefits for our beauty regime
Story first published: Monday, April 25, 2016, 17:23 [IST]
X
Desktop Bottom Promotion