Just In
- 25 min ago കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- 1 hr ago കൂടെയുള്ളത് കുബേരനാണ്, മഹാരാജയോഗം തുടങ്ങിക്കഴിഞ്ഞു ഈ രാശിക്ക്
- 3 hrs ago Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- 3 hrs ago നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
Don't Miss
- Movies സുന്ദരി കോത എന്നും കാവ്യ മാധവന് തന്നെ! ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ചോദ്യമായി പോയെന്ന് സലിം കുമാര്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വേനല്‍ക്കാല സൗന്ദര്യത്തിന് വെള്ളരിയ്ക്കയോ?
ഓരോ ദിവസം ചൂട് സഹിക്കാന്‍ കഴിയാത്ത അത്രയും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തിലും സൗന്ദര്യ കാര്യത്തിലും ശ്രദ്ധ അല്പം കൂടുതല്‍ വേണമെന്നതു തന്നെയാണ് കാര്യം. വെള്ളരിയ്ക്കയെ വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിനായി നമുക്ക് കൂട്ടു പിടിയ്ക്കാം. മുഖത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ നിറം
എന്നാല്‍ വെള്ളരിയ്ക്ക എന്നാല്‍ മഞ്ഞ നിറത്തിലുള്ള വെള്ളരിയല്ല. പച്ച നിറത്തില്‍ കക്കിരിക്ക എന്ന് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന വെള്ളരിയെ. കുക്കുമ്പര്‍ എന്നാണ് പൊതുവേ ഇത് അറിയപ്പെടുന്നത്. വേനല്‍ക്കാല സൗന്ദര്യ സംരക്ഷണത്തില്‍ ഇതെങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം.
ചര്‍മ്മത്തിന് തിളക്കം
മുഖത്തിന് ഏറ്റവും കൂടുതല്‍ കരുവാളിപ്പ് നടക്കുന്നത് വേനല്‍ക്കാലത്താണ്. എന്നാല്‍ ചര്‍മ്മം തിളക്കമുള്ളതാവാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു എന്നതാണ് സത്യം. കുക്കുമ്പറിന്റെ നീര് നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്കുന്നു.
ജലാംശം നിലനിര്‍ത്തുന്നു
ജലാംശം നിലനിര്‍ത്തുന്നതിനും കുക്കുമ്പര്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നല്ലൊരു മോയ്സ്ചുറൈസര്‍ ആയി ്പ്രവര്‍ത്തിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നതാണ് കുക്കുമ്പര്‍.
കുക്കുമ്പറും തൈരും
കുക്കുമ്പറിന്റെ നീരും തൈരും ഏറ്റവും കൂടുതല്‍ ചര്‍മ്മസംരക്ഷണത്തെ സഹായിക്കുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ മിശ്രിതം കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.
സണ്‍ടാണിനെ പ്രതിരോധിയ്ക്കുന്നു
സണ്‍ടാണിനെ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് ചര്‍മ്മത്തിലെ കറുത്ത പാടിനെ ഇല്ലാതാക്കുന്നതില്‍ മുന്‍പിലാണ്.
പ്രായം കുറയ്ക്കുന്നു
അകാല വാര്‍ദ്ധക്യത്തിന്റെ പ്രശ്നം അലട്ടുന്നവരെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസ്റ്റിയേയും സഹായിക്കുന്നു.
കണ്ണിന്റെ സംരക്ഷണം
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സംരക്ഷണം വേണ്ടത് കണ്ണിനാണ്. കണ്ണിന്റെ താഴെയുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ വെള്ളരി വട്ടത്തില്‍ മുറിച്ച് വെയ്ക്കുന്നതും സഹായിക്കുന്നു.
മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു
മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെള്ളരിയ്ക്ക തന്നെയാണ് മുന്പില്. ഇത് ചര്‍മ്മത്തിലെ ഉഷ്ണത്തെ കുറയ്ക്കുകയും മുഖക്കുരു വരാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.