Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മുഖക്കുരുവിന് ആയുര്‍വ്വേദത്തിലുണ്ട് പരിഹാരം
മുഖക്കുരു കൊണ്ട് പ്രശ്നത്തിലാകുന്നവര്‍ നിരവധിയാണ്. അതില്‍ ആണും പെണ്ണുമെന്ന വ്യത്യാസമില്ല. ആര്‍ക്കു വേണമെങ്കിലും മുഖക്കുരു വരാം. എന്നാല്‍ അതിനു ശേഷം മുഖത്തവശേഷിപ്പിക്കുന്ന പാടുകളാണ് പലപ്പോഴും മുഖത്തിന്റെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നത്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ മരുന്ന്
അമിതമായ എണ്ണമയവും ഭക്ഷണത്തിലുള്ള ശ്രദ്ധയില്ലായ്മയും അന്തരീക്ഷ മലിനീകരണവും എല്ലാം മുഖക്കുരുവിന് കാരണമാകാം. എന്നാല്‍ ആയുര്‍വ്വേദത്തില്‍ മുഖക്കുരുവിന് ചില പ്രതിവിധികളുണ്ട്.
മുഖക്കുരുവിന്റെ പാടു പോലും അവശേഷിക്കാത്ത തരത്തില്‍ ഇതിനെ ഇല്ലാതാക്കുന്നു. വീട്ടിലിരുന്നു തന്നെ ഇനി മുതല്‍ മുഖക്കുരുവിന് ഗുഡ്ബൈ പറയാം.

ആര്യവേപ്പ് നല്ലൊരു പ്രതിവിധി
ആര്യവേപ്പും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ ഇല്ലാതാക്കും. ഇല്ലാതാക്കും എന്നു മാത്രമല്ല മുഖക്കുരുവിന്റെ പാടു പോലും അവശേഷിക്കിപ്പിക്കില്ല. ഇത് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. മുഖത്തിന് നല്ല തിളക്കവും കിട്ടും.

സൂര്യപ്രകാശം കൊള്ളുക
സൂര്യപ്രകാശം കൊള്ളുന്നത് സൗന്ദര്യത്തിന് നല്ലതാണ്. സൂര്യപ്രകാശം യഥാര്‍ത്ഥത്തില്‍ ബാക്ടീരിയയെ ഇല്ലാതാക്കുന്നു. ഇത് കൂടുതല്‍ മുഖക്കുരു ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.

വെള്ളം ധാരാളം കുടിയ്ക്കുക
മുഖക്കുരു ഉണ്ടാവുന്നതിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുക എന്നത്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും മുക്തമാക്കുന്നു.

എണ്ണമയമുള്ള മുടി
എണ്ണമയമുള്ള മുടിയും മുഖക്കുരുവിന്റ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ മുടിയില്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഷാമ്പൂ ഉപയോഗിക്കുക.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് മുഖക്കുരു കുറയ്ക്കും. എന്നും രാവിലെ തേങ്ങാപ്പാല്‍ ഉപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗം കഴുകുക.

കാരറ്റ് ജ്യൂസും മാങ്ങാ ജ്യൂസും
കാരറ്റ് ജ്യൂസും മാങ്ങാ ജ്യൂസും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിനെ പ്രതിരോധിയ്ക്കും.



Click it and Unblock the Notifications
