For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കണോ എങ്കില്‍ പേരയ്ക്ക കഴിക്കൂ

|

ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍ പേരയ്ക്ക ഉത്തമമാണെന്ന് നിങ്ങള്‍ക്കറിയാമോ? മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതു പോലെയാണ് പേരയ്ക്കയുടെ കാര്യം. കാരണം യാതൊരു വിധ കഷ്ടപ്പാടുമില്ലാതെ നമുക്ക് ലഭിയ്ക്കുന്ന പേരയ്ക്കക്കു പിന്നില്‍ ഇങ്ങനൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും നമുക്കറിയില്ല. ഇഷ്ടം പോലെ എല്ലാ സ്ഥലത്തും വളരും എന്നതുകൊണ്ട് തന്നെ പേരയ്ക്കക്ക് നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ ചര്‍മ്മത്തിന് പ്രായം തോന്നാതിരിയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പേരയ്ക്ക. സൗന്ദര്യ സംരക്ഷണത്തില്‍ മാത്രമല്ല ആരോഗ്യ കാര്യത്തിലും പേരയ്ക്ക തന്നെയാണ് മുന്നില്‍.

Amazing Beauty Benefits Of Guava

ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി ആണ് പേരയ്ക്കയില്‍ ഉള്ളത്. ഇത് ചര്‍മ്മത്തില്‍ചുളിവ് വീഴ്ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മാത്രമല്ല ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. പേരയ്ക്ക നിറയെ ആരോഗ്യ ഗുണങ്ങളാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറഞ്ഞാല്‍ തന്നെ ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാവും. മുഖക്കുരുവും ഇല്ലാതാക്കാന്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല പേരയ്ക്ക കുരുകളഞ്ഞ് പേസ്റ്റാക്കി മുഖത്ത് അരച്ചിടുന്നതും നല്ലതാണ്.

guava

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പേരയ്ക്ക മുന്‍പിലാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം നമ്മെ സഹായിക്കുന്ന വില കുറഞ്ഞ ഫലം വേറെ ഇല്ലെന്നു തന്നെ പറയാം. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. സ്‌ക്രബ്ബ് ആയി ഉപയോഗിക്കാനും പേരയ്ക്ക നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ഫ്രഷ്‌നസ് നിലനിര്‍ത്തുന്നു. മുട്ടയുടെ മഞ്ഞുമായി പേരയ്ക്ക മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് കണ്‍തടങ്ങളിലെ കറുപ്പകലാന്‍ സഹായിക്കുന്നു.

English summary

Amazing Beauty Benefits Of Guava

Guava has an important role to play in skincare since it is abound in vitamin C, antioxidants and carotene, all of which are beneficial for your skin.
Story first published: Monday, January 18, 2016, 17:20 [IST]
X
Desktop Bottom Promotion