Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ചര്‍മം തൂങ്ങാതിരിയ്ക്കാന്‍ വീട്ടുവൈദ്യങ്ങള്‍
അയഞ്ഞ് തൂങ്ങിയ ചര്‍മ്മം പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ഇതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം.

മുട്ടയുടെ വെള്ള
ശരീര കോശങ്ങളെ സങ്കോചിപ്പിക്കാന്‍ മുട്ടയുടെ വെള്ള സഹായിക്കും. അതുകൊണ്ടു തന്നെ ചര്‍മ്മം തൂങ്ങുന്നതിന് ഇവ മികച്ച പരിഹാരമാണ്. ചര്‍മ്മത്തിന് പുതു ജീവന് നല്കുന്ന ഇവയിലെ കൊഴുപ്പ് ചര്‍മ്മം അയയുന്നതിനെ പ്രതിരോധിക്കും.
മുട്ടയുടെ വെള്ള നന്നായി പതയുന്നത് വരെ അടിച്ചെടുക്കുക. കഴുത്തിലും മുഖത്തും ഇത് പുരട്ടുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഒരു മുട്ടയുടെ വെള്ളയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്തും ഇത് പോലെ ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20-30 മിനുട്ടിന് ശേഷം കഴുകി കളയുക.
ആഴ്ചയില്‍ രണ്ട് പ്രാവശ്യം വീതം ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിന് ഗുണകരമാകും.

തേന്‍
ചര്‍മ്മം തൂങ്ങുന്നതിന് തേനും നല്ലൊരു പരിഹാരമാണ്. ആന്റി ഓക്സിഡന്റ് ഗുണമുള്ള തേന്‍ ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും. രണ്ടോ മൂന്നോ ടീ സ്പൂണ്‍ തേനില്‍ ഒന്നോ രണ്ടോ തുള്ളി ഒലീവ് എണ്ണയും നാരങ്ങ നീരും ചേര്‍ത്തിളക്കുക. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലം ലഭിക്കുന്നതിന് ദിവസം ഒന്നിലേറെ പ്രാവശ്യം ഇങ്ങനെ ചെയ്യുക.
തേനും പുളിച്ചവെണ്ണയും അര ടീസ്പൂണ്‍ വീതം ചേര്‍ത്തും ഇത്തരത്തില്‍ ഉപയോഗിക്കാം. ഇതില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി കൂടി ചേര്‍ത്തിളക്കുക. ഈ മിശ്രിതം കാല് മണിക്കൂര്‍ നേരം മുഖത്ത് പുരട്ടിയിരുന്നതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.
അതിന് ശേഷം അല്പം തണുത്ത വെള്ളം തളിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മുഖലേപനം ഉപയോഗിക്കുക.

കറ്റാര്‍ വാഴ
ചര്‍മ്മത്തിന് മുറുക്കവും തിളക്കവും നല്കാന് കറ്റാര്‍ വാഴ മികച്ചതാണ്. കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള മാലിക് ആസിഡ് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തി ചര്‍മ്മം തൂങ്ങുന്നതിന് പരിഹാരം നല്‍കും. ഇതിന് പുറമെ ചര്‍മ്മത്തിനുള്ള സമ്പൂര്‍ണ പ്രകൃതിദത്ത ഔഷധം കൂടിയാണിത്.

നാരങ്ങ
നാരങ്ങയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കൊളാജെന്റ ഉത്പാദനത്തെ സഹായിക്കും.ഇത് ചര്‍മ്മത്തിന്റെ അയവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിന് പുറമെ കോശങ്ങളെ സങ്കോചിപ്പിക്കാനുള്ള ഗുണം ചര്‍മ്മത്തിന് മുറുക്കം നല്കി ചുളിവുകള്‍ കുറച്ച് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

കുക്കുമ്പര്‍
അയഞ്ഞതും തൂങ്ങിയതുമായ ചര്‍മ്മത്തിന് മുറുക്കം നല്കാന് കുക്കുമ്പര്‍ സഹായിക്കും. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും പുനനിര്മ്മിക്കാനുമുള്ള ഗുണങ്ങള്‍ ഇതിനുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

റോസ് വാട്ടര്‍
ചര്‍മ്മത്തിന് മുറുക്കം നല്കാന് റോസ് വാട്ടര്‍ വളരെ മികച്ചതാണ്. ചര്‍മ്മത്തിന്റെ അയവ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഇതിന് പുറമെ തിളക്കവും മൃദുലവുമായ ചര്‍മ്മം നല്‍കാനും സഹായിക്കും.
ഉറങ്ങുന്നതിന് മുമ്പ് കഴുത്തിലും മുഖത്തും കുറച്ച് റോസ് വാട്ടര്‍ പുരട്ടുക. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സങ്കോചിപ്പിച്ച് അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
