Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഷേവിംഗ് ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ദു:ഖിക്കും
നമ്മളില്‍ പലരും ഷേവ് ചെയ്യുന്നത് ഓഫീസില്‍ പോകുന്നതിന്റെ അവസാന മിനിട്ടുകളില്‍ ആയിരിക്കും. എന്നാല്‍ പലപ്പോഴും ഇതു കൊണ്ട് നിരവധി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ ഇതിനൊന്നും അത്ര കണ്ട് ഗൗരവം പുരുഷന്മാര് കൊടുക്കാറില്ലെന്നതാണ് സത്യം. ആണുങ്ങള്‍ക്കും വെളുക്കാം
എന്തായാലും ഷേവിംഗ് എളുപ്പമാക്കാനും അതിന്റെ ഇറിറ്റേഷന്‍ കുറയ്ക്കാനും ചില വിദ്യകളുണ്ട്. പ്രശ്സ്തരായ ത്വക്ക് രോഗവിദഗ്ധരുടെ അഭിപ്രായത്തിനനുസരിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത് എന്നതിനാല്‍ ധൈര്യമായി ഈ വഴികള്‍ പരീക്ഷിക്കാം എന്നതും സത്യം. ഷേവിംഗിനു ശേഷം മുഖക്കുരു?

തണുത്തവെള്ളം ഉപയോഗിക്കുക
ഷേവ് ചെയ്യുന്നതിനു മുന്‍പും ശേഷവും തണുത്ത വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് ഷേവിംഗിനു ശേഷമുള്ള ഇറിറ്റേഷന്‍ കുറയ്ക്കുന്നതിന് സഹായകമാകും.

10 മിനിട്ടെങ്കിലും...
ചുരുങ്ങിയത് 10 മിനിട്ടെങ്കിലും ഷേവ് ചെയ്യാനായി മാറ്റി വെയ്ക്കുക. ഒരിക്കലും ഹറിബറി ആയി ഷേവ് ചെയ്യരുത്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഇടവേളകള്‍ എടുക്കുക
ഇടവേളകള്‍ വെച്ച് ഷേവ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം. ദിവസവും ഷേവ് ചെയ്യുന്നത് പലപ്പോഴും ത്വക്കിന് പ്രശ്നങ്ങളുണ്ടാക്കും.

മസാജ് ചെയ്യുന്നത് സൂക്ഷിച്ച്
ഷേവ് ചെയ്യുന്നതിന് മുന്‍പ് ഷേവിംഗ് ക്രീം മുഖത്ത് തേയ്ക്കുന്നത് വിരല്‍ വെച്ചായിരിക്കും എന്നതാണ് കാര്യം. മാത്രമല്ല വട്ടത്തില്‍ മസാജ് ചെയ്യുന്നത് രോമവളര്‍ച്ചയെ സഹായിക്കും.

പതുക്കെ ചെയ്യുക
ഷേവ് ചെയ്യുമ്പോള്‍ പലരും വരുത്തുന്ന തെറ്റാണ് വേഗത്തില്‍ അമര്‍ത്തി ഷേവ് ചെയ്യുക എന്നത്. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ നന്നായി ശ്രദ്ധിച്ച് ചെയ്യണം മുഖത്ത് നല്കുന്ന സമ്മര്‍ദ്ദം പലപ്പോഴും ഇറിറ്റേഷന്‍ കൂടാന്‍ കാരണമാകും.

സെന്‍സിറ്റീവ് സ്കിന്നിന് എണ്ണ
സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ക്ക് എണ്ണ ഉപയോഗിക്കാവുന്നതാണ് മുഖത്ത്. അതുകൊണ്ടു തന്നെ ഷേവ് ചെയ്തതിനു ശേഷം അല്പം എണ്ണ തടവുന്നത് നല്ലതാണ്.

കറ്റാര്‍ വാഴ ഉപയോഗിക്കാം
കറ്റാര്‍ വാഴയുടെ നീര് ഷേവിംഗിനു ശേഷം മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് സെന്‍സിറ്റീവ് സ്കിന്നിനെ സഹായിക്കും.

ഷേവിംഗ് ക്രീം
ഷേവിംഗ് ക്രീം ഉപയോഗിക്കുന്നതിലും അല്പം ശ്രദ്ധ പതിപ്പിക്കുക. നല്ല കമ്പനിയുടെ ക്രീം ഉപയോഗിക്കാത്ത പക്ഷം ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ മാത്രമേ സമ്മാനിയ്ക്കൂ.

ബ്ലേഡ് ഉപയോഗിക്കുന്നതിലും ശ്രദ്ധ
ബ്ലേഡ് ഉപയോഗിക്കുന്നതിലും അല്പം ശ്രദ്ധ പതിപ്പിക്കുക. ഒരിക്കലും മോശമായ തരത്തിലുള്ള ബ്ലേഡ് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു വേണം. ഇത് അലര്‍ജിയുണ്ടാക്കാനും കാരണമാകും.



Click it and Unblock the Notifications
