Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
മുഖക്കുരു ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യരുത്..
മിക്കവരുടെയും പ്രധാന പ്രശ്നമാണ് മുഖക്കുരു. നിങ്ങളുടെ പ്രവൃത്തികളും ഭക്ഷണക്രമങ്ങളും തന്നെയാണ് നിങ്ങളുടെ മുഖക്കുരു പോകാതെ നിലനില്‍ക്കുന്നത്. ചില ദുശീലങ്ങള്‍ നിങ്ങള്‍ ഒഴിവാക്കേണ്ട സമയം ആയിരിക്കുന്നു. ഇതൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ മുഖക്കുരു മാറുമെന്ന് നിങ്ങള്‍ സ്വപ്നം കണേണ്ട. മുഖക്കുരു കൈ കൊണ്ട് തൊടുന്നതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.
നിങ്ങളുടെ കൈ മുഖക്കുരുവില്‍ സ്പര്‍ശിക്കുമ്പോള്‍ ആ കൈ സ്പര്‍ശിക്കുന്ന മറ്റ് ഭാഗങ്ങളിലെല്ലാം ഈ കുരു ഉണ്ടാകാം. എല്ലാ കുരുവിലും ബാക്ടീരിയകള്‍ നിറഞ്ഞിട്ടുണ്ടെന്ന് ആദ്യം മനസ്സിലാക്കുക. മുഖക്കുരു ഉണ്ടെങ്കില്‍ ശരിയായ പരിചരണം അത്യാവശ്യമാണ്. മുഖക്കുരുവാണ് നിങ്ങളുടെ ചര്‍മത്തെ കേടാക്കുന്ന പ്രധാന വില്ലന്‍.
ഈ വില്ലനെ ചര്‍മത്തിന് കേടുവരാതെ എങ്ങനെ നീക്കം ചെയ്യാം എന്നു നോക്കാം...നിങ്ങളുടെ ചില ദുശീലങ്ങളും ഇതോടൊപ്പം ഒഴിവാക്കാം...

മുഖക്കുരു തൊടരുത്
ആദ്യം നിങ്ങളുടെ ഈ ദുശീലം ഒഴിവാക്കുക. മുഖക്കുരു ഇടയ്ക്കിടെ തൊടുന്ന പതിവ് ഒഴിവാക്കുക. ഇത് മുഖക്കുരു കൂടാന്‍ കാരണമാക്കും.

മുഖക്കുരു പൊട്ടിക്കരുത്
മറ്റൊരു പ്രധാന കാര്യം മുഖക്കുരു പൊട്ടിച്ചു കളയരുത്. ഇത്തരം ദുശീലം ഒഴിവാക്കുക. ഇത് നിങ്ങളുടെ ചര്‍മത്തിന് വീണ്ടും കേടുവരുത്തുകയാണ് ചെയ്യുക. മുഖക്കുരു പൊട്ടിക്കുമ്പോള്‍ അതിനുള്ളിലെ ബാക്ടീരിയകള്‍ മറ്റ് ഭാഗങ്ങളിലും വ്യാപിക്കാന്‍ കാരണമാകും.

പരുപരുത്ത സ്ക്രബുകള്‍ ഉപയോഗിക്കരുത്
മുഖക്കുരുവിനുമേല്‍ പരുപരുത്ത സ്ക്രബുകള്‍ തേച്ച് കഴുകുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ പുറം തൊലിയെ കേടുവരുത്തും. മുഖം മൃദുവായി മാത്രമേ പരിപാലിക്കാന്‍ പാടുള്ളൂ.

ഇടയ്ക്കിടെ മുഖം കഴുകാം
മുഖത്ത് കുരുവുള്ളവര് ഇടയ്ക്കിടെ മുഖം കഴുകുക. ഇതില്‍ പറ്റിപിടിച്ചിരിക്കുന്ന പൊടികള്‍ എന്നും നീക്കം ചെയ്യുക. ഇത് മുഖക്കുരു കൂട്ടാതിരിക്കും.

മുടി തട്ടരുത്
മുഖത്ത് മുടി തട്ടാതെ ഇരിക്കുന്നതാണ് നല്ലത്. മുടിയിലെ എണ്ണമയവും താരനുമൊക്കെ മുഖത്ത് പതിക്കാന്‍ കാരണമാകും. എണ്ണ തേച്ച മുടി മുഖക്കുരുവില്‍ തട്ടുന്നത് നല്ലതല്ല.

ഡ്രൈ വാഷ് ഉപയോഗിക്കുക
മുഖത്ത് ഡ്രൈ വാഷ് മാത്രം ഉപയോഗിക്കുക. ഓയില്‍ വാഷോ, ക്രീമിയര്‍ വാഷോ ഉപയോഗിക്കരുത്. ഇത് മുഖക്കുരുവിന് നല്ലതല്ല.

ടിഷ്യു ഉപയോഗിക്കുക
എന്നും കൈയ്യില്‍ ടിഷ്യു ഉണ്ടായിരിക്കുന്നത് നല്ലതാണ്. സോഫ്റ്റായ സാധനം കൊണ്ട് മുഖം തുടയ്ക്കുന്നതാണ് നല്ലത്. ടവലിനെക്കാളും മിക്കച്ചത് ടിഷ്യു തന്നെയാണ്.

ഓയില്‍ മസാജ്
മുഖക്കുരു ഉള്ളവര്‍ ഒരിക്കലും ഒയില്‍ മസാജ് ചെയ്യരുത്. ഇത് മുഖക്കുരു കൂട്ടാന്‍ കാരണമാക്കും.

കറ്റാര്‍ വാഴയെ മറക്കരുത്
മുഖക്കുരു ഉള്ള ചര്‍മത്തിന് ഏറ്റവും മികച്ച പരിഹാരമാര്‍ഗമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ പശ കൊണ്ട് പ്രകൃതിദത്തമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാം.

ഓയില്‍ ഫുഡ് ഒഴിവാക്കുക
മുഖക്കുരു ഉള്ളവര്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇത് മുഖക്കുരുവിന് നല്ല വളം നല്‍കും. കൂടുതലായി വളരാന്‍ കാരണമാകും.



Click it and Unblock the Notifications
