Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുഖക്കുരു മാറ്റും ജ്യൂസുകള്‍..
നിങ്ങളുടെ മുഖക്കുരു എത്ര ചികിത്സകള്‍ ചെയ്തിട്ടും പോകുന്നില്ലേ? എന്നും രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ വീണ്ടും പുതിയ കുരുവാണോ കാണുന്നത് ? ഇത് നിങ്ങളെ ആത്മവിശ്വാസം തകര്ക്കുന്നുണ്ടല്ലേ? മുഖക്കുരു നിങ്ങള്‍ക്ക് എന്നും ഒരു ദുസ്വപ്നമായി മാറിയിരിക്കുകയാണല്ലേ.. എന്നാല്‍ വിഷമിക്കേണ്ട, മികച്ച ഒരു മാര്‍ഗം പറഞ്ഞുതരാം..
കുരുക്കള്‍ മുഖത്തും, നെഞ്ചിനും, തോളിനും, പുറത്തും, കഴുത്തിനും ഉണ്ടാകുന്നു. ഇത്തരം കുരുക്കള്‍ മാറ്റാന്‍ പല തരത്തിലുള്ള ക്രീമുകളും, മരുന്നുകളും, ലേസര്‍ ചികിത്സകളും നിങ്ങള്‍ ചെയ്യുന്നുണ്ടാകാം. ഇതൊക്കെ തല്ക്കാലത്തേക്കുള്ള പ്രതിവിധി മാത്രമാണ്. വീണ്ടും കുരുക്കള്‍ ഉണ്ടാകാം.
മുഖക്കുരു പ്രകൃതിദത്തമായി തന്നെ ഇല്ലാതാക്കണം. ചില പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസുകള്‍ കുരുക്കള്‍ ഇല്ലാതാക്കും. അവ ഏതൊക്കെയെന്ന് നോക്കൂ..

ചെറുനാരങ്ങ ജ്യൂസ്
മുഖക്കുരു മാറ്റാന്‍ മികച്ച ജ്യൂസാണ് ചെറുനാരങ്ങ ജ്യൂസ്. ചെറുനാരങ്ങ ജ്യൂസില്‍ അല്പം റോസ് വാട്ടര്‍ ചേര്‍ക്കുക. ഈ ജ്യൂസ് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക.

ക്യാരറ്റ് ജ്യൂസ്
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ മുഖക്കുരു ഇല്ലാതാക്കാന്‍ നിങ്ങളെ സഹായിക്കും. ചെറുനാരങ്ങ നീരും ക്യാരറ്റ് ജ്യൂസും അല്പം തേനും ചേര്‍ക്കുക. ഇത് മുഖക്കുരുവില്‍ തേക്കുക. 30 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍ ജ്യൂസ് മുഖക്കുരുവില്‍ പുരട്ടി 30 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക.

തണ്ണിമത്തങ്ങ ജ്യൂസ്
തണ്ണിമത്തങ്ങ ജ്യൂസ് കുടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കും. ഇതില്‍ കരോട്ടീനോയിഡ്സും ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്.

തക്കാളി ജ്യൂസ്
എണ്ണമയം കളയാന്‍ തക്കാളി ജ്യൂസ് സഹായകമാകും. എണ്ണമയമുള്ള മുഖത്താണ് കുരുക്കള്‍ കൂടുതല്‍ ഉണ്ടാകുന്നത്. തക്കാളി ജ്യൂസില്‍ തൈരും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഈ ജ്യൂസ് മുഖക്കുരുവില്‍ തേച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെയും മുഖക്കുരു ഇല്ലാതാക്കാം. ബീറ്റാ കരോട്ടീനും ആന്റിയോക്സിഡന്റ്സും അടങ്ങിയ ഇവ ചര്‍മത്തെ ക്ലീനാക്കിവെക്കും.

മാതളനാരങ്ങ ജ്യൂസ്
സിങ്ക് ധാരാളം അടങ്ങിയ മാതളനാരങ്ങ ജ്യൂസും മുഖക്കുരുവിനോട് പോരാടും. ചര്‍മത്തിലുണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും മാറ്റാന്‍ അത്യുത്തമ മാര്‍ഗമാണിത്.

ഓറഞ്ച് ജ്യൂസ്
ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയ ഓറഞ്ച് ജ്യൂസും മികച്ചതാണ്. മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുന്നത് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

സ്ട്രോബെറി ജ്യൂസ്
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി ജ്യൂസ് മുഖക്കുരു ഇല്ലാതാക്കും. സ്ട്രോബെറി ജ്യൂസ് നിങ്ങളുടെ മുഖത്ത് പുരട്ടുക. 40 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ചീര ജ്യൂസ്
വൈറ്റമിന്‍ എ, ഇ, സി, കെ, ആന്റിയോക്സിഡന്റ്സ് എന്നിവ അടങ്ങിയ ചീര ജ്യൂസും മുഖക്കുരുവിനെ പ്രതിരോധിക്കും. ചീര ജ്യൂസ് മുഖക്കുരുവില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക.



Click it and Unblock the Notifications
