For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടത്തെ കുരുവിന് വീട്ടുവൈദ്യം

By Sruthi K M
|

നിങ്ങളുടെ മുഖത്തുള്ള കുരു പോലെ ചുണ്ടിലും ഇത്തരത്തിലുള്ള കുരുക്കള്‍ ഉണ്ടോ? വേനല്‍ക്കാലമായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ചുണ്ട് വിണ്ടു കീറുക, വരണ്ടുണങ്ങുക, കുരുക്കള്‍ ഉണ്ടാകുക, തോല്‍ പൊളിയുക ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ അധരങ്ങള്‍ രൂപഭംഗിക്കൊണ്ടും മൃദുലതക്കൊണ്ടും മികച്ചതാകണ്ടേ?

<strong>മോതിര വിരലടയാളം മാറ്റാനുള്ള ടിപ്‌സ്</strong>മോതിര വിരലടയാളം മാറ്റാനുള്ള ടിപ്‌സ്

ഇത്തരം കുരുക്കള്‍ ഉണ്ടാകുന്നതിനുമുന്‍പ് നല്ല വേദനയും അസ്വസ്ഥതകളും നിങ്ങള്‍ക്ക് ഉണ്ടാകും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പ്രകൃതിദത്തമായ വഴികളിലൂടെ പെട്ടെന്ന് അത് മാറ്റിയെടുക്കുന്നതാവും ബുദ്ധി. ചുണ്ട് ചീത്തയായാല്‍ നിങ്ങളുടെ പാതി സൗന്ദര്യം പോയി എന്നാണര്‍ത്ഥം. ചുണ്ടിലുണ്ടാകുന്ന കുരു നിങ്ങളുടെ മൂഡ് തന്നെ മാറ്റും. ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വരെ വരാം. സംസാരിക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനുള്ള പരിഹാരം ഞങ്ങള്‍ പറഞ്ഞുതരാം. നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള മരുന്ന് കണ്ടെത്താം.

ടൂത്ത്‌പേസ്റ്റ്

ടൂത്ത്‌പേസ്റ്റ്

ആദ്യം നിങ്ങല്‍ മുഖം നന്നായി കഴുകുക. മുഖം തുടച്ചശേഷം വീട്ടിലുള്ള ടൂത്ത്‌പേസ്റ്റ് നിങ്ങളുടെ ചുണ്ടിലെ കുരു ഉള്ള ഭാഗത്ത് തേക്കുക. ഇത് ഉണങ്ങി കഴിഞ്ഞാല്‍ കഴുകി കളയാം. മുഖക്കുരു മാറ്റാന്‍ മികച്ച മാര്‍ഗമാണിത്.

വേപ്പില

വേപ്പില

രണ്ട് വേപ്പില എടുത്ത് അല്‍പം വെള്ളം നനച്ച് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ ചുണ്ടില്‍ തേച്ച് നന്നായി മസാജ് ചെയ്യുക. രണ്ട് ദിവസം കൊണ്ട് ചുണ്ട്ക്കുരു മാറികിട്ടും.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ എടുക്കുക. ഇത് ചെറുതായി ഒന്ന് ചൂടാക്കിയെടുക്കാം. ചെറു ചൂടോടെ തന്നെ ചുണ്ടില്‍ പുരട്ടാം. ഇത് നിങ്ങളുടെ കുരുക്കളും ചുണ്ടിലെ അസ്വസ്ഥതകളും ഇല്ലാതാക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയാണ് ചുണ്ട് കുരുവിനുള്ള മറ്റൊരു വീട്ടുവൈദ്യം. വെളിച്ചെണ്ണ ചെറുതായൊന്ന് ചൂടാക്കിയശേഷം ചുണ്ടില്‍ പുരട്ടുക.

വെള്ളത്തിന്റെ മാജിക്

വെള്ളത്തിന്റെ മാജിക്

നിങ്ങളുടെ ചര്‍മം വളരെ ലോലമാണെങ്കില്‍ വെള്ളം കൊണ്ടുള്ള മാര്‍ഗം പരീക്ഷിക്കാം. ശുദ്ധ ജലം കൊണ്ടും ഇടയ്ക്കിടെ ചുണ്ട് കഴുകി വൃത്തിയാക്കുക. ടവല്‍ കൊണ്ടു വെള്ളം തുടച്ചു കളയാതിരിക്കുക. വെള്ളം ഉണങ്ങുന്നത് വരെ കാത്തിരിക്കുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴയുടെ പശയെടുത്ത് ചുണ്ട് നന്നായി മസാജ് ചെയ്യുക. ചുണ്ടിലെ എല്ലാ അണുക്കളും മാറി കിട്ടുകയും കുരുക്കള്‍ പോലുള്ള പ്രശ്‌നം ഇല്ലാതാകുകയും ചെയ്യും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ അല്‍പം വെള്ളം ഒഴിക്കുക. നല്ല കട്ടിയുള്ള പേസ്റ്റാക്കി നിങ്ങളുടെ ചുണ്ടില്‍ പുരട്ടുക.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങയുടെ നീര് ചുണ്ടത്തെ കുരു കളയാന്‍ നല്ല മാര്‍ഗമാണ്. ഇതില്‍ അല്‍പം പാല്‍ ചേര്‍ത്ത് ചുണ്ടത്ത് തേക്കാം.

ബദാം

ബദാം

ഒരു ബദാം എടുത്ത് പേസ്റ്റാക്കുക. ഇതിന് നിങ്ങള്‍ക്ക് പാല്‍ ഉപയോഗിക്കാം. ചുണ്ടത്തെ കുരു കളയാന്‍ മികച്ച മാര്‍ഗമാണിത്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

അല്‍പം കാപ്പി പൗഡറും വെള്ളവും ചേര്‍ത്ത് പേസ്റ്റാക്കുക. ഈ മിശ്രിതം നിങ്ങളുടെ ചുണ്ടത്ത് തേച്ച് മസാജ് ചെയ്യുക. ചുണ്ട് വിണ്ടു കീറിയതും കുരുവും കളയാന്‍ ഇത് സഹായിക്കും.

പപ്പായ

പപ്പായ

പ്രകൃതിദത്തമായ മറ്റൊരു മാര്‍ഗമാണ് പപ്പായ പേസ്റ്റ്. ഇത് ചുണ്ടത്ത് തേക്കാം.

ഓറഞ്ച് തോല്‍ പേസ്റ്റ്

ഓറഞ്ച് തോല്‍ പേസ്റ്റ്

ഓറഞ്ച് തോല്‍ പേസ്റ്റ് ചുണ്ടത്തെ കുരു കളയാന്‍ കഴിവുള്ളതാണ്. നിങ്ങളുടെ ചുണ്ട് ഭംഗിയുള്ളതാക്കിവെക്കാന്‍ ഇത് ഓറഞ്ച് സഹായിക്കും.

English summary

twelve home remedies for that lip pimple

help of these home remedies, getting rid of that lip pimple is easy. All you need to do is either massage that zit with the oils mentioned or apply a pimple pack to see it crack naturally and heal.
Story first published: Thursday, April 2, 2015, 10:31 [IST]
X
Desktop Bottom Promotion