Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തിളങ്ങട്ടെ നിങ്ങളുടെ ചര്‍മവും
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തിളങ്ങുന്ന ചര്‍മം മോഹിക്കാത്തവരുണ്ടോ...ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശരിയായ ശുചിത്വപാലനം, ചിട്ടയായ ജീവിതം, ആഹാരക്രമം, ഉറക്കം, വ്യായാമം എന്നിവയൊക്കെ വേണം. നല്ല ആരോഗ്യമുള്ള ശരീരത്തിനേ നല്ല സൗന്ദര്യം നിലനില്‍ക്കൂ..
വെളുക്കണോ? ചോക്ലേറ്റ് കഴിക്കൂ..
മുഖക്കുരുവും കറുത്തപാടുകളും വരകളും ഇല്ലാത്ത ചര്‍മമാണ് യുവത്വത്തിന്റെ പുതിയ സ്വപ്നം. ചര്‍മത്തിന് തിളക്കം നല്കുന്ന ഒട്ടേറെ പ്രകൃതിദത്തവഴികള്‍ നിലവിലുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുത്തു ചെയ്യാം.

തിളക്കത്തിന്
ഒരു കപ്പ് ഓട്സ്, ഗ്രീന്‍പീസ് എന്നിവ പൊടിച്ചെടുത്ത് മുട്ടയുടെ വെള്ളയും തൈരും തേനും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. കരുവാളിപ്പ് ഇല്ലാതാകും.

ക്യാബേജ്
ക്യാബേജും ഒരു കഷ്ണം ക്യാരറ്റും പേസ്റ്റാക്കിയെടുക്കുക. ഇതില്‍ ഒരു കഷ്ണം കുക്കുമ്പര്‍, തക്കാളി എന്നിവയുടെ പേസ്റ്റും ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങാനീര്, ഓറഞ്ച്നീര്, തേന്‍ എന്നിവ ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം.

മുട്ട
ഒരു മുട്ടയില്‍ ഒരു സ്പൂണ്‍ ഒലീവെണ്ണ ചേര്‍ത്ത് ചര്‍മത്തിലും മുടിയിലും തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.

ഈന്തപ്പഴം
കുറച്ചുവെള്ളത്തില്‍ ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ ഇട്ടുവച്ച് പിറ്റേ ദിവസം രാവിലെ പിഴിഞ്ഞെടുത്ത് ചാറ് കുടിക്കുന്നതും ചര്‍മത്തിന് ഗുണം നല്‍കും.

ക്യാബേജ്
ക്യാബേജ് പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ യീസ്റ്റും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ട് വയ്ക്കാം.

ഉലുവ
ഒലീവെണ്ണയില്‍ ഉലുവ അരച്ചുചേര്‍ത്ത് മുഖത്ത് പുരട്ടി ചെറിയ ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ചര്‍മം മൃദുവാകുന്നതിനോടൊപ്പം തിളക്കവും ലഭിക്കും.

തുളസി
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തുപുരട്ടുന്നതും തിളക്കം സമ്മാനിക്കും.



Click it and Unblock the Notifications
