Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തിളക്കത്തിന് കിവി ഫ്രൂട്സ് ഫേസ്മാസ്ക്ക്
നിങ്ങള്‍ക്ക് കിവി എന്ന പഴം ഇഷ്ടമല്ലേ...ഇതിന്റെ ജ്യൂസും സാലഡും നിങ്ങള്‍ കൊതിയോടെ കഴിച്ചിട്ടുണ്ടാകും. തടി കുറയ്ക്കാനും ഈ പഴം നിങ്ങളെ സഹായിച്ചുകാണും. അതുപോലെ നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും കിവി പഴം സഹായിക്കും. തിളങ്ങുന്ന ചര്‍മവും ആരോഗ്യമുള്ള ചര്‍മവും ഈ പഴം നിങ്ങള്‍ക്ക് സമ്മാനിക്കും. എങ്ങനെയെന്ന് ചിന്തിച്ച് വിഷമിക്കേണ്ട...
വെളുത്ത മുടി കറുപ്പിക്കാം...
കിവി പഴം ഉപയോഗിച്ച് പലതരം ഫേസ്മാസ്ക്കുകള്‍ ഉണ്ടാക്കിയെടുക്കാം. ഓറഞ്ച് പഴത്തേക്കാളും വൈറ്റമിന്‍ സാന്നിദ്ധ്യം കൂടുതലുള്ള പഴമാണിത്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മത്തിനെ ഇന്‍ഫെക്ഷനുകളില്‍ നിന്നും രക്ഷിക്കുകയും ചെയ്യും. മിനറല്‍സ് കൂടുതലുള്ളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ കിവി ഫേസ്മാസ്ക്ക് ഉപയോഗിച്ചുനോക്കൂ..

തൈരും കിവിയും
കിവി പഴം കൊഴുമ്പ് രൂപത്തിലാക്കി അതിലേക്ക് അല്പം തൈരും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിട്ട് വയ്ക്കുക. തിളങ്ങുന്ന മുഖകാന്തി ഒരാഴ്ചകൊണ്ട് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ബദാമും കിവിയും
ബദാം രാത്രിയില്‍ കുതിര്‍ക്കാന്‍ വയ്ക്കണം. കുതിര്‍ത്ത ബദാം രാവിലെ പേസ്റ്റാക്കിയെടുക്കാം. അതിലേക്ക് കിവി പേസ്റ്റും ചേര്‍ക്കാം. ഈ ഫേസ്മാസ്ക്ക് പരീക്ഷിക്കൂ..

ചെറുനാരങ്ങയും കിവിയും
ചെറുനാരങ്ങയും കിവി പേസ്റ്റും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. കഴുകുമ്പോള്‍ ചൂടുവെള്ളം ഉപയോഗിക്കാം.

വാഴപ്പഴവും കിവിയും
വാഴപ്പഴം നന്നായി ഉടച്ച് കിവി പേസ്റ്റിനൊപ്പം ചേര്‍ക്കുക. ഇതിലേക്ക് അല്പം തൈരും ചേര്‍ക്കാം.

സ്ട്രോബെറിയും കിവിയും
കിവിയും സ്ട്രോബെറിയും പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് അല്പം ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖത്ത് പുരട്ടാം.

അവക്കാഡോയും കിവിയും
അവക്കാഡോയും കിവിയും ചേര്‍ത്ത് നേര്‍മയുള്ള ക്രീമാക്കിയെടുക്കാം. ഇതിലേക്ക് തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം.

മുട്ട മഞ്ഞയും കിവിയും
കിവി ഒലിവ് ഓയില്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കുരുവും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിട്ട് വയ്ക്കാം.



Click it and Unblock the Notifications
