Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വരണ്ട ചര്മം മാറ്റാന് ഫേസ്പാക്ക്..
പലര്ക്കും പലതരം ചര്മങ്ങളാണ്. അതില് വരണ്ട ചര്മമുള്ളവര്ക്കാണ് ഏറ്റവും കൂടുതല് പ്രശ്നങ്ങല് ഉണ്ടാകുന്നത്. ഇത്തരം ചര്മക്കാര്ക്ക് മികച്ച മോയിചറൈസിംഗ് ക്രീമുകളും ഫേസ്പാക്കുകളും ആവശ്യമാണ്. ഇവര് ചിലതരം സോപ്പ് ഉപയോഗിക്കുന്നത് വീണ്ടും ചര്മം വരണ്ടുപോകാന് ഇടയാക്കാറുണ്ട്. ഇത്തരക്കാര് സോപ്പ് ഉപയോഗിക്കുന്നതിനേക്കാളും നല്ലത് ഫേസ് വാഷ് ഉപയോഗിക്കുന്നതാണ്.
അല്പം ശ്രദ്ധിച്ചാല് സൗന്ദര്യം നഷ്ടമാകില്ല
വേനല്ക്കാലങ്ങളിലാണ് വരണ്ട ചേര്മം കൂടുതല് വഷളാകുന്നത്. കോശങ്ങള് നിര്ജ്ജീവമാകാനും ഇതുമൂലം ചര്മം ചീത്തയാകാനും കാരണമാകുന്നു. ഇത്തരം ചര്മമുള്ളവര് വീട്ടില് നിന്നുണ്ടാക്കാന് കഴിയുന്ന ഫേസ്പാക്കുകള് ഉപയോഗിക്കുന്നതാണ് ഉചിതം.

വൃത്തിയാക്കാന് ഓയില്
ആദ്യം വരണ്ട ചര്മം നന്നായി വൃത്തിയാക്കിയെടുക്കണം. അഴുക്കുകള് ധാരാളം അടിഞ്ഞുകൂടാം. ആവണക്കെണ്ണ വരണ്ട ചര്മത്തിന് നല്ലതാണ്. ഒലിവ് ഓയിലും, ആവണക്കെണ്ണയും ചേര്ത്ത് മുഖത്ത് പുരട്ടി കഴുകാം. ചൂടാക്കിയ എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ചര്മത്തെ വൃത്തിയാക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

തേന് ഫേസ്പാക്ക്
വരണ്ട ചര്മത്തിന് മിക്കവരും തേന് ഉപയോഗിക്കാറുണ്ട്. ഓറഞ്ച് ജ്യൂസും തേനും ഉപയോഗിച്ച് മുഖത്ത് തേക്കാം. 10 മിനിട്ട് കഴിഞ്ഞ് കഴുകാം.

മുട്ട ഫേസ്പാക്ക്
പ്രോട്ടീന് അടങ്ങിയ മുട്ട കൊണ്ടുള്ള പ്രയോഗം വരണ്ട ചര്മത്തിന് മികച്ച ഗുണം നല്കും. മുട്ടയുടെ മഞ്ഞ നന്നായി ഉടച്ചെടുക്കുക. അതിലേക്ക് ഓറഞ്ച് ജ്യൂസും, ഒരു ടീസ്പൂണ് കാസ്റ്റര് ഓയിലും, ഒലിവ് ഓയിലും റോസ് വാട്ടറും തേനും ചെറുനാരങ്ങയും ചേര്ക്കുക. എന്നും രാവിലെ ഈ ഫേസ്പാക്ക് മുഖത്ത് തേച്ചാല് മികച്ച ഗുണം ലഭിക്കും.

ചോക്ലേറ്റ് പാക്ക്
അഞ്ച് ടീസ്പൂണ് കൊക്കോ പൗഡര്, അഞ്ച് ടീസ്പൂണ് തേന്, രണ്ട് ടീസ്പൂണ് ചോളപ്പൊടി, രണ്ട് ടീസ്പൂണ് അവക്കാഡോ പേസ്റ്റ് എന്നിവ നന്നായി യോജിപ്പിക്കുക. വരണ്ട ചര്മത്തിന് മികച്ച ഫേസ്പാക്കാണിത്.

കടലമാവ് പാക്ക്
വരണ്ട ചര്മത്തില് ഈര്പ്പം നിലനിര്ത്താന് ഈ ഫേസ്പാക്ക് സഹായിക്കും. രണ്ട് ടീസ്പൂണ് കടലമാവ്, ടീസ്പൂണ് മഞ്ഞള്പ്പൊടി, തേന്, അല്പം പാല് എന്നിവ ചേര്ത്ത് പേസ്റ്റാക്കാം. ഇത് മുഖത്ത് പുരട്ടി ചൂടുവെള്ളത്തില് കഴുകുക.

മാമ്പഴ ഫേസ്പാക്ക്
മാമ്പഴം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് തേനും ഒലിവ് ഓയിലും ചേര്ക്കാം. മികച്ച മോയിചറൈസിംഗ് ആയിരിക്കും ഇത്.

മുട്ടയും ഓയിലും
ഒരു മുട്ടയില് തേന് ഓഴിച്ച് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പനിനീര്, ചെറുനാരങ്ങ എന്നിവ ചേര്ക്കുക. മുഖത്തുപുരട്ടിയതിനുശേഷം ചൂടുവെള്ളത്തില് കഴുകുക.

ബനാന ഫേസ്പാക്ക്
രണ്ട് പഴം കുഴമ്പു രൂപത്തിലാക്കുക. ഇത് നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക.

അവക്കാഡോ മാസ്ക്
അവക്കാഡോയും തൈരും ചേര്ത്ത് പേസ്റ്റാക്കിയെടുക്കാം. ഇതില് അല്പം തേനും ചേര്ക്കാം.

തൈര് ഫേസ്പാക്ക്
രണ്ട് ടീസ്പൂണ് തൈരും തേനും ചേര്ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ വരണ്ട ചര്ത്തില് പുരട്ടാം.



Click it and Unblock the Notifications
