Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മത്തിലെ ചുളിവ് മാറ്റും പഴങ്ങള്‍..
നിങ്ങളുടെ ചര്‍മം എങ്ങനെയാണുള്ളത്? നിങ്ങളെ കണ്ടാല്‍ നല്ല പ്രായം ഉണ്ടെന്ന് പറയുമോ? ചര്‍ത്തിലെ ചുളിവുകളാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കാന്‍ പാടില്ല. അതിന് സഹായിക്കുന്ന ചില പഴങ്ങള്‍ പറഞ്ഞുതരാം.
ഇത് നിങ്ങള്‍ ദിവസവും കഴിക്കുകയാണെങ്കില്‍ നിങ്ങളുടെ യുവത്വം നിലനിര്‍ത്താം. ചര്‍മം അയവുള്ളതാക്കാന്‍ പറ്റണം. എയ്ജിങ് പ്രശ്നം മാറ്റാന്‍ പല വഴികളുമുണ്ട്. ചില പഴങ്ങളില്‍ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മത്തെ ഫിറ്റാക്കി നിര്‍ത്തും.

കിവി
ആന്റിയോക്സിഡന്റ്സ് അടങ്ങിയ കിവി പഴം നിങ്ങളുടെ ചര്‍മത്തിലെ ചുളിവുകള്‍ മാറ്റി തരും. വൈറ്റമിന്‍ സി, ഇ എന്നിവ ചര്‍മത്തിന് ആവശ്യമില്ലാത്ത റാഡിക്കലിനോട് പൊരുതും.

മാതളനാരങ്ങ
വൈറ്റമിന്‍സും മിനറല്‍സും ധാരാളം അടങ്ങിയ മാതളനാരങ്ങയും കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, റിബോഫ്ളേവിന് തുടങ്ങിയ സംയുക്തങ്ങള്‍ ചര്‍മകാന്തി വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മത്തെ അയവുള്ളതാക്കി മാറ്റുന്നു.

തണ്ണിമത്തങ്ങ
പോഷകങ്ങള്‍ അടങ്ങിയ തണ്ണിമത്തങ്ങ നിങ്ങളുടെ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. ചര്‍മം വരണ്ടുപോകാതെയും ഇതുവഴി ചുളിവ് വീഴാതെയും കാത്ത് സൂക്ഷിക്കുന്നു.

അവോക്കാഡോ
വൈറ്റമിന്‍ ബി, ഇ എന്നിവ അടങ്ങിയിരിക്കുന്ന അവോക്കാഡോ നിങ്ങളുടെ ചര്‍മത്തെ ആരോഗ്യമുള്ളതാക്കി നിര്‍ത്തുന്നു.ഇത് ശരീരത്തിലെ വെള്ളത്തിന്റെ അളവ് കൂട്ടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗ്ലുട്ടതിയോണ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

മാങ്കോസ്റ്റീന്‍
ഇതിലടങ്ങിയിരിക്കുന്ന സന്തോനസ് ഒരു പോഷക ഘടകമാണ്. ഇത് ആന്റി-ഓക്സിഡന്റ്സ് ആയി പ്രവര്‍ത്തിക്കുന്നു.

പപ്പായ
നിങ്ങളുടെ ചര്‍മത്തെ ശുദ്ധമാക്കിവെക്കാന്‍ കഴിവുണ്ട് പപ്പായയ്ക്ക്. ഇത് ആന്റി-എയ്ജിങ് ആയി പ്രവര്‍ത്തിക്കുന്നു. വൈറ്റമിന്‍ എ, ഇ, സി അടങ്ങിയ പപ്പായ നിങ്ങളുടെ ചര്‍മത്തിന് ഏറെ ഗുണം ചെയ്യും.

ആപ്പിള്‍
ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒരു പഴമാണിത്. ഇതിലടങ്ങിയിരിക്കുന്ന എന്‍സൈം കൊഴുപ്പ് കുറയ്ക്കുന്നു. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.

നേന്ത്രപ്പഴം
വൈറ്റമിന്‍ സി, ബി-6 എന്നിവ നിങ്ങളുടെ ചര്‍മത്തെ അയവുള്ളതാക്കുന്നു. മാംഗനീസ്, പല തരത്തിലുള്ള ആന്റിയോക്സിഡന്റ്സ് എന്നിവ ആന്റി-എയ്ജിങിന് സഹായിക്കുന്നു.

ബെറീസ്
ആന്റിയോക്സിഡന്റ്സും വൈറ്റമിന്‍ സിയും കൊലേജനെ മെച്ചപ്പെടുത്തുന്നു. ഈ കൊലേജന് നിങ്ങളുടെ ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നു.

മുന്തിരി
മാംഗനീസ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ മുന്തിരി നന്നായി കഴിക്കുക. ഇത് അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും.



Click it and Unblock the Notifications
