Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കഴുത്ത് സുന്ദരമാക്കാം...
മുഖം എത്ര സുന്ദരമായി അണിയിച്ചൊരുക്കിയാലും കറുത്തപാടുകളുള്ള കഴുത്തുകള്‍ സൗന്ദര്യത്തിന് നേര്വീഴുന്ന വലിയ വെല്ലുവിളികളാണ്. നമ്മളില്‍ പലരും ഇതിനെക്കുറിച്ച് ചിന്തിക്കാറില്ലയെന്നതാണ് സത്യം. അമിതമായ സൂര്യരശ്മി ഏല്‍ക്കുന്നതുകൊണ്ടോ, ഹോര്‍മോണിന്റെ പ്രശ്നം കൊണ്ടോ, ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന ചില മരുന്നുകള്‍ കാരണമോ കഴുത്തിലും കഴുത്തിന്റെ പുറകിലുമായി കറുത്തപാടുകളും നിറവ്യത്യാസവുമുണ്ടാകുന്നു.
ഹെര്‍ബല്‍ ഷാംപൂ തയ്യാറാക്കാം..
ഇത് നമ്മുടെ സൗന്ദര്യത്തെ സാരമായി ബാധിക്കുന്നു. സമയക്കുറവിന്റെയും അലസതയുടെയും പേരില്‍ നാം ഇത് അവഗണിക്കാതെ അല്പം ഒന്ന് സമയം കണ്ടെത്തിയാല്‍ വീട്ടില്‍ ഇരുന്ന് തന്നെ ഇതിന് പരിഹാരം കണ്ടെത്താം.

ബദാം
ഒരു സ്പൂണ്‍ തേനില്‍ ബദാം പൊടിച്ചതും ചേര്‍ത്ത് കഴുത്തിന് തേച്ച് മസാജ് ചെയ്യാം.

പാല്
രണ്ട് സ്പൂണ്‍ പാല്, തേന്‍, അല്പം ചെറുനാരങ്ങാനീര് എന്നിവ നാല് തുള്ളി ബദാം ഓയിലില്‍ നന്നായി യോജിപ്പിച്ച് പുരട്ടാം.

തക്കാളി
രണ്ട് സ്പൂണ്‍ തക്കാളി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ തേച്ച് പിടിപ്പിക്കാം.

കസ്തൂരി മഞ്ഞള്‍
കസ്തൂരി മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിന് പുരട്ടാം.

ആഭരണങ്ങള്‍
കഴുത്തില്‍ ഇറുകി പിടിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഒഴിവാക്കുക. ഇത് കഴുത്ത് കൂടുതല്‍ കറുപ്പ് ഉണ്ടാക്കും.

കുക്കുമ്പര്‍
ചെറുനാരങ്ങയുടെ നീര്, ഒരു സ്പൂണ്‍ കുക്കുമ്പര്‍ നീര്, പാല്‍പ്പാട എന്നിവ പാല,ില് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കഴുത്തില്‍ പുരട്ടാം.

ഉലുവ
ഒരുപിടി ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം

മുന്തിരി
കറുത്ത മുന്തിരി പിഴിഞ്ഞ നീരും അര ടീസ്പൂണ്‍ വിനാഗിരിയും നാലു ടീസ്പൂണ്‍ പനിനീരും യോജിപ്പിച്ച് കഴുത്തില്‍ പുരട്ടാം.

പപ്പായ
പഴുത്ത പപ്പായ നീരില്‍ ഒരു ടീസ്പൂണ്‍ ഇന്തുപ്പും ഒരു നുള്ള് പച്ച കര്‍പ്പൂരവും കലര്‍ത്തി കഴുത്തില്‍ പുരട്ടുക.



Click it and Unblock the Notifications
