Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
മുഖക്കുരു ഇല്ലാതാക്കാന്‍ എളുപ്പവഴി
ഭക്ഷണ രീതികളും അന്തരീക്ഷ മലിനീകരണവും ചൂടും നിങ്ങളുടെ സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നുണ്ടോ? മുഖക്കുരു മിക്കവരുടെ പ്രധാന പ്രശ്നമാണ്. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നത്തില്‍ വിഷമിച്ചിരിക്കുകയാണ് മിക്കവരും. എളുപ്പം എങ്ങനെ മുഖക്കുരു ഇല്ലാതാക്കാം എന്നതിനെപ്പറ്റിയാണോ നിങ്ങള്‍ ആലോചിക്കുന്നത്. ഇതിനുവേണ്ടി മാസങ്ങള്‍ കാത്തിരിക്കാനൊന്നും ആര്‍ക്കും ക്ഷമയില്ല.
എളുപ്പം നിങ്ങള്‍ക്ക് മുഖക്കുരു എന്ന വില്ലനില്‍ നിന്നും രക്ഷപ്പെടാം. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിനൊരു പ്രധാന കാരണം. മുഖക്കുരു മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനോടൊപ്പം ആത്മവിശ്വാസവും കുറക്കുന്നുണ്ട്. കൗമാരക്കാരില്‍ ഒരു നീറുന്ന പ്രശ്നമായി മാറുകയാണ് മുഖക്കുരു. വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ മുഖക്കുരു ഇല്ലാതാക്കാനുള്ള വഴികള്‍ പറഞ്ഞുതരാം..

നാടന്‍ വഴികള്‍
ഓറഞ്ച് നീരും ചെറുതേനും യോജിപ്പിച്ച് മുഖത്തു പുരട്ടിയശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ഇത് കുറച്ച് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ നിങ്ങളുടെ മുഖക്കുരു പ്രശ്നം ഇല്ലാതാക്കാം.

നാടന്‍ വഴികള്‍
പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്ത് പുരട്ടുക.

നാടന്‍ വഴികള്‍
തേങ്ങയുടെ വെള്ളം കൊണ്ട് മുഖം കഴുകുകയും കുടിക്കുകയും ചെയ്യുക. എന്നും ഇത് ചെയ്യുകയാണെങ്കില്‍ മുഖക്കുരു മാറ്റാം

നാടന്‍ വഴികള്‍
വെളുത്തുള്ളി സുര്ക്കയിലരച്ച് പുരട്ടുക.

നാടന്‍ വഴികള്‍
തുളസി ഇല പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടുക.

നാടന്‍ വഴികള്‍
കുങ്കുമപ്പൂ അരച്ച് തേങ്ങാപ്പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.

നാടന്‍ വഴികള്‍
ദിവസവും രാവിലെ എഴുന്നേറ്റ് പാലിന്റെ പാടയും മഞ്ഞളും ചേര്‍ത്ത് പുരട്ടുക.

നാടന്‍ വഴികള്‍
ജീരകം, കരിംജീരകം, എള്ള്, വെളുത്ത കടുക് എടുത്ത് പാല് ചേര്‍ത്ത് അരച്ച് എടുക്കുക. ഇത് മുഖക്കുരു കളയാന്‍ മികച്ച വഴിയാണ്.



Click it and Unblock the Notifications
