Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വേനല്‍ക്കാലത്ത് ചെറുപയര്‍ തേച്ചാല്‍..
വേനല്‍ക്കാലത്ത് ചര്‍മസംരക്ഷണത്തിന് പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. കെമിക്കല്‍ അടങ്ങിയ സൗന്ദര്യവസ്തുക്കള്‍ വിപണിയില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ഈ ചൂട്ടില്‍ നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ ചീത്തയാക്കും.
നിങ്ങളുടെ അടുക്കളയിലെ പ്രകൃതിദത്തമായ വഴി ഇതിനായി തിരഞ്ഞെടുക്കാം. അതില്‍ മികച്ചത് ചെറുപയര്‍ തന്നെയാണ്. വേനല്‍ക്കാലത്ത് നല്ല ചര്‍മത്തിനു വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നതില്‍ ഏറ്റവും മികച്ചതാണിത്.
ഏതുതരം ചര്‍മത്തിനും തേക്കാവുന്ന ഒന്നാണ് ചെറുപയര്‍. ചര്‍മത്തെ തണുപ്പിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. മുഖക്കുരു കളയാനും വേനല്‍ക്കാലത്ത് ചര്‍മത്തിനുണ്ടാകുന്ന ചൊറിച്ചിലുകള്‍ മാറ്റാനും ചെറുപയര്‍ നല്ലതാണ്. ചെറുപയര്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം? ചര്‍മത്തിന് എന്തൊക്കെ ഗുണങ്ങള്‍ ചെറുപയര്‍ തരും എന്നും നോക്കാം...

മുഖക്കുരുവിന്
മുഖക്കുരു കളയാന്‍ ചെറുപയര്‍ നിങ്ങളെ സഹായിക്കും. ചെറുപയര്‍ പൊടിയില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുഖത്ത് തേക്കാം.

ബ്ലാക്ക്ഹെഡ്സ്
മുഖത്തെ ബ്ലാക്ക്ഹെഡ്സ് കളയാനും ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്‍ പോടിയില്‍ അല്പം പഞ്ചസാരയും ബദാം പൗഡറും ചേര്‍ക്കുക. ഇത് പേസ്റ്റാക്കിയെടുത്ത് മുഖത്ത് തേക്കുക.

ചുളിവുകള്‍ മാറ്റാന്‍
മുഖത്തെ ചുളിവുകള്‍ മാറ്റാനും ചെറുപയര്‍ ഉപയോഗിക്കാം. റോസ് വാട്ടര്‍ ഒഴിച്ച് ചെറുപയര്‍പ്പൊടി കട്ടിയുള്ള പേസ്റ്റാക്കി മുഖത്ത് തേക്കുക.

വൈറ്റ്ഹെഡ്സ്
വൈറ്റ്ഹെഡ്സ് മാറ്റാനും ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്പ്പൊടിയില് അല്പം പാല്, ഉപ്പ് എന്നിവ ചേര്‍ക്കാം. ഈ പേസ്റ്റ് ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക.

ചര്‍മത്തിന്റെ ഉറപ്പിന്
നിങ്ങളുടെ ചര്‍മത്തെ ഉറപ്പിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്പ്പൊടിയില് ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് രാവിലെ എഴുന്നേറ്റ് മുഖത്ത് തേക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.

ഫേസ് വാഷ്
ചെറുപയര്‍ നിങ്ങള്‍ക്ക് ഫേസ് പാക്കായും ഉപയോഗിക്കാം. നിങ്ങളുടെ ചര്‍മത്തില്‍ പറ്റിപിടിച്ച എല്ലാ അഴുക്കുകളെയും കഴുകി കളയാന്‍ സഹായിക്കും. വെള്ളത്തിനൊപ്പം അല്പം ചറുപയര്പ്പൊടിയും ചേര്‍ത്ത് മുഖം കഴുകാം.

മുഖത്തെ രോമം കളയാന്‍
നിങ്ങള്‍ക്കറിയാമോ ചെറുപയര്‍ മുഖത്തെ രോമം കളയാന്‍ സഹായിക്കും. തക്കാളി ജ്യൂസും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത രോമമുള്ള ഭാഗത്ത് പുരട്ടുക.

മറുക് ഇല്ലാതാക്കാന്‍
മറുക് കളയുക എന്നു പറയുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ചെറുപയര്‍ നിങ്ങള്‍ ഉപയോഗിച്ചു നോക്കൂ, വ്യത്യാസം കാണാം..

എണ്ണമയമുള്ള ചര്‍മത്തിന്
എണ്ണമയമുള്ള ചര്‍മത്തില്‍ ചെറുപയര്‍പ്പൊടിയും റോസ് വാട്ടറും ചേര്‍ത്ത പേസ്റ്റ് തേച്ചാല്‍ മുഖത്തെ എണ്ണമയം കുറയ്ക്കാം.

ചര്‍മം തിളങ്ങാന്‍
ചര്‍മത്തിന് വെളുപ്പ് നിറവും തിളക്കവും നല്കാന് ചെറുപയര്‍ നിങ്ങളെ സഹായിക്കും. രണ്ട് ടീസ്പൂണ്‍ ചെറുപയര്‍പ്പൊടിയും ഒരു ടീസ്പൂണ്‍ ചറുനാരങ്ങ നീരും ചേര്‍ക്കുക. ഇത് നിങ്ങളുടെ സ്കിന്‍ ടോണ്‍ വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
