Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബ്ലൂബെറി ഫേസ്മാസ്ക്ക് കറുപ്പുമാറ്റും
വെയില് കൊള്ളുമ്പോള്‍ മിക്കവര്‍ക്കും ചര്‍മപ്രശ്നങ്ങളാണ്. വെയിലേറ്റ് നിങ്ങളുടെ ചര്‍മം കറുത്തുപോകുന്നുണ്ടോ..? എന്നാല്‍ വെയിലില്‍ നിന്നും നിങ്ങളുടെ ചര്‍മത്തെ ബ്ലൂബെറീസ് പഴം രക്ഷിക്കും. ധാരാളം ഫൈബറും വൈറ്റമിന്‍ എ, സി എന്നിവയും അടങ്ങിയ ബ്ലൂബെറി ചര്‍മത്തിന് മികച്ച ഗുണം നല്‍കും.
ബെറീസില്‍ കൂടിയതോതില്‍ ആന്റിയോക്സിഡന്റ്സും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പഴം ചര്‍മപ്രശ്നങ്ങളായ മുഖക്കുരു, മാലിന്യം, സ്കിന്‍ ടോണ്‍ പ്രശ്നം എന്നിവയൊക്കെ മാറ്റി തരും. ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. ചിലതരം ബ്ലൂബെറീസ് ഫേസ്മാസ്ക്കുകള്‍ വീട്ടില്‍ നിന്നുത്തന്നെ ഉണ്ടാക്കിയെടുക്കാം.

ഒലീവ് ഓയിലും തേനും ചേര്‍ത്ത്
ബ്ലൂബെറി പഴത്തിന്റെ പേസ്റ്റില്‍ ഒലീവ് ഓയിലും തേനും ചേര്‍ക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്ത് പുരട്ടാം. നിങ്ങളുടെ മുഖത്തെ കരുവാളിപ്പൊക്കെ മാറ്റിതരും.

തൈരും ബ്ലൂബെറിയും
ബ്ലൂബെറിയില്‍ തൈര് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കിയെടുക്കാം. ഇത് മികച്ച ഫേസ്മാസ്ക്കാണ്.

കറ്റാര്‍വാഴ ചേര്‍ത്ത്
കറ്റാര്‍വാഴയുടെ ജെല്‍ ബ്ലൂബെറിയില്‍ ചേര്‍ത്ത് പേസ്റ്റാക്കാം. മുഖത്ത് പുരട്ടി ചൂടുവെള്ളത്തില്‍ വേണം കഴുകാന്‍.

ചെറുനാരങ്ങ ചേര്‍ത്ത്
ഓട്സും, ബദാമും ചെറുനാരങ്ങയും ബ്ലൂബെറിയില്‍ ചേര്‍ത്ത് പേസ്റ്റാക്കി ഫേസ്മാസ്ക്കായി ഉപയോഗിക്കാം.

മുഖക്കുരുവിന്
ബ്ലൂബെറിയില്‍ അല്പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങയും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുഖക്കുരുവില്‍ പുരട്ടി നോക്കൂ.

ചുളിവ് മാറ്റാന്‍
ബ്ലൂബെറി പേസ്റ്റില്‍ കാല് ടീസ്പൂണ്‍ വൈറ്റമിന്‍ ഇ, കറ്റാര്‍ വാഴ ജെല്‍, ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അല്പം ഓട്സും ചേര്‍ക്കാം. ചര്‍മത്തിലെ പ്രായം തോന്നിക്കുന്ന ചുളിവുകള്‍ മാറ്റാന്‍ ഈ ഫേസ്മാസ്ക്ക് സഹായിക്കും.

ബ്ലൂബെറി ടോണര്‍
മികച്ച സ്കിന്‍ ടോണറായും ഉപയോഗിക്കാം. ബ്ലൂബെറിയില്‍ തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിട്ട് വയ്ക്കുക. മികച്ച നിറം നിങ്ങള്‍ക്ക് ലഭിക്കും.

ബ്ലൂബെറി മാസ്ക്ക്
രണ്ട് സ്പൂണ്‍ റോസ് വാട്ടറും തേനും ബ്ലൂബെറിയില്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇതും മികച്ച ഫേസ്മാസ്ക്കാണ്.



Click it and Unblock the Notifications
