Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മുഖക്കുരു മാറ്റാന്‍ നാടന്‍ പൊടിക്കൈകള്‍
മുഖക്കുരു ഇന്ന് എല്ലാവരുടെയും പ്രധാന പ്രശ്നമാണ്. ഫാസ്റ്റ് ഫുഡ് ലൈഫില്‍ ചര്‍മത്തില്‍ ഇത്തരം പ്രശ്നം വന്നില്ലെങ്കിലേ തിശയമുള്ളൂ. പല മരുന്നുകളും ക്രീമുകളും ഇതിനുവേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാകാം. എന്നിട്ടും പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ലെങ്കില്‍ ഈ നാടന്‍ വഴികള്‍ ഒന്നു നോക്കൂ.
മുഖക്കുരു ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യരുത്..
ആയുര്‍വ്വേദ വഴികളും നാടന്‍ വഴികളും എന്നും ചര്‍മത്തിനും ആരോഗ്യത്തിനും ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ധൈര്യമായി നിങ്ങള്‍ക്കിത് സ്വീകരിക്കാം.

മുഖക്കുരു മാറ്റാം
രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അതില്‍ ചെറുനാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയാല്‍ ഇളംചൂടുവെള്ളത്തില്‍ കഴുകാം.

മുഖക്കുരു മാറ്റാം
ചെറുനാരങ്ങയുടെ തളിരിലയും മഞ്ഞളും അരച്ച് പേസ്റ്റാക്കി മുഖക്കുരുവില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം മുഖം കഴുകുക.

മുഖക്കുരു മാറ്റാം
കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുട്ടയുടെ വെള്ളയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനുശേഷം കടലമാവുകൊണ്ട് മുഖം നന്നായി കഴുകാം.

മുഖക്കുരു മാറ്റാം
പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നതും മുഖക്കുരു മാറ്റും.

മുഖക്കുരു മാറ്റാം
തുളസിയിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുമൂലം ഉണ്ടാകുന്ന കറുത്ത കലകള്‍ മാറികിട്ടും.

മുഖക്കുരു മാറ്റാം
ദിവസവും രാവിലെ ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്പ്പാടയില് ചേര്‍ത്ത് പുരട്ടുക. ഉണങ്ങിയാല്‍ ചൂടുവെള്ളത്തില്‍ കഴുകുക.

മുഖക്കുരു മാറ്റാം
ബദാം എണ്ണ ചെറുതായി ചൂടാക്കി ഈ എണ്ണ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക.



Click it and Unblock the Notifications
