Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ചര്‍മ്മകാന്തി കൂട്ടാന്‍ സ്കിന്‍ ഐസിങ്ങ് !!
ചര്‍മ്മത്തിന് സൗന്ദര്യം ലഭിക്കുന്നതിന് വേണ്ടി തണുപ്പേല്‍ക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാല്‍ പുതിയ ട്രെന്‍ഡാണ് ഐസ് ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണ രീതികള്‍. ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, തിളക്കം നല്‍കാനും, ഉറപ്പ് ലഭിക്കാനും താഴ്ന്ന അന്തരീക്ഷ താപനില ഉപയോഗപ്പെടുത്തുന്നത് പല ഗുണങ്ങളുമുള്ളതാണ്.
കോള്‍ഡ് തെറാപ്പി എന്നത് സ്പാകളിലും മറ്റും ചര്‍മ്മ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗപ്പെടുത്തുന്നതാണ്. കൊഴുപ്പ് കോശങ്ങളും, സ്പൈഡര്‍ ഞരമ്പുകളും നീക്കാനുള്ള ക്രൈയോ തെറാപ്പിയും ഇതില്‍ പെടുന്നു. കോള്‍ഡ് തെറാപ്പിയുടെ ഗുണങ്ങളെ പരിചയപ്പെടാം.

1. മിനുസമുള്ള ചര്‍മ്മം - സ്കിന്‍ ഐസിങ്ങ് മുഖത്തിന് മിനുസം തോന്നിക്കാന്‍ സഹായിക്കും. ഇത് മുഖ ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ ചെറുതാകാനും അത് വഴി അമിതമായ സീബം, അവശിഷ്ടങ്ങള്‍ എന്നിവ അടിഞ്ഞ് കൂടുന്നത് തടയാനും ഫലപ്രദമാണ്.
2. നിറം - മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖത്ത് ഐസ് തേച്ച് അതിന് ശേഷം പ്രൈമര്‍ തേക്കുക. ഇത് ചെലവ് കുറഞ്ഞ ഒരു സ്കീന് ടോണറായി പ്രവര്‍ത്തിക്കും. ഇത് മേക്കപ്പിനടിയിലെ വലിയ ദ്വാരങ്ങളുടെ കാഴ്ച തടയുകയും ഫൗണ്ടേഷന് ചുളിവുകളില്ലാതെ കാണാന്‍ സഹായിക്കുകയും ചെയ്യും.
3. രക്തചംക്രമണം - ഐസ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതാണ്. തണുപ്പ് ഞരമ്പുകളെ സങ്കോചിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് കുറഞ്ഞ രക്തം മാത്രം എത്തുകയും ചെയ്യും. ഇത് എരിച്ചില്‍, വീക്കം എന്നിവ കുറയ്ക്കും. ക്രമേണ കൂടുതല്‍ രക്തം ഈ ഭാഗത്തേക്ക് പ്രവഹിപ്പിച്ച് ശരീരം പ്രതികരിക്കും.
4. കണ്ണിന്റെ സൗന്ദര്യം - ഐസ് ഉപയോഗിച്ചാല്‍ കണ്ണിനടിയിലെ വീക്കം കുറയ്ക്കാനാവും.

5. നിറഭേദങ്ങള്‍ - മുഖക്കുരുവിന്റെ ചുവപ്പ് നിറം കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കുന്നത് സഹായിക്കും. ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റാനും ഇത് ഫലപ്രദമാണ്. മുഖക്കുരുവിന്റെ ലക്ഷണം കണ്ടാലുടനെ ഐസ് ക്യൂബുകള്‍ ഉപയോഗിക്കുക. ഇത് അവയുടെ വലുപ്പവും എണ്ണവും കുറയ്ക്കാന്‍ സഹായിക്കും.
ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും, ടോപ്പിക്കല്‍ ആന്റി ബയോട്ടിക് ഘടകങ്ങളും ചര്‍മ്മ സുഷിരങ്ങളിലേക്ക് കടക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഐസ് ഉപയോഗിച്ച ശേഷം മരുന്ന് തേക്കുന്നത് മികച്ച ഫലം നല്‍കും.
സ്കിന്‍ എെസിങ്ങ് ചെയ്യേണ്ട വിധം.
1. തവിട്ട് നിറം നിയന്ത്രിക്കാന്‍ - സൂര്യപ്രകാശമേറ്റുള്ള നിറം മാറ്റം കുറയ്ക്കാന്‍ ഐസ് ക്യൂബ് മുഖത്ത് ഉരയ്ക്കുക. താല്കാലികമായ ഒരു പരിഹാരം ഇത് വഴി ലഭ്യമാകും.
2. മുഖക്കുരു തടയാം - മുഖക്കുരുവുള്ള ഭാഗങ്ങളില്‍ ഐസ് ക്യൂബ് ഉരയ്ക്കുക. രണ്ട് മൂന്ന് മിനിട്ടോ അല്ലെങ്കില്‍ ചര്‍മ്മം നനഞ്ഞ് തണുപ്പ് അനുഭവപ്പെടുന്നത് വരെയോ ഐസ് ഉരയ്ക്കുക. കൂടുതല്‍ സമയം ഐസ് ഒരേ ഭാഗത്ത് വെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
3. ഐസ് ഫേഷ്യല്‍ - മുഖം നന്നായി വൃത്തിയാക്കുക. തുടര്‍ന്ന് ഒരു വാഷ് ക്ലോത്ത് അല്ലെങ്കില്‍ മൃദുവായ തുണിയില്‍ ഒന്നോ രണ്ടോ ഐസ് ക്യൂബ് പൊതിയുക. ഐസ് ഉരുകി കുതിരുന്നത് വരെ ഇത് മുഖത്ത് വെയ്ക്കുക. ഒന്നോ രണ്ടോ മിനുട്ട് വീതം മുഖത്തിന്റെ പല ഭാഗങ്ങളില്‍ ഇത് വെയ്ക്കണം. വൃത്താകൃതിയില്‍ ഇത് താടി, കീഴ്ത്താടി ഭാഗങ്ങളിലും നെറ്റി മൂക്ക് എന്നിവിടങ്ങളിലും, കണ്ണിന് താഴെ പ്രത്യേക ശ്രദ്ധയോടെയും ചെയ്യുക. ടോണര്‍, മുഖക്കുരുവിനുള്ള മരുന്ന്, മോയ്സ്ചറൈസര്‍ എന്നിവയിലൊന്ന് ഉപയോഗിച്ച് ഫേഷ്യല്‍ പൂര്‍ത്തിയാക്കുക.
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ - ഐസ് തുണിയില്‍ മൂടാതെയും ഐസിങ്ങ് ചെയ്യാറുണ്ട്. നിങ്ങളിത്തരത്തിലാണ് ചെയ്യുന്നതെങ്കില്‍ കയ്യുറകള്‍ ധരിക്കുക. കയ്യുറ ധരിക്കാതെ ഏറെ നേരം ഐസ് പിടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും.

ഫ്രീസറില്‍ നിന്ന് നേരിട്ടെടുത്ത് ഐസ് ഉപയോഗിക്കരുത്. അമിതമായ തണുപ്പ് ചര്‍മ്മത്തിനടിയിലെ സൂക്ഷ്മരക്തവാഹിനി കുഴലുകളെ തകരാറിലാക്കും. തകരാറിലായ സൂക്ഷ്മരക്തവാഹിനി കുഴലുകളില്‍ ഐസ് നേരിട്ട് ഉപയോഗിക്കുന്നതും, ഏറെ നേരം ഉപയോഗിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക.
തണുപ്പ് അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കില്‍ നിര്‍ത്തിവെയ്ക്കുക. ഒരു ഭാഗത്ത് 15 മിനുട്ടിലേറെ ഐസ് ഉപയോഗിക്കരുത്.
ഐസുണ്ടാക്കുന്ന വെള്ളത്തില്‍ നാരങ്ങ, റോസ് വാട്ടര്‍, ഗ്രീന്‍ ടീ, വെള്ളരിക്ക, ചമോമൈല്‍ ടീ തുടങ്ങി നിങ്ങള്ക്കനുയോജ്യമാവ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ ഫലം നല്‍കും. പ്രായം കൂട്ടും ശീലങ്ങള്‍



Click it and Unblock the Notifications











