Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓയില് കൊണ്ട് മുഖം വൃത്തിയാക്കുന്നതെങ്ങനെ?
നിങ്ങള് ഉറങ്ങി എഴുന്നേറ്റ് രാവിലെ മുഖം കണ്ണാടിയില് നോക്കുമ്പോള് വരണ്ടിരിക്കുവാണോ? രാവിലെ തന്നെ നിങ്ങളുടെ മൂഡ് കളയുന്നത് ഇതാണോ..? നിങ്ങളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം ഞങ്ങള് പറഞ്ഞുതരാം. നിങ്ങളുടെ ചര്മം തിളക്കമാര്ന്നതും, മൃദുവാര്ന്നതും, സൗന്ദര്യമാര്ന്നതുമാക്കാന് ഓയില് കൊണ്ടുള്ള ചില ടിപ്സുകള് പറഞ്ഞുതരാം..
ഓയില് ഉപയോഗിച്ച് മുഖം കഴുകാം. ഇത് നിങ്ങളുടെ വരണ്ട മുഖം ഇല്ലാതാക്കും. നിങ്ങുടെ മുഖം ക്ലീനാക്കി വെക്കാന് ഓയില് സഹായിക്കും. ഓയില് കൊണ്ട് എങ്ങനെയൊക്കെ മുഖം കഴുകാം എന്നു നോക്കാം. നിങ്ങളുടെ അടുക്കളയിലെ ചില ചേരുവകളും ഇതില് ചേര്ക്കാം....

കോട്ടണ് തുണി കൊണ്ട് തുടയ്ക്കാം
ആദ്യത്തെ സ്റ്റെപ്പ് ഇതാണ്. നിങ്ങളുടെ മുഖത്ത് അടിഞ്ഞു കൂടിയ അണുക്കളും പൊടികളും ആദ്യം നീക്കം ചെയ്യണം. ഇതിനായി നിങ്ങള് ഒരു കോട്ടണ് ടവല് എടുത്ത് പച്ചവെള്ള ത്തില് മുക്കിയതിനുശേഷം മുഖം നന്നായി തുടക്കുക.

മുഖം കഴുകാം
തുടച്ചതിനുശേഷം അടുത്തതായി മുഖം നന്നായി കഴുകണം. എണ്ണ ഉപയോഗിച്ച് മുഖം കഴുകുക.

ഓയില് കൊണ്ട് മസാജ് ചെയ്യാം
മൂന്നാമത്തെ സ്റ്റെപ്പ് ഓയില് കൊണ്ട് മുഖം മസാജ് ചെയ്യാം. നിങ്ങള് ഒരു ടീസ്പൂണ് എണ്ണ ആദ്യം ചെറുതായി ചൂടാക്കുക. ചെറിയ ചൂടോടെതന്നെ ഈ ഓയില് പുരട്ടാം. ഇതുകൊണ്ട് നന്നായി മസാജ് ചെയ്യാം. ഇത് നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും രക്തപ്രവാഹം കൂട്ടാനും സഹായിക്കും.

ആപ്പിള് വിനാഗിരി
അടുത്ത സ്റ്റെപ്പ് ഓയിലും ആപ്പിള് വിനാഗിരിയും ഉപയോഗിച്ച് മുഖം കഴുകാം. ഒരു കപ്പ് വെള്ളത്തില് ഒരു ടീസ്പൂണ് ആപ്പിള് വിനാഗിരി ചേര്ക്കാം. ഇത് നിങ്ങളുടെ മുഖം നല്ല തിളക്കമുള്ളതാക്കി തരും.

ഓയില് വാട്ടര്
ഒരു കപ്പ് വെള്ളത്തില് ഒരു ടീസ്പൂണ് എണ്ണ ചേര്ക്കുക. ആപ്പിള് വിനാഗിരി കൊണ്ട് മുഖം കഴുകിയതിനുശേഷം ഓയില് വെള്ളം കൊണ്ടും മുഖം കഴുകാം. ഇത് നിങ്ങളുടെ മുഖം നല്ല വൃത്തിയുള്ളതാക്കി തരും.

മുഖം ആവി പിടിപ്പിക്കാം
അവസാനത്തെ സ്റ്റെപ്പ് നിങ്ങള് മറക്കരുത്. ഓയില് വാട്ടര് ഉപയോഗിച്ച് മുഖം കഴുകി വന്നതിനുശേഷം നിങ്ങളുടെ മുഖത്ത് 15 മിനിട്ട് ആവി പിടിപ്പിക്കുക. ഇത് നിങ്ങളുടെ മുകത്തിലെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയാന് സഹായകമാകും. അങ്ങനെ മുഖം എല്ലാം കൊണ്ടും ക്ലീനായിരിക്കും.



Click it and Unblock the Notifications
