Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ചെറുപ്പത്തിലേ വയസാകാതിരിയ്ക്കാന്......
സമ്മര്‍ദ്ദം നിറഞ്ഞ അനുദിന സാഹചര്യങ്ങളും, സൂര്യപ്രകാശം ഏല്‍ക്കുന്നതും, ശരിയായ പോഷക ലഭ്യത ഇല്ലാത്തതും, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.
20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ പ്രായത്തിന്റെ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടും. ഇവ തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

ശരിയായ ഭക്ഷണം
ശരീരത്തിലെ കോശങ്ങള്‍ ഓരോ ദിവസവും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണമില്ലെങ്കില്‍ ഇത് സാധ്യമാകാതെ വരും. പുതുമയുള്ള, പ്രൊസസ്സ് ചെയ്യാത്ത ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന്റെ നവീകരണത്തിന് സഹായിക്കും. ഇതൊടൊപ്പം നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശവും, മൃദുത്വവും, ശുദ്ധിയും നിലനിര്‍ത്തും. കാരണം വെള്ളം വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും കോശങ്ങള്‍ക്ക് അകമേ നിന്ന് ജലാംശം ലഭിക്കുകയും ചെയ്യും.

ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തുക
ഉത്പന്നങ്ങള്‍ ശ്രദ്ധയില്ലാതെ മുഖത്ത് തേയ്ക്കുന്നതിന് പകരം ശ്രദ്ധയോടെ ഉപയോഗിക്കുക. ഇവ മൃദുവായി മുകളിലേക്ക് തേയ്ക്കുക. ഇത് വഴി ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാവും. ചര്‍മ്മത്തില്‍ വലിച്ചിലുണ്ടാകാതെ നോക്കുന്നത് വഴി ചുളിവുകള്‍ വീഴുന്നത് തടയാനാവും.

ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീകളില്‍ ആന്റി ഓക്സിഡന്റുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കും. ചായയും കാപ്പിയും(കഫീന്‍ അടങ്ങിയ പാനീയങ്ങള്‍) ഒഴിവാക്കുക. ഇവ നിര്‍ജ്ജലീകരണത്തിനും ചര്‍മ്മം വരളാനും കാരണമാകും.

വ്യായാമം
ഏത് തരത്തിലുള്ള വ്യായാമവും നിങ്ങളുടെ യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കും. എയ്റോബിക് വ്യായാമങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും പോഷകങ്ങള്‍ ശരിയായ സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യും.

സമ്മര്‍ദ്ദം ഒഴിവാക്കുക
മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ സ്വതന്ത്രമൂലകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാവുകയും അത് കോശങ്ങളുടെ നാശത്തിനും അതു വഴി ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും ഇടയാക്കും. ധ്യാനം, യോഗ, പൂന്തോട്ടപരിപാലനം, നടത്തം, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം കളിക്കല് തുടങ്ങിയവ മാനസിക സമ്മര്‍ദ്ദം അകറ്റി നിര്‍ത്താന്‍ സഹായിക്കും.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി പോലുള്ള ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ കൊലാജന്‍ ഉത്പാദിപ്പിക്കുന്നതിന് അനിവാര്യമാണ്. ഇതാണ് ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുന്നത്. ചര്‍മ്മത്തിന് കരുത്തും, കോശഭിത്തിയില്‍ ഇലാസ്റ്റിസിന് ഉത്പാദിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കും.

ബീറ്റ കരോട്ടീന്‍
ഈ ആന്റിഓക്സിഡന്റ് വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. ഇവ വേഗത്തില്‍ കോശങ്ങളുടെ പുനര്‍നിര്‍മ്മിതി സാധ്യമാക്കും. ആപ്രിക്കോട്ട്, ക്യാരറ്റ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഈ സുപ്രധാന വിറ്റാമിന്‍ ലയിക്കുന്നതും കോശങ്ങള്‍ക്ക് പ്രായമേറുന്നത് സാവധാനമാക്കുകയും ടിഷ്യുക്കളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.

സിങ്ക്
കോശ വളര്‍ച്ചയ്ക്കും, തകരാര്‍ പരിഹരിക്കാനും സിങ്ക് ആവശ്യമാണ്. കടല്‍ വിഭവങ്ങള്‍, ധാന്യങ്ങള്‍, ഉള്ളി തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ഫാറ്റി ആസിഡുകള്‍
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, ടിഷ്യുക്കളുടെ തകരാര്‍ പരിഹരിക്കുന്നതിനും, പ്രവര്‍ത്തനത്തിനും ഫാറ്റി ആസിഡുകള്‍ അനിവാര്യമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചണവിത്ത്, വാല്‍നട്ട് എന്നിവയും ചെമ്പല്ലി, മത്തി തുടങ്ങിയ മത്സ്യങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

സെലെനിയം
സെലെനിയത്തിലെ ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ സ്വതന്ത്രമൂലകങ്ങള്‍ കോശസ്തരങ്ങളില്‍ തകരാറുണ്ടാക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നതും തടയും.



Click it and Unblock the Notifications