Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഓയില്‍ ചര്‍മത്തിന് മികച്ച ടോണര്‍
നിങ്ങളുടെ ചര്‍മം എന്നും വൃത്തിയായിട്ടിരിക്കണം എന്നാണോ ആഗ്രഹം. ആരൊക്കെ സ്കിന്‍ ടോണറിന് പ്രധാന്യം കൊടുക്കുന്നുണ്ട്. നിങ്ങളുടെ മുഖം വൃത്തിയായിട്ടിരിക്കുകയാണ് വേണ്ടെതെങ്കില് സ്കിന്‍ ടോണ്ര് ഉപയോഗിക്കേണ്ടി വരും. ഒരു കൈയ്യില്‍ ക്ലീന്സിംഗും മറു കൈയ്യില്‍ ടോണിംഗും എടുത്താല്‍ മികച്ച ഫലം തരുന്നത് ടോണിംഗ് തന്നെ എന്നു പറയാം.
മഴക്കാലമായി, ചര്‍മം ശ്രദ്ധിക്കണം..
ക്ലീന്സിംഗും, ടോണിംഗും നിങ്ങളുടെ ചര്‍മത്തെ സുന്ദരമാക്കും. നിങ്ങളുടെ ചര്‍മം എണ്ണമയമുള്ളതാണോ. ഇത്തരം ചര്‍മത്തിനാണ് ടോണിംഗ് വേണ്ടത്. കുളിച്ച് കഴിഞ്ഞ് സ്കിന്‍ ടോണ്ര് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മുഖത്തെ മാലിന്യങ്ങളെയൊക്കെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.
കൂടാതെ എണ്ണമയമുള്ള ചര്‍മത്തില്‍ ഉണ്ടാകുന്ന മുഖക്കുരു ഒരു പരിധിവരെ നീക്കം ചെയ്യാന്‍ സാധിക്കും. സ്കിന്‍ ടോണര്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇത്തരം പ്രൊഡക്ടുകള്‍ വാങ്ങി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ്. എണ്ണമയമുള്ള ചര്‍മത്തിന് ചില സ്കിന്‍ ടോണര്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കി നോക്കാം.

വൈറ്റ് വിനഗര്‍
വൈറ്റ് വിനഗര്‍ വെള്ളം ഉപയോഗിച്ച് യോജിപ്പിച്ചെടുക്കാം. ഒരു കോട്ടണ്‍ തുണിയില്‍ ഈ ലായനി ഒഴിച്ച് മുഖത്ത് പുരട്ടാം.

പുതിനയില
ചൂടുവെള്ളത്തില്‍ പുതിനയിലയിട്ട് വയ്ക്കാം. ഈ വെള്ളം തണുക്കുന്നതുവരെ വയ്ക്കാം. അതിനുശേഷം ഈ ലായനി തുണിയില്‍ ഒഴിച്ച് മുഖത്ത് പുരട്ടാം.

ചെറുനാരങ്ങ-കര്‍പ്പൂരതുളസി-ഹേസല്‍
ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും, കര്‍പ്പൂരതുളസി ടീ ബാഗും, രണ്ട് ടീസ്പൂണ്‍ ഹേസല്‍ ചെടിയിലയും വെള്ളത്തിലിട്ട് ചൂടാക്കാം. ഈ വെള്ളം ചൂടാറിയശേഷം ടോണറായി ഉപയോഗിക്കാം.

കറ്റാര്‍വാഴ
കറ്റാര്‍ വാഴയുടെ ജ്യൂസ് നിങ്ങളുടെ ചര്‍മത്തിന് മികച്ച ടോണറായിരിക്കും. ഇത് സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും.

കുക്കുമ്പറും തൈരും
കുക്കുമ്പര്‍ ജ്യൂസില്‍ തൈര് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിട്ട് വയ്ക്കാം. മുഖം വൃത്തിയാകുകയും നല്ല നിറം ലഭിക്കുകയും ചെയ്യും.

കര്‍പ്പൂരവും പനിനീരും
അല്പം കര്‍പ്പൂരം റോസ് വാട്ടറില്‍ ഇട്ട് നന്നായി യോജിപ്പിക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടൂ.

ഐസ്-കോള്‍ഡ് വാട്ടര്‍
ഐസ് കഷ്ണങ്ങള്‍ ടോണറായി പ്രവര്‍ത്തിക്കും. മുഖം വൃത്തിയാക്കിയതിനുശേഷം മുഖത്ത് ഐസ് കഷ്ണങ്ങള്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. നല്ല നിറം ലഭിക്കും.

റോസ് വാട്ടര്‍
ദിവസവും റോസ് വാട്ടര്‍ എണ്ണമയമുള്ള നിങ്ങളുടെ മുഖത്ത് തേക്കുന്നത് നല്ലതാണ്. എണ്ണമയം മാറ്റി മുഖത്തിന് മൃദുലത നല്‍കും.

പീച്ച്പഴം-ഒലിവ് ഓയില്‍-ബദാം ഓയില്‍
രണ്ട് പീച്ച് പഴം എടുത്ത് തൊലി കളയുക. ഇതിലേക്ക് ഒലിവ് ഓയിലും, ബദാം ഓയിലും ഒരു സ്പൂണ്‍ ക്രീമും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി ചൂടുവെള്ളത്തില്‍ കഴുകി കളയാം.

ചെറുനാരങ്ങ ജ്യൂസ്
ചെറുനാരങ്ങാ ജ്യൂസ് എണ്ണമയമുള്ള ചര്‍മത്തിന് ടോണറായി ഉപയോഗിക്കാം.

മുട്ടയുടെ വെള്ള
ദിവസവും മുട്ടയുടെ വെള്ള ഉടച്ച് മുഖത്ത് തേക്കാം.

തക്കാളി ജ്യൂസ്
തക്കാളി ജ്യൂസില്‍ അല്പം തേനൊഴിച്ച് മുഖത്ത് തേക്കാം.



Click it and Unblock the Notifications
