Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ക്രിസ്മസ് രാവില്‍ മുഖത്തിന് തിളക്കം കൂട്ടാം
ആഘോഷ വേളകളില്‍ മുഖത്തിന് തിളക്കം കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ എത്ര പണം ചിലവാക്കാനും നമ്മുടെ സുന്ദരിമാര്‍ക്ക് ഒരു മടിയുമില്ല. എന്നാല്‍ എന്തിനു വെറുതേ ബ്യൂട്ടി പാര്‍ലറില്‍ പോയി കാശു കളയണം. ക്രിസ്മസോ, ന്യൂ ഇയറോ എന്തുമാകട്ടെ വീട്ടിലിരുന്നു തന്നെ നമുക്ക് ചില സൗന്ദര്യ സംരക്ഷണ പൊടിക്കൈകള്‍ നോക്കാം. ദോഷം ചെയ്യും സണ്‍സ്ക്രീന്‍ തെറ്റുകള്‍
ഇത് വെറും സൗന്ദര്യ സംരക്ഷണ പൊടക്കൈകള് മാത്രമല്ല, ചര്‍മ്മത്തിന്റേയും ശരീരത്തിന്റേയും ആരോഗ്യം വീണ്ടെടുക്കാനുള്ള പൊടിക്കൈകള്‍ കൂടിയാണ്. അതുകൊണ്ടു തന്നെ ഇനി മുതല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി വെറുതേ കാശുകളയേണ്ട ആവശ്യമില്ല. മടിയുള്ളവര്‍ക്കായി ചില പൊടിക്കൈകള്‍
എപ്പോഴും മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടണമെന്നതാണ എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മുടെ മടിയോ ശ്രദ്ധയില്ലായ്മയോ എല്ലാം നമ്മുടെ ആഗ്രഹത്തെ അവിടെത്തന്നെ തളച്ചിടുന്നു. ഈ ആഘോഷവേളയില്‍ മുഖത്തിന് തിളക്കം നല്കാന് നമുക്ക് പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഏതൊക്കെയെന്ന് നോക്കാം.

ആല്‍മണ്ട് ഓയില്‍
വരണ്ട ചര്‍മ്മമാണെങ്കിലും സാധാരണ ചര്‍മ്മമാണെങ്കിലും ആല്‍മണ്ട് ഓയില്‍ ഉപയോഗിക്കുക. ഇതില്‍ വിറ്റാമിന്‍ എ ഇ ഡി ബി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മോയ്സ്ചുറൈസ് ചെയ്ത് സംരക്ഷിക്കും.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം ടവ്വലോ പേപ്പറോ വെച്ച് തുടച്ചു കളയുക. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു.

നാരങ്ങാ നീരെന്ന അത്ഭുതം
സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് നാരങ്ങാ നീര്. ചര്‍മ്മസംരക്ഷണത്തില്‍ നാരങ്ങയ്ക്കുള്ള പങ്കും വളരെ വലുതാണ്. നാരങ്ങാ നീര് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു.

യോഗ
യോഗ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കുക. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

മുഖം കഴുകുക
എപ്പോഴും മുഖം വൃത്തിയായി സൂക്ഷിക്കുക. എന്നാല്‍ മുഖത്ത് ശ്ക്തിയായി വെള്ളം തെറിപ്പിച്ച് മുഖം കഴുകുന്നത് മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നു.

സണ്‍സ്ക്രീന്‍ നിര്‍ബന്ധം
ഡിസംബര്‍ ആണെന്നു കരുതി സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടതില്ല. പുറത്തു പോകുന്നുവെങ്കില്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

വെള്ളം ധാരാളം കുടിയ്ക്കുക
ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കാതെ ദിവസവും 8 ലിറ്റര്‍ വെള്ളമെങ്കിലും നിര്‍ബന്ധമായും കുടിയ്ക്കുക.



Click it and Unblock the Notifications
