Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചര്‍മം തിളങ്ങാന്‍ അടുക്കള ചേരുവകള്‍
തിളങ്ങുന്ന വെളുത്ത നിറമാണ് എല്ലാവരുടെയും മോഹം. തിളങ്ങുന്ന ചര്‍മം ചിലര്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ്. എന്നാല്‍ അങ്ങനെയില്ലാത്തവര്‍ക്ക് അത്തരമൊരു സൗന്ദര്യം സ്വന്തമായ പരിചരണത്തിലൂടെ സ്വന്തമാക്കാം. ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കില്ലാന്നു പറയുന്ന കേട്ടിട്ടില്ലേ. മറ്റുള്ളവരെ കൊണ്ട് നിങ്ങള്‍ക്കും അത് പറയിക്കണ്ടെ. അതിനുള്ള ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കാം.
സൗന്ദര്യം കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറില്‍ തന്നെ പോകണമെന്നില്ല. വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള ചില പൊടിക്കൈകള്‍ ചെയ്യാവുന്നതേയുള്ളൂ. നിങ്ങളുടെ വീട്ടിലെ അടുക്കളയിലുള്ള ചില അവശ്യസാധനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ചില സൗന്ദര്യ ചേരുവകള്‍ നമുക്ക് പരീക്ഷിച്ചു നോക്കാം.

ചെറുനാരങ്ങയും തേനും കൊണ്ടൊരു ചേരുവ
ബ്ലീചിങിന് സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇത് മുഖം വൃത്തിയാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. ഒരു ചെറുനാരങ്ങയുടെ നീര് ഒരു പാത്രത്തില്‍ എടുക്കാം. ഇതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. രണ്ടും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടൂ. 15 മിനിട്ടു കഴിഞ്ഞ് ടവല്‍ ഉപയോഗിച്ച് പതുക്കെ തുടയ്ക്കാം. ഒരാഴ്ചകൊണ്ട് വ്യത്യാസം തിരിച്ചറിയാം.

മുട്ടയും ധാന്യമാവും തേനും കൊണ്ടൊരു ചേരുവ
നിങ്ങളുടെ മുഖത്തിന് തിളക്കമാണ് വേണ്ടതെങ്കില്‍ ഒരു മുട്ടയുടെ വെള്ള എടുക്കൂ. അതിലേക്ക് ഒരു ടീസ്പൂണ്‍ ധാന്യമാവും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ക്കാം. ഇത് നന്നായി ഉടച്ചെടുക്കാം. പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്ത് തേക്കാം. നല്ല കട്ടിയാണെങ്കില്‍ അല്‍പം പാല്‍ ഒഴിക്കാം. പത്ത് ദിവസം ഇങ്ങനെ ചെയ്ത് നോക്കൂ.

ബേക്കിംഗ് സോഡയും വെള്ളവും കൊണ്ടൊരു ചേരുവ
ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരു പാത്രത്തിലാക്കാം. ഇതിലേക്ക് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി തേക്കാം. നിറ വ്യത്യാസമുള്ളവര്‍ക്ക് ശരിയായ നിറം തിരിച്ചു കിട്ടും.

പുളിപ്പുള്ള വെണ്ണയും തേനും കൊണ്ടൊരു ചേരുവ
രണ്ട് ടീസ്പൂണ്‍ പുളിച്ച വെണ്ണയും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കാം. ഈ ക്രീം മുഖത്ത് തേക്കൂ.. നല്ല തിളങ്ങുന്ന ചര്‍മം സ്വന്തമാക്കൂ.

കറുവാപ്പട്ടയും ജാതിക്കയും കൊണ്ടൊരു ചേരുവ
നാല് ജാതിക്ക പൊടിച്ചെടുക്കാം. എന്നിട്ട് ഇതിലേക്ക് കറുവാപ്പട്ട പൊടിയും ചേര്‍ക്കാം. ഇത് പേസ്റ്റ് ആക്കിയെടുക്കാന്‍ റോസ് മില്‍ക് ഉപയോഗിക്കാം. മൃദുലമായ ചര്‍മ്മമുള്ളവര്‍ ഇത് ചെയ്യാതിരിക്കുക.

ഓട്‌സും ഒലിവ് ഓയിലും കൊണ്ടൊരു ചേരുവ
ഓട്‌സും ഒലിവ് ഒയിലും കൊണ്ടൊരു ചേരുവ ഉണ്ടാക്കാം. തവിട്ട് നിറമുള്ള ചര്‍മത്തില്‍ ഉപയോഗിച്ചു നോക്കൂ..നിറ വ്യത്യാസം കാണാം.

വെളിച്ചെണ്ണയും തേനും ചെറുനാരങ്ങയും കൊണ്ടൊരു ചേരുവ
മുഖത്തിന് തിളക്കം ലഭിക്കുന്ന മികച്ച ചേരുവയാണ് ഇത്. വെളിച്ചെണ്ണയും ഒരു ടീസ്പൂണ്‍ തേനും ചെറുനാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിക്കുക. രാവിലെ തേക്കുന്നതാണ് ഏറ്റവും നല്ലത്.

കഞ്ഞിവെള്ളം കൊണ്ടൊരു ചേരുവ
ഇനി നിങ്ങള്‍ ചോറ് ഉണ്ടാക്കികഴിഞ്ഞാല്‍ അതിന്റെ വെള്ളം എടുത്തുവെക്കൂ. മുഴുത്ത കഞ്ഞിവെള്ളം മുഖത്തിന് നല്ല നിറം നല്‍കും.

താക്കാളിയും തേനും കൊണ്ടൊരു ചേരുവ
തക്കാളി പോലെ ചര്‍മം ചുവന്നു തുടുക്കണോ. ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊന്നാണ് തക്കാളി. ഒരു തക്കാളി അരച്ചെടുക്കുക അതിലേക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. ഇതും മുഖത്ത് തേച്ച് പിടിപ്പിക്കാം. കണ്ണിന് മുകളില്‍ തേക്കരുത്.

കറ്റാര്‍വാഴയും തേനും കൊണ്ടൊരു ചേരുവ
കറ്റാര്‍വാഴയുടെ പശയും തേനും ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കാം. ഇതും നല്ല തിളങ്ങുന്ന ചര്‍മത്തിന് നല്ലതാണ്.

മുന്തിരും ചെറുനാരങ്ങയും കൊണ്ടൊരു ചേരുവ
മുന്തിരിയെ കുഴമ്പു രൂപത്തിലാക്കാം. ഇതിലേക്ക് ചെറുനാരങ്ങ ജ്യൂസും ചേര്‍ക്കാം. നല്ല നിറം ലഭിക്കാന്‍ അത്യുത്തമമായ ചേരുവയാണിത്.

ബദാമും തൈരും കൊണ്ടൊരു ചേരുവ
ബദാമില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. നാല് ടീസ്പൂണ്‍ ബദാം ഓയിലും നാല് ടീസ്പൂണ്‍ തൈരും ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കാം. ഒരാഴ്ച കൊണ്ട് നല്ല തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാം.

പപ്പായ കൊണ്ടൊരു ചേരുവ
പപ്പായ പേസ്റ്റ് രൂപത്തിലാക്കാം. ഇതിലേക്ക് പുളിച്ച വെണ്ണ ചേര്‍ക്കാം. ഈ ചേരുവ മുഖത്തും കഴുത്തിലും പുരട്ടാം. സേപ്പ് കൊണ്ട് കഴുകരുത്.



Click it and Unblock the Notifications











