Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സവാള കൊണ്ടു വെളുക്കാം!!
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം. ഇരുണ്ട നിറമുള്ള ആളുകള്‍ക്ക് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഉള്ളി നീരും പേസ്റ്റും ചര്‍മ്മത്തിന് നിറം നല്കാന് സഹായിക്കും.
ഉള്ളിയുടെ നീര് മാസത്തില്‍ രണ്ട് തവണ മുഖത്ത് പുരട്ടുന്നത് നല്ല ഫലം നല്‍കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആദ്യം ഉള്ളിനീര് ചര്‍മ്മത്തില്‍ തേയ്ക്കണം. പതിനഞ്ച് മിനുട്ടിന് ശേഷം പേസ്റ്റ് തേയ്ക്കാം. എല്ലാ ജങ്ക്ഫുഡിനേയും സംശയിക്കേണ്ട
ഇത് ഉണങ്ങുമ്പോള്‍ റോസ് വാട്ടറില്‍ മുക്കിയ കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഉണങ്ങുമ്പോള്‍ ചൂടുവള്ളം ഉപയോഗിച്ച് കഴുകുക. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ മറ്റ് ചേരുവകളും ഇതില്‍ ചേര്‍ക്കാമെന്ന് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

ഉള്ളി നീരും റോസ് വാട്ടറും
ചര്‍മ്മത്തില്‍ ഉള്ളി നീര് തേച്ചതിന് ശേഷം മുഖം റോസ് വാട്ടര്‍ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ നീര് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും റോസ് വാട്ടര്‍ അവ ശുദ്ധീകരിച്ച് ചര്‍മ്മത്തിന് നിറം നല്‍കുകയും ചെയ്യും.

ഉള്ളീനീരും തേങ്ങാ വെള്ളവും
മുഖത്ത് ഉള്ളി നീര് കട്ടിയില്‍ തേയ്ക്കുക. 15 മിനുട്ടിന് ശേഷം മുഖം തേങ്ങാവെള്ളം ഉപയോഗിച്ച് കഴുകുക. തേങ്ങാവെള്ളം ഉള്ളിയിലെ ആസിഡ് ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും അതുവഴി നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉള്ളി നീരും പാലും
തണുത്ത പാല് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം തുടച്ച് ഉണക്കുക. തുടര്‍ന്ന് മുഖത്ത് ഉള്ളി നീര് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉള്ളി നീരും ബദാം ഓയിലും
ഉള്ളി നീര് ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്ത ശേഷം ഉള്ളി പേസ്റ്റ് രൂപത്തിലാക്കിയത് കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. 20 മിനുട്ട് കഴിഞ്ഞ് ബദാം ഓയില്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ചര്‍മ്മം വരണ്ടതാണെങ്കില്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കും.

ഉള്ളിനീരും സുഗന്ധലേപനങ്ങളും
ചര്‍മ്മത്തിന് ഭംഗി നല്കാന് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുക. ഒരാഴ്ചത്തേക്ക് ദിവസം രണ്ട് തവണ വീതം ഉള്ളി നീര് കൊണ്ട് മുഖം കഴുകുക. ഓരോ തവണയും മുഖം കഴുകിയ ശേഷം സുഗന്ധലേപനം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ലാവെണ്ടര്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം ഇവ കടുപ്പം കുറഞ്ഞതും ഏത് തരം ചര്‍മ്മത്തിനും അനുയോജ്യവുമാണ്.



Click it and Unblock the Notifications
