Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
മാനിക്യുര്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാം..
സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് കൈകള്‍. കൈകള്‍ മനോഹരമാക്കി വെക്കാനാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ പരിശ്രമിക്കുന്നത്. ചര്‍മവും ശരീരത്തിന്റെ രൂപവും നല്ല ഭംഗിയുള്ളതായാല് നിങ്ങള്‍ സുന്ദരിയാവോ..? നിങ്ങളുടെ കൈ വൃത്തികേടായി കിടന്നാല്‍ മറ്റ് ഭംഗിയെയും അത് ഇല്ലാതാക്കും. അതുകൊണ്ടുതന്നെ കൈ നല്ല വൃത്തിയായി സൂക്ഷിക്കണം.
നിങ്ങളുടെ കൈ മൃദുലവും മിനുസമുള്ളതും ആക്കി തീര്‍ക്കണ്ടേ..? ഇതിനുവേണ്ടി മിക്കവരും ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യുര്‍ ചെയ്യലാണ് പതിവ്. നിങ്ങളുടെ കാശ് വെറുതെ കളയണോ..? നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ മാനിക്യുര്‍ ചെയ്യാം. അതായിരിക്കും നിങ്ങളുടെ ചര്‍മ സംരക്ഷണത്തിന് അനുയോജ്യം. അതിനുള്ള വഴികള്‍ എന്താണെന്ന് പറഞ്ഞുതരാം...

ഒന്നാമത്തെ വഴി
ചെറുചൂടുവെള്ളത്തില്‍ അല്പം റോസ് വാട്ടറും ലാവന്‍ഡര്‍ ഓയിലും ചേര്‍ക്കുക. നല്ല സുഗന്ധവും കിട്ടാനാണ് ഇതൊക്കെ ചേര്‍ക്കുന്നത്. 15 മിനിട്ട് നിങ്ങളുടെ കൈ അതിലേക്ക് മുക്കിവെക്കാം. കൈകളിലെ അഴുക്ക് മാറ്റി മൃദുവാക്കി വെക്കും.

രണ്ടാമത്തെ വഴി
ചൂടുവെള്ളത്തില്‍ കൈ കഴുകിയതിനുശേഷം വാസിലിന് പുരട്ടുക. കിടക്കുന്നതിനുമുന്പ് ചെയ്യുന്നതാണ് നല്ലത്. രാവിലെ എഴുന്നേറ്റ് നിങ്ങളുടെ കൈകള്ക്കുവന്ന മാറ്റം ശ്രദ്ധിക്കൂ.

മൂന്നാമത്തെ വഴി
പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് നിങ്ങളുടെ കൈകളില്‍ നന്നായി പുരട്ടുക. നിര്‍ജ്ജീവമായി കിടക്കുന്ന കോശങ്ങളെ ഇത് നീക്കം ചെയ്യും.

നാലാമത്തെ വഴി
പാല് ക്രീം ഉപയോഗിക്കാം. നെയ്യ് ആണ് ഇതിലെ മികച്ച വഴി. നെയ്യ് നിങ്ങളുടെ കൈകളില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകാം.

അഞ്ചാമത്തെ വഴി
നിങ്ങളുടെ കൈകള്‍ തിളക്കമുള്ളതാക്കി തീര്‍ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് കടലപ്പൊടി. തൈരില്‍ കടലപ്പൊടി ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടൂ. 15 മിനിട്ടിനുശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയാം.

ആറാമത്തെ വഴി
വെണ്ണയും ബദാം ഓയിലും ചേര്‍ത്ത് പേസ്റ്റാക്കാം. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടാം. ഇത് നിങ്ങളുടെ കൈകളെ മിനുസമുള്ളതാക്കും. വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ചുളിവുകളും മറ്റ് മുറിവുകളെയും നീക്കം ചെയ്യും. ഇത് തേച്ച് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകുക.

ഏഴാമത്തെ വഴി
വൈറ്റമിനും മിനറല്‍സും ചേര്‍ന്ന വഴി തിരഞ്ഞെടുക്കാം. മുട്ടയുടെ മഞ്ഞക്കുരുവും ബദാം ഓയിലും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മാനിക്യുര്‍ ചെയ്യാന്‍ സഹായകമാകും.

എട്ടാമത്തെ വഴി
എന്തെങ്കില് തുടക്കുമ്പോഴോ അലക്കുമ്പോഴോ കയ്യുറ ഇടുക. ഇത് നിങ്ങളുടെ കൈ സംരക്ഷിച്ചു നിര്‍ത്താന്‍ സഹായകമാകും. സ്കിന്‍ അലര്‍ജിക്കോ പരിഹാരമാകും.

ഒന്‍പതാമത്തെ വഴി
ചെറുനാരങ്ങ ജ്യൂസില്‍ അല്പം പഞ്ചസാര ചേര്‍ക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടുക. കുറച്ച് സമയം മസാജ് ചെയ്യുക. അഴുക്കുകളും നീര്‍ജ്ജീവമായി കിടക്കുന്ന കോശങ്ങളെയും നീക്കം ചെയ്യും. ഇതൊരു ബ്ലീച്ചിംഗ് രീതിയായി എടുക്കാം.

പത്താമത്തെ വഴി
കെമിക്കല്‍ അടങ്ങിയ വസ്തുക്കള്‍ കൊണ്ട് കൈ കഴുകാതിരിക്കുക. ഇത് നിങ്ങളുടെ കോശങ്ങള്‍ക്ക് കേടുവരുത്തും. കൈകള്‍ പരുപരുത്തതാകും.



Click it and Unblock the Notifications