Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
മുഖക്കുരുവിന് അടുക്കളയില്‍ പരിഹാരം
മുഖക്കുരു ഉണ്ടാവുക എന്നത് സാധാരണയാണ് എന്നാല്‍ അത് പെണ്‍കുട്ടികളെ സംബന്ധിച്ചിചടത്തോളം അവര്‍ക്കുണ്ടാകുന്ന മാനസിക വിഷമം എത്രത്തോളമാണെന്ന് പറയാന്‍ വയ്യ. മുഖക്കുരു മാറാന്‍ വേണ്ടി അപ്പപ്പോള്‍ കിട്ടുന്ന എന്ത് പരീക്ഷണത്തിനും ഇവര്‍ തയ്യാറാകും. മുടിയഴക് വര്‍ദ്ധിപ്പിക്കും എണ്ണകള്‍
എന്നാല്‍ ഇനി അടുക്കളയില്‍ നിന്നു തന്നെ സൗന്ദര്യ സംരക്ഷണം തുടരാം. എന്താ വിശ്വാസമാവുന്നില്ലേ. നല്ല വൃത്തിയും ഭക്ഷണവുമാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്. എന്നാല്‍ പിന്നെ വന്നു കഴിഞ്ഞിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല എന്നതാണ് സത്യം. ഡാര്‍ക് സര്‍ക്കിള്‍ അകറ്റാം
വീട്ടിലിരുന്ന് മുഖക്കുരു മാറാന്‍ ചില അടുക്കള മരുന്നുകള്‍ പരീക്ഷിക്കാം. എളുപ്പവും ഫലപ്രദവുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാരങ്ങ നീര്
നാരങ്ങ നമ്മുടെ വൈറ്റ്ഹെഡ്സിനെ പെട്ടെന്ന് ഇല്ലാതാക്കും. നന്നായി പിഴിഞ്ഞെടുത്ത നാരങ്ങാ നീര് പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഇത് മുഖക്കുരുവിനെ ദിവസങ്ങള്ക്കുളഅളില് തന്നെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവി പിടിയ്ക്കല്‍
ആവി പിടിയ്ക്കുന്നത് മുഖസൗന്ദര്യത്തിനു വേണ്ടി മാത്രമല്ല. ആരോഗ്യത്തിനും നല്ലതാണ്. ആവിപിടിയ്ക്കുന്നതിലൂടെ മുഖത്തെ സൂക്ഷ്മ സുഷിരങ്ങള്‍ തുറക്കപ്പെടുകയും ഇതിലൂടെ അഴുക്ക് പുറത്തു പോവുകയും ചെയ്യുന്നു.

ജാതിക്കയും പാലും
ജാതിക്കയും പാലുമാണ് മറ്റൊരു അടുക്കളക്കൂട്ട്. ജാതിക്ക പൊടിച്ചെടുത്ത് പാലില്‍ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. ഇത് ദിവസങ്ങളോളം തുടര്‍ന്നാല്‍ പിന്നെ മുഖക്കുരു ഉണ്ടാവുകയേ ഇല്ല എന്നതാണ് സത്യം.

മഞ്ഞളും ആര്യവേപ്പും
മഞ്ഞളും ആര്യവേപ്പും മുഖസന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ് എന്നതാണ് സത്യം. ആര്യവേപ്പ് പൊടിച്ചെടുത്ത് പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്ത് മുഖത്തു പുരട്ടുക. ഇത് ചര്‍മ്മ രോഗങ്ങളെ എല്ലാം തന്നെ ഇല്ലാതാക്കും.

ഓട്സ്
ഓട്സിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. ഓട്സിന് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും ഇല്ലാതാക്കാന്‍ കഴിയും. ഓട്സ് അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു പാടെ ഇല്ലാതാക്കും.

തേനിലുണ്ട് ഗുണങ്ങള്‍
തേനില്‍ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കൊച്ചു കുട്ടികള്‍ക്കു വരെ തേന്‍ കൊടുക്കാറുണ്ട്. എന്നാല്‍ തേന്‍ മുഖത്ത് തേയ്ക്കുന്നത് മുഖക്കുരുവില്‍ നിന്നും മറ്റു ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്നും മുഖത്തെ രക്ഷിക്കുന്നു.



Click it and Unblock the Notifications
