Latest Updates
-
ചന്ദ്രമംഗള യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ബുധമൗഢ്യം 2026: പണമിടപാടുകളിലും യാത്രകളിലും ജാഗ്രത; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും -
രവി പുഷ്യ യോഗം കഴിഞ്ഞു; സ്വർണം വാങ്ങുമ്പോൾ ഇനി അബദ്ധം പറ്റാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ധൻതേരസ്-ദീപാവലി ഷോപ്പിംഗ്: ശുക്രന്റെ വക്രഗതിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
2026 നവംബർ 3: ശുക്ല-ബ്രഹ്മ യോഗത്തിൽ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമോ? അറിയേണ്ട കാര്യങ്ങൾ -
രാഹുകാലം നോക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; കേരളത്തിൽ കൃത്യമായ സമയം കണ്ടെത്തുന്നത് എങ്ങനെ? -
നവംബർ 4-10: ദീപാവലി ആഴ്ചയിൽ ഭാഗ്യം തെളിയുന്ന 4 രാശികൾ; ധനവരവും കരിയർ നേട്ടവും തേടിയെത്തും! -
നവംബർ 3 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും ദീപാവലി ഷോപ്പിംഗ് ടിപ്പുകളും; നിങ്ങളുടെ നക്ഷത്രത്തിന് എന്ത് സംഭവിക്കും? -
ധൻതേരാസ് ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ; നവംബർ 3-ലെ സമ്പൂർണ്ണ രാശിഫലം -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ധൻതേരസിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം!
കറിവേപ്പില കൊണ്ട് സൗന്ദര്യം കൂട്ടൂ
വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണവും അനാരോഗ്യകരമായ ശീലങ്ങളും ഒരു പരിധി വരെ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം ചെയ്യുന്നവയാണ്. ഫേസ് വാഷോ, സ്ക്രബ്ബറോ ഉപയോഗിക്കുക മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍.
വീട്ടില്‍ തന്നെ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് നിങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. നിങ്ങളുടെ അടുക്കളയില്‍ നിന്ന് ഇതിനുള്ള വസ്തുക്കള്‍ കണ്ടെത്താനാവും. കറിവേപ്പില അത്തരത്തിലൊന്നാണ്.
കറിവേപ്പില എങ്ങനെയാണ് ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുക? യഥാര്‍ത്ഥത്തില്‍ പ്രശ്നം പരിഹരിക്കേണ്ടത് മുഖത്തും ശരീരത്തിലും മാത്രമല്ല തലമുടിയിലും കൂടിയാണ്. കറിവേപ്പില എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാമെന്ന് നോക്കാം.

കറിവേപ്പില- മഞ്ഞള്‍ പായ്ക്ക്
കറിവേപ്പില ഉപയോഗിക്കുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരു ഭേദമാക്കാന്‍ ഉപയോഗിക്കാം. ഇത് തേച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

താരന് ചികിത്സ
ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ ഉപേക്ഷ വിചാരിക്കരുത്. താരന് ഒരു സാധാരണ പ്രശ്നമാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുക എളുപ്പമല്ല. തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുക്കിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും.

മുറിവുകളും പൊള്ളലും ഭേദമാക്കാം
ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ മാറ്റാന്‍ മാത്രമല്ല മുറിവുകളും പൊള്ളലുകളും, കീടങ്ങളുടെ കടിയും മറ്റും ഭേദമാക്കാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്നമുള്ളിടത്ത് തേയ്ക്കുക.

ശിരോചര്‍മ്മത്തിന്റെ പോഷണം
നിങ്ങളുടെ ശരീരത്തിനെന്നത് പോലെ ശിരോചര്‍മ്മത്തിനും ഭക്ഷണം ആവശ്യമാണ്. വെളിച്ചണ്ണയില് കറിവേപ്പില ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം എല്ലാ ദിവസവും രാത്രി ഇതുപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. ശിരോചര്‍മ്മത്തിന് ആരോഗ്യം ലഭിക്കുകയും മുടി വളര്‍ച്ച ശക്തിപ്പെടുകയും ചെയ്യും.

ചര്‍മ്മത്തിന്റെ തിളക്കം -
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും തിളക്കം നല്‍കാനും കറിവേപ്പില ഉപയോഗിക്കാം. ഉണങ്ങിപ്പൊടിച്ച കറിവേപ്പില മുള്‍ട്ടാണി മിട്ടിയും ഏതാനും തുള്ളി റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും ശരീരത്തിലും തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.

കറിവേപ്പിലയും നാരങ്ങനീരും
മുഖക്കുരു ഉണ്ടാവുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇതിന്റെ അടയാളങ്ങളും അറപ്പുളവാക്കുന്നതാണ്. കറിവേപ്പിലയും ഏതാനും തുള്ളി നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവുള്ള ഭാഗത്ത് തേയ്ക്കുക. 10-12 മിനുട്ടിന് ശേഷം നന്നായി കഴുകുക.



Click it and Unblock the Notifications
