Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുന്തിരി ഫേസ്പാക്ക് ഉണ്ടാക്കൂ..
തിളങ്ങുന്ന ചര്‍മത്തിന് പഴങ്ങളുടെ ഏത് ഫേസ് മാസ്ക്കാണ് ഉപയോഗിക്കുക എന്ന സംശയം നിങ്ങള്‍ക്കുണ്ടോ..? എന്നാല്‍ നിങ്ങള്‍ മുന്തിരിങ്ങ ഫേസ്പാക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന തിളക്കവും മുഖകാന്തിയും ലഭിക്കും. ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഈ ഫേസ്പാക്ക് സഹായിക്കും. സൗന്ദര്യം വിരല്‍ത്തുമ്പില്‍..
മുന്തിരിങ്ങ പല തരത്തിലുണ്ട്. ഇതില്‍ ധാരാളം വൈറ്റമിന്‍സും മിനറല്‍സും ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ചീത്ത റാഡിക്കലുകളോട് പോരാടും. തുടര്‍ന്ന് നിങ്ങള്‍ക്ക് യുവത്വം തുളുമ്പുന്ന ചര്‍മം നല്‍കും. മുന്തിരിയിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് നിര്‍ജ്ജീവമായ കോശങ്ങളെ പുനഃസ്ഥാപിപ്പിക്കും.
അമ്മയുടെ ഡയറിയില്‍നിന്നും സണ്‍സ്ക്രീന്‍
മികച്ച ഇത്തരം പഴങ്ങള്‍ നിങ്ങളുടെ ചര്‍മത്തില്‍ പ്രവേശിക്കുമ്പോള്‍ ചര്‍മ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാകും. ചുളിവുകള്‍ മാറ്റി മൃദുലത ഉണ്ടാക്കുകയും ചര്‍മത്തെ വൃത്തിയാക്കിവെക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ ഹൈഡ്രോക്സില്‍ ആസിഡ് മുഖക്കുരു അകറ്റാനും സഹായിക്കും. ഒട്ടേറെ സൗന്ദര്യ ഗുണങ്ങള്‍ മുന്തിരിങ്ങ നിങ്ങള്‍ക്ക് നല്‍കും.

കിവി
മുന്തിരിങ്ങയും കിവിയും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. കിവി എന്ന പഴത്തില്‍ ധാരാളം ആന്റിയോക്സിഡന്റ്സും വൈറ്റമിന്‍ സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിന്റെ കറുത്ത വിത്തുകള്ക്കൊണ്ട് ഓയിലുകളും ഉണ്ടാക്കുന്നുണ്ട്. കിവി നിങ്ങളുടെ ചര്‍മത്തിന് മികച്ച ഫലം നല്‍കും.

മുന്തിരിങ്ങ ഫേസ്പാക്ക്
മുന്തിരിങ്ങ കട്ടിയുള്ള പേസ്റ്റാക്കിയെടുക്കുക. അതിലേക്ക് കിവി പേസ്റ്റ് വിത്തുകളോട് കൂടിത്തന്നെ അരച്ചത് ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് അല്പം തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിട്ട് വയ്ക്കണം. ചെറുചൂടുവെള്ളത്തില്‍ കഴുകാം.

മുന്തിരി-ആപ്പിള്‍ ഫേസ്പാക്ക്
ആപ്പിള്‍ പേസ്റ്റും മുന്തിരി പേസ്റ്റും നന്നായി യോജിപ്പിക്കുക. ഈ ഫേസ്പാക്ക് മുഖത്ത് തേച്ച് 30 മിനിട്ട് വയ്ക്കണം. മുഖം നന്നായി വൃത്തിയാകുകയും തിളക്കം കിട്ടുകയും ചെയ്യും. ദിവസവും ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്.

സ്ട്രോബെറി
മുന്തിരിങ്ങയും സ്ട്രോബെറിയും കൂടിച്ചേര്ന്നലോ.. ഇത് നിങ്ങളുടെ ചര്‍മത്തിന് മികച്ച ഗുണം നല്‍കും. സ്ട്രോബെറിയിലെ സാലിസൈലിക് ആസിഡ് മുന്തിരിങ്ങയിലെ ആല്‍ഫാ ഹൈഡ്രോസൈല് ആസിഡും കൂടിച്ചേര്‍ന്നാല്‍ ചര്‍മത്തിലെ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ ഉപകാരപ്രദമാകും.

മുന്തിരി-സ്ട്രോബെറി ഫേസ്പാക്ക്
സ്ട്രോബെറി ചെറിയ കഷ്ണങ്ങളാക്കിയതും മുന്തിരിങ്ങയും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം.

മുന്തിരി ഫേസ്പാക്ക്
മുന്തിരിങ്ങയുടെ കൂടെ നിങ്ങല്‍ക്ക് മറ്റ് പഴങ്ങളും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഓറഞ്ച് ജ്യൂസും, കടലമാവും, പാലും ഉപയോഗിക്കാം.

കുരുക്കള്‍ക്ക്
മുഖകുരുക്കളാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ ഗോതമ്പ് പൊടിയും ബേക്കിംഗ് സോഡയും മുന്തിരിങ്ങാ പേസ്റ്റില്‍ ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം.

മുന്തിരിങ്ങ ഫേസ്പാക്ക്
മുന്തിരിങ്ങയും തൈരും തേനും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കുകയാണെങ്കില്‍ മോയിചറൈസിങ് ഗുണം നിങ്ങള്‍ക്ക് ലഭിക്കും. സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തെ കാത്തുസൂക്ഷിക്കാം.



Click it and Unblock the Notifications
