Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മുഖക്കുരു അകറ്റാന്‍ ചില നുറുങ്ങുകള്‍
മുഖക്കുരു സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാല്‍ സ്ത്രീകളാണ് ഇതില്‍ ഏറെ വിഷമിച്ചിരിക്കുന്നത്. മുഖക്കുരുവാണ് മുഖത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നത്. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്നവയാണ്.
തേനില്‍ ചാലിച്ച സൗന്ദര്യം
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, രക്തത്തിലെ പ്രശ്നങ്ങള്‍, കാലാവസ്ഥ തുടങ്ങിയവയും മുഖക്കുരു ഉണ്ടാക്കാന്‍ കാരണമാകാം. നമ്മുടെ വീട്ടുവളപ്പില്‍ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കളെ കൊണ്ട് മുഖക്കുരു മാറ്റാം...

മുഖക്കുരു അകറ്റാന്‍..
ചന്ദനവും അല്പം കര്‍പ്പൂരവും ചേര്‍ത്ത് അരച്ച് രാത്രി കിടക്കുന്നതിനുമുന്പ് പുരട്ടുക.

മുഖക്കുരു അകറ്റാന്‍..
തേങ്ങാപ്പാലില്‍ കുങ്കുമപ്പൂ അരച്ച് മുഖത്ത് പുരട്ടുക.

മുഖക്കുരു അകറ്റാന്‍..
ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് രാവിലെ ഉണര്‍ന്നാല്‍ മുഖം കഴുകുക.

മുഖക്കുരു അകറ്റാന്‍..
ഒരു സ്പൂണ്‍ കടലമാവില്‍ പുതിനയിലയും വേപ്പിലയും അരച്ച് ചേര്‍ക്കുക. ഇതില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് യോജിപ്പിക്കുക. മുഖക്കുരു മാറ്റാന്‍ മികച്ച വഴിയാണിത്.

മുഖക്കുരു അകറ്റാന്‍..
തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവയുടെ നീര് യോജിപ്പിച്ച് പുരട്ടുന്നതും നല്ലതാണ്.

മുഖക്കുരു അകറ്റാന്‍..
ഓറഞ്ച് നീരും ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക.

മുഖക്കുരു അകറ്റാന്‍..
തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകുന്നതും മുഖക്കുരുവിന് നല്ലൊരു പ്രതിവിധിയാണ്.

മുഖക്കുരു അകറ്റാന്‍..
വാഴയുടെ മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറ്റിതരും.

മുഖക്കുരു അകറ്റാന്‍..
പാല്‍പ്പൊടിയും പപ്പായയും പേസ്റ്റാക്കി മുഖത്ത് തേക്കാം.

മുഖക്കുരു അകറ്റാന്‍..
അഞ്ച് തുളസിയില മോരിലിട്ട് കഴിക്കുന്നതും മുഖക്കുരു മാറ്റാന്‍ സഹായിക്കും.

മുഖക്കുരു അകറ്റാന്‍..
മുളങ്കി അരച്ചത് ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്ത് തേക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം.

മുഖക്കുരു അകറ്റാന്‍..
ബദാം പാലും അല്പം ഓറഞ്ച് നീരും ക്യാരറ്റ് നീരും ചേര്‍ത്തരച്ച് പുരട്ടുന്നതും നല്ലതാണ്.

മുഖക്കുരു അകറ്റാന്‍..
തക്കാളിയും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നല്ല മാര്‍ഗമാണ്.



Click it and Unblock the Notifications
