Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മികച്ച ബ്യൂട്ടി ടിപ്സ്..
സൗന്ദര്യത്തിനായി എത്ര പരീക്ഷണങ്ങള്‍ നടത്തിയിട്ടും തൃപ്തി വരുന്നില്ല അല്ലേ.. എന്തൊക്കെ പരീക്ഷിക്കാന്‍ പറ്റുമോ അതൊക്കെ ചെയ്യാന്‍ തയ്യാറാണ് മിക്കവരും. ആയുര്‍വ്വേദ പരീക്ഷണങ്ങളാണെങ്കില്‍ പേടിക്കാനൊന്നുമില്ല. നിങ്ങളുടെ നിത്യോപയോഗ സാധനങ്ങളില്‍ മിക്കതും സൗന്ദര്യ പരിചരണത്തിന് ഉപയോഗിക്കാവുന്നതാണ്.
മുട്ടയും മുടിയും ഒത്തുച്ചേര്‍ന്നാല്‍..
മുഖത്തുണ്ടാകുന്ന പുള്ളികള്‍ മാറി സുന്ദരമാകാന്‍ കൊ തിക്കാത്തവര് ആരെങ്കിലുമുണ്ടാകുമോ..? സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്ക് കുറച്ച് ബ്യൂട്ടി ടിപ്സ് പറഞ്ഞുതരാം..

ബ്യൂട്ടി ടിപ്സ്
വെണ്ണ നീക്കിയ മോരില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക. ഒരു കഷ്ണം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേക്കാം. ഇത് ഇടയ്ക്കിടെ ചെയ്തു കൊടുക്കുക. മുഖത്തുണ്ടാകുന്ന പുള്ളികള്‍ മാറികിട്ടും.

ബ്യൂട്ടി ടിപ്സ്
ഒരു തണ്ട് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനുശേഷം കടലമാവുകൊണ്ട് മുഖം കഴുകാം.

ബ്യൂട്ടി ടിപ്സ്
രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അതിലേക്ക് ചെറുനാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും മഞ്ഞളും പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു മാറ്റാന്‍ ഇത് ഉപയോഗിക്കാം.

ബ്യൂട്ടി ടിപ്സ്
ചെറുനാരങ്ങയുടെ തളിരിലയും ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റിതരും.

ബ്യൂട്ടി ടിപ്സ്
പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടാം. മുഖത്തെ രോമങ്ങല്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

ബ്യൂട്ടി ടിപ്സ്
തുളസിയിലയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് കറുത്ത പാടുകള്‍ മാറ്റിതരും.

ബ്യൂട്ടി ടിപ്സ്
ബദാം എണ്ണ ചെറുതായി ചൂടാക്കി മുഖം നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് ഒട്ടിയ കവിള് തുടുത്ത് സുന്ദരമാകും.

ബ്യൂട്ടി ടിപ്സ്
കുങ്കുമപ്പൂവ് ഒരു ഗ്ലാസ് പാലില്‍ കാച്ചി രാത്രി കിടക്കുന്നതിനുമുന്പ് പതിവായി കഴിച്ചാല്‍ ചര്‍മകാന്തി വര്‍ദ്ധിക്കും.

ബ്യൂട്ടി ടിപ്സ്
ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്ത് അരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റി തരും.

ബ്യൂട്ടി ടിപ്സ്
ഒരു ടീസ്പൂണ്‍ ഓട്സ്, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് മൂന്ന് ടീസ്പൂണ്‍ പാല് എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മം മാറ്റിതരും.

ബ്യൂട്ടി ടിപ്സ്
പപ്പായ അരച്ച് കുഴമ്പാക്കി അല്പം പാല്‍പ്പാട ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മത്തിലെ ചുളിവുകള്‍ മാറിക്കിട്ടും.

ബ്യൂട്ടി ടിപ്സ്
പുതിനയിലയും, ചെറുനാരങ്ങയുടെ തളിരിലയും അരച്ച് നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
