Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കൂ
നിങ്ങളുടെ വീട്ടില്‍ തന്നെ ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായ നിരവധി വസ്തുക്കള്‍ കണ്ടെത്താനാവും.
പ്രത്യേകിച്ച് നിങ്ങളുടെ അടുക്കളയിലുള്ള ഒട്ടനേകം പ്രകൃതിദത്ത ചേരുവകള്‍ വഴി. ഇവ ഉപയോഗിക്കുന്നതും എളുപ്പമാണ്.
ഇവ വഴി തിളക്കമുള്ളതും ചുളിവുകളില്ലാത്തതുമായ ചര്‍മ്മം നേടാനാവും.

പാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കൂ
പഴങ്ങള്‍ അരച്ച് നേരിട്ട് ചര്‍മ്മത്തില്‍ തേയ്ക്കാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കും.

പാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കൂ
ഒരു അളവ് നാരങ്ങ നീര്, ഒരു അളവ് റോസ് വാട്ടര്‍, നാല് അളവ് തണുത്ത വെള്ളം എന്നിവ മിക്സ് ചെയ്ത് പകല്‍ സമയത്ത് മുഖത്ത് സ്പ്രേ ചെയ്യുക. ഇത് ചര്‍മ്മത്തെ ഫ്രഷായും തിളക്കോത്തോടെയും നിലനിര്‍ത്തും.

പാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കൂ
മുള്‍ട്ടാണി മിട്ടി അഥവാ ഫുള്ളേഴ്സ് എര്‍ത്ത് പ്രമുഖ ഫേസ്പായ്ക്കുകളുടെയെല്ലാം പ്രധാന ചേരുവയാണ്. ചര്‍മ്മം ശുദ്ധീകരിക്കാനുള്ള ഇതിന്റെ കഴിവിനൊപ്പം ചര്‍മ്മത്തിന് ഉന്മേഷം പകരുന്ന മിനറലുകളും അടങ്ങിയിരിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും അര ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ തണുപ്പിച്ച റോസ് വാട്ടറും കൂട്ടിക്കലര്‍ത്തുക. ഇത് കഴുത്തിലും മുഖത്തും പോലും തേയ്ക്കാവുന്നതാണ്. ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

പാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കൂ
വെയിലില്‍ ഉണക്കിയ ഓറഞ്ച് തൊലി പാലുമായി കലര്‍ത്തി പതിവായി മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കും.

പാടുകളില്ലാത്ത ചര്‍മം സ്വന്തമാക്കൂ
ചര്‍മ്മത്തിലെ പാടുകളും അടയാളങ്ങളും മായുന്നതിന് പച്ച ഉരുളക്കിഴങ്ങ് ജ്യൂസാക്കി തേക്കുന്നത് ഉത്തമമാണ്.



Click it and Unblock the Notifications
