Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തക്കാളി പോലെ ചുവക്കാം....
തക്കാളി മുഖ സൗന്ദര്യത്തിന് പല ഗുണങ്ങളും തരുമെന്ന് നമുക്കറിയാം. തക്കാളി കൊണ്ട് ചില ഫേസ് പാക്കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. നിരവധി വിറ്റാമിനുകളും ആന്റിയോക്സിഡന്റുകളും കൊണ്ട് പോഷയക സമൃദ്ധമായ തക്കാളി ആരോഗ്യം മാത്രമല്ല സൗന്ദര്യവും നല്‍കും.
ചുണ്ടിന്റെ കറുപ്പ് കളയാം..
തക്കാളി ഫേസ് പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുകയും മുഖക്കുരു തടയുന്നതിനും സഹായിക്കും. തക്കാളികള്‍ വെറുതെ കേടാക്കി കളയാതെ ഇത് കൊണ്ട് ഫേസ് പാക്കുകള്‍ നിങ്ങള്‍ക്ക് എളുപ്പം ഉണ്ടാക്കാം.

തക്കാളി ഫേസ്പാക്ക്
തക്കാളി നീരും അതിലേക്ക് കുക്കുമ്പര്‍ നീരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. മുഖത്തെ എണ്ണമയം മാറ്റിതരും.

തക്കാളി ഫേസ്പാക്ക്
തക്കാളി നീരില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് 20 മിനിട്ട് മുഖത്ത് തേച്ച് പിടിപ്പിക്കുക. വരണ്ട ചര്‍മം മൃദുവാകാന്‍ സഹായിക്കും.

തക്കാളി ഫേസ്പാക്ക്
തക്കാളി നീരില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം.

തക്കാളി ഫേസ്പാക്ക്
തക്കാളിയിലെ കുരു കളഞ്ഞ് മുഖത്ത് കുറച്ചു സമയം ഉരസുന്നതും നല്ലതാണ്.

തക്കാളി ഫേസ്പാക്ക്
തക്കാളിയും രണ്ട് ടീസ്പൂണ്‍ കുക്കുമ്പര്‍ പേസ്റ്റും തേനും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം.

തക്കാളി ഫേസ്പാക്ക്
തക്കാളിയും അവക്കാഡോ പേസ്റ്റും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇത് മുഖത്ത് 15 മിനിട്ട് പുരട്ടി വയ്ക്കുക.

തക്കാളി ഫേസ്പാക്ക്
തക്കാളിയും പുതിനയില പേസ്റ്റും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് ചര്‍മത്തിലെ ബാക്ടീരിയകളെയെല്ലാം നീക്കം ചെയ്യും.

തക്കാളി ഫേസ്പാക്ക്
രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും തക്കാളി പേസ്റ്റും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുഖം ക്ലീനായി നിറം വര്‍ദ്ധിക്കും.

തക്കാളി ഫേസ്പാക്ക്
തക്കാളിയും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. നിര്‍ജ്ജീവമായ കോശം മാറ്റി കോശത്തിന് ഉണര്‍വ്വ് നല്‍കും.

തക്കാളി ഫേസ്പാക്ക്
പപ്പായയും തക്കാളിയും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കാം. മുഖക്കുരു മാറ്റാന്‍ മികച്ച ഫേസ്പാക്കാണിത്.

തക്കാളി ഫേസ്പാക്ക്
തക്കാളിയും മൂന്ന് സ്പൂണ്‍ മോരും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 30 മിനിട്ട് മുഖത്ത് പുരട്ടി വയ്ക്കാം.

തക്കാളി ഫേസ്പാക്ക്
തക്കാളിയും തൈരും, തേനും,കടലമാവും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. മുഖത്തിന് മികച്ച ഗുണം നല്‍കും.

തക്കാളി ഫേസ്പാക്ക്
തക്കാളിയും ചെറുനാരങ്ങയും അര ടീസ്പൂണ്‍ ഓട്സും ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം.

തക്കാളി ഫേസ്പാക്ക്
തക്കാളിയും പുതിനയിലയും ഓട്സും കുക്കുമ്പറും ചേര്‍ത്ത് മികച്ചൊരു ഫേസ്പാക്ക് ഉണ്ടാക്കാം. മുഖത്ത് തേച്ച് പിടിപ്പിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകാം.



Click it and Unblock the Notifications
