Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരു മാറ്റാന് ഫേസ്പാക്കുകള്
നിങ്ങള്ക്ക് മുഖക്കുരു പ്രശ്നമുണ്ടോ... എന്നാല് നിങ്ങളുടെ ചര്മം ചിലപ്പോള് എണ്ണമയമുള്ളതാകാം. എണ്ണമയമുള്ള ചര്മത്തിലാണ് കൂടുതലായി മുഖക്കുരു പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം മുഖക്കുരു പ്രശ്നമുള്ളവര്ക്ക് ചില ഫേസ്പാക്കുകള് പറഞ്ഞുതരാം. ഈ ഫേസ്പാക്കുകള് നിങ്ങളുടെ മുഖക്കുരു തീര്ച്ചയായും മാറ്റിതരും.
പപ്പായ ഉണക്കി കഴിച്ചാല് ഗുണം പലത്..
ഇത്തരം ഫേസ്പാക്കുകള് ഉപയോഗിക്കുമ്പോള് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള് നശിച്ചുപോകും. പ്രായ വിത്യാസമില്ലാതെയുള്ള ഏറ്റവും വലിയ ചര്മരോഗമാണ് മുഖക്കുരു. ഹോര്മോണിലുണ്ടാകുന്ന മാറ്റം, ആര്ത്തവവിരാമം തുടങ്ങിയ കാരണങ്ങളും മുഖക്കുരു ഉണ്ടാക്കാം. എണ്ണമയമുള്ള ചര്മക്കാര്ക്ക് ഇതോര്ത്ത് വിഷമിക്കേണ്ട. നിങ്ങളെ ഈ ഫേസ്പാക്കുകള് സഹായിക്കും.

മുള്ട്ടാണി മിട്ടി ഫേസ്പാക്ക്
എണ്ണമയമുള്ള ചര്മ്മകാര്ക്കുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് പരിഹാരമാകാന് മുള്ട്ടാണി മിട്ടി ഫേസ്പാക്കിന് സാധിക്കും. മുള്ട്ടാണി മിട്ടി പൗഡറും, റോസ് വാട്ടറും, ചെറുനാരങ്ങയും ചേര്ത്ത് ഉണ്ടാക്കാം.

കടലമാവ്-തൈര് ഫേസ്പാക്ക്
രണ്ട് സ്പൂണ് കടലമാവും തൈരും ചേര്ത്ത് കട്ടിയുള്ള പേസ്റ്റാക്കിയാല് മുഖക്കുരുവിനുള്ള മികച്ച ഫേസ്പാക്കാകും.

പുതിനയില ഫേസ്പാക്ക്
പുതിനയില പേസ്റ്റാക്കിയെടുക്കുക. അതിലേക്ക് തേനും ചേര്ത്ത് മുഖക്കുരുവില് പുരട്ടാം.

ചെറുനാരങ്ങ-തേന് ഫേസ്പാക്ക്
ചെറുനാരങ്ങാനീരില് ഒരു സ്പൂണ് തേന് ചേര്ക്കുക. അതിലേക്ക് അല്പം റോസ് വാട്ടറും ചേര്ക്കാം. ഈ ഫേസ്പാക്ക് തേച്ചതിനുശേഷം കുറച്ചുസമയം റിലാക്സ് ചെയ്യുക.

കുക്കുമ്പര് ഫേസ്പാക്ക്
കുക്കുമ്പര് ശരീരത്തില് നിന്നും ചൂടു പുറംതള്ളാന് സഹായിക്കും. ഇത് മുഖക്കുരുവിന് ഗുണം ചെയ്യും. കുക്കുമ്പര് അരച്ച് കുഴമ്പ് രൂപത്തിലാക്കി ഫ്രിഡ്ജില് വയ്ക്കുക. തണുത്തുകഴിഞ്ഞാല് നിങ്ങളുടെ മുഖക്കുരുവില് ഇത് പുരട്ടാം.

ആര്യവേപ്പ് ഫേസ്പാക്ക്
ആര്യവേപ്പില റോസ് വാട്ടറോ, ചെറുനാരങ്ങയോ ചേര്ത്തരച്ച് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ കുരുക്കളില് പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില് കഴുകാം.

തേന് ഫേസ്പാക്ക്
തേന് മുഖക്കുരു കളയാന് സഹായിക്കുന്ന മികച്ച വഴിയാണ്. കുറച്ച് ശുദ്ധമായ തേനെടുത്ത് മുഖക്കുരുവില് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകാം.

അസ്പിരിന് ഫേസ്പാക്ക്
അസ്പിരിന് ഗുളികയെക്കുറിച്ച് കേട്ടിട്ടില്ലേ. ഇതും നിങ്ങളുടെ മുഖക്കുരു കളയാന് സഹായിക്കും. ഒന്നോ രണ്ടോ അസ്പിരിന് ഗുളിക വെള്ളത്തിലിട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് മുഖത്ത് പുരട്ടാം, 15 മിനിട്ട് കഴിഞ്ഞ് കഴുകാം.



Click it and Unblock the Notifications
