Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
സൗന്ദര്യ സംരക്ഷണത്തിന് ചീര!
ഏറെ പോഷകഗുണങ്ങളടങ്ങിയതാണ് ചീര. സൗന്ദര്യ സംരക്ഷണത്തിന് ചീര എങ്ങനെ ഉപകാരപ്പെടും എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.
ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ ചീര പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

1. മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു
വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, അയണ്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിങ്ങനെ മുടി വളര്‍ച്ചക്ക് കരുത്ത് പകരുന്ന ഘടകങ്ങള്‍ ധാരാളമായി അടങ്ങിയതാണ് ചീര. ഇതിലെ ഇരുമ്പിന്റെ സാന്നിധ്യം രക്തകോശങ്ങളെ ഓക്ജിന് മുടിനാരുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. കരുത്തുള്ള മുടിയിഴകള്‍ക്ക് ഇത് അനിവാര്യമാണ്.

2. ചര്‍മ്മത്തിന് പുതുജീവന്‍
വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. വിറ്റാമിന്‍ എ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. മറ്റൊരു തരത്തില്‍ കോശങ്ങളുടെ പുനരുജ്ജീവനത്തില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇത് തകരാറിലായ ചര്‍മ്മത്തെ ഭേദമാക്കുകയും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

3. നിറം വര്‍ദ്ധിപ്പിക്കുന്നു
ചീര ചര്‍മ്മത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കും. ചീരയിലെ വിറ്റാമിന്‍ കെയുടെ സാന്നിധ്യം പാടുകളും, കറുത്ത കുത്തുകളും മങ്ങാന്‍ സഹായിക്കും. മുഖക്കുരുവും കണ്ണിന് ചുറ്റുമുള്ള കറുത്ത വലയങ്ങളും കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

4. പ്രായത്തിന്റെ ലക്ഷണങ്ങളെ തടയുന്നു
ശരീരത്തിലെ സ്വതന്ത്രമൂലകങ്ങള്‍ ചര്‍മ്മത്തിന് തകരാറുണ്ടാക്കുകയും ചുളിവുകള്‍ വീഴ്ത്തുകയും ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ചീര ശരീരത്തിലെ സ്വതന്ത്രമൂലകങ്ങളെ ഇല്ലായ്മ ചെയ്യുകയും ചുളിവുകള്‍, വരകള്‍, ചര്‍മ്മം അയഞ്ഞ് തൂങ്ങല്‍ എന്നിവ ആരംഭത്തില്‍ തന്നെ തടയുകയും ചെയ്യും. ചീര പതിവായി കഴിക്കുന്നത് ചര്‍മ്മത്തെ യൗവ്വനയുക്തമാക്കി നിലനിര്‍ത്തും.

5. സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണം
ചീരയിലടങ്ങിയ വിറ്റാമിന്‍ ബി ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കും. ഇത് ചര്‍മ്മത്തിന് തകരാറും, ക്യാന്‍സറും, ചുളിവുകളും ഉണ്ടാക്കുന്നതാണ്. ചീരയിലെ ആന്റി ഓക്സിഡന്റുകള്‍ ഒരു പ്രകൃതിദത്ത സണ്സ്ക്രിനായി പ്രവര്‍ത്തിക്കും.

6. മുഖക്കുരു ഭേദമാക്കുന്നു
മുഖക്കുരു അകറ്റാനും ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും ഏറെ ഫലപ്രദമാണ് ചീര. ചീരയിലെ ഔഷധ ഘടകം ദഹനേന്ദ്രിയത്തില്‍ നിന്നും രക്തത്തില്‍ നിന്നും വിഷാംശമകറ്റി മുഖക്കുരുവില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.



Click it and Unblock the Notifications
