Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രായം കൂട്ടും ശീലങ്ങള്‍
ഉള്ളതിനേക്കാള്‍ പ്രായക്കുറവു തോന്നിയ്ക്കുമെന്ന വാചകങ്ങളായിരിയ്ക്കും എല്ലാവരേയും സന്തോഷിപ്പിയ്ക്കുക. പ്രായം കൂടുതല്‍ തോന്നിയ്ക്കുന്നതും കുറയ്ക്കുന്നതുമെല്ലാം ചര്മമാണെന്നു പറയാം. നല്ല ചര്‍മമെങ്കില്‍, ചുളിവുകളില്ലാത്ത ചര്‍മമെങ്കില്‍ പ്രായക്കുറവു തോന്നുന്നത് സ്വാഭാവികം. നേരെ മറിച്ചെങ്കില്‍ പ്രായക്കൂടുതല്‍ തോന്നുകയും ചെയ്യും.
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് നമ്മുടെ ചില ശീലങ്ങള്‍.
പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

പ്രായം കൂട്ടും ശീലങ്ങള്‍
ദിവസവും ധാരാളം തവണ മുഖം ക്ലെന്‍സര്‍ കൊണ്ടും ഫേസ് വാഷ് കൊണ്ടും വൃത്തിയാക്കുന്നവരുണ്ട്. ഇത് ചര്‍മത്തില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണയെയും ഈര്‍പ്പത്തെയും നശിപ്പിക്കുയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കും.

പ്രായം കൂട്ടും ശീലങ്ങള്‍
ഭക്ഷണശീലങ്ങളും ചര്‍മത്തിന് പ്രായമേറ്റുന്നുണ്ട്. മധുരം കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകാന്‍ സാധ്യത കൂടുതലാണ്. മധുരം ഗ്ലൈക്കേഷന്‍ എന്നൊരു പ്രക്രിയയുണ്ടാക്കുന്നു. ഇത് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ എന്നൊരു വസ്തുവിനെ നശിപ്പിക്കുകയും ചെയ്യുന്നു. ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇത് ഇടയാക്കും.

പ്രായം കൂട്ടും ശീലങ്ങള്‍
സ്ട്രോ ഉപയോഗിച്ച് പാനീയങ്ങള്‍ കുടിയ്ക്കുന്നത് കവിളിലും ചുണ്ടിനു ചുറ്റും പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നു. ഇത്തരം ചുളിവുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുന്നു.

പ്രായം കൂട്ടും ശീലങ്ങള്‍
ടിവി കാണുന്നത് പ്രായം വര്ദ്ധിപ്പിക്കുമെന്നറിയുമോ. സത്യമാണ്. ടിവിയില്‍ നിന്നും പുറപ്പെടുന്ന വികിരണങ്ങള്‍ ചര്‍മത്തില്‍ പതിയ്ക്കുകയും അതുവഴി ചര്‍മത്തിന് ക്ഷതമേല്‍ക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത അകലം സൂക്ഷിച്ചു മാത്രമെ ടിവി കാണാന്‍ പാടുകയുള്ളൂ.

പ്രായം കൂട്ടും ശീലങ്ങള്‍
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ പ്രായക്കൂടുതലിന് ഇടയാക്കുന്ന രണ്ടു കാര്യങ്ങളാണ്. ഇവ രണ്ടും ചര്‍മത്തിന്റെ സ്വാഭാവികതയ്ക്ക് മങ്ങലേല്‍പ്പിക്കും.

പ്രായം കൂട്ടും ശീലങ്ങള്‍
എയര്‍ കണ്ടീഷന്‍ ചര്‍മത്തിന് പ്രായമേറ്റുന്ന മറ്റൊന്നാണ്. ഇത് ചര്‍മത്തിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിനും ചര്‍മം വരണ്ടതാക്കുന്നതിനും ഇട വരുത്തും. വരണ്ട ചര്‍മം പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും.

പ്രായം കൂട്ടും ശീലങ്ങള്‍
എപ്പോഴും നെറ്റി ചുളിയ്ക്കുന്ന ശീലമുണ്ടോ. ചര്‍മത്തിന് പ്രായമേറ്റുന്ന മറ്റൊരു ഘടകമാണിത്. പ്രത്യേകിച്ചും നെറ്റിയില്‍ ചുളിവ് വീഴാന്‍ ഇത് ഇട വരുത്തുന്നു.

പ്രായം കൂട്ടും ശീലങ്ങള്‍
അന്തരീക്ഷമലിനീകരണവും പെട്ടെന്ന് പ്രായമാകാന്‍ കാരണമാകുന്നുണ്ട്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇത് ഇടയാക്കുന്നു.



Click it and Unblock the Notifications
