Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സൗന്ദര്യത്തിന് ചില ഭീഷണികള്‍!!
സൗന്ദര്യം എന്നാല്‍ ധാരാളം മേക്കപ്പ് അണിയുന്നതല്ല. മറ്റ് പല ഘടകങ്ങളും ഇതില്‍ പങ്കുവഹിക്കുന്നുണ്ട്. സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നതിന് അതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളെ സംബന്ധിച്ച് അറിയേണ്ടതുണ്ട്. നിങ്ങളുടെ സൗന്ദര്യം ചോര്‍ത്തിക്കളയുന്ന ചില കാര്യങ്ങളെക്കുണ്ട്.
സൗന്ദര്യം നേടുന്നതിനായി സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം നമ്മള് ചെയ്യുന്നു. എന്നാല്‍ ചിലപ്പോള്‍ ഇവ എതിര് പ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തിന്റെ അവസ്ഥ മോശമാക്കുകയും ചെയ്യും. സൗന്ദര്യത്തിന് നാശമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കുക.

1. അള്‍ട്രാ വയലറ്റ് രശ്മികള്‍
ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം അള്‍ട്രാവയലറ്റ് രശ്മികളാണ്. ഇതിന് പുറമേ സണ്‍ബേണ്‍, അകാല വാര്‍ദ്ധക്യം എന്നിവയ്ക്കും ഇത് കാരണമാകും. ഇക്കാരണങ്ങളാല്‍ സൂര്യപ്രകാശം എല്ക്കുന്ന സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

2. മലിനീകരണം
അന്തരീക്ഷ മാലിന്യങ്ങള്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും നിങ്ങളുടെ സൗന്ദര്യം അകറ്റുകയും ചെയ്യും. യാത്ര ചെയ്യുമ്പോള്‍ മുഖം മൂടുന്നത് മുഖത്ത് അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.

3. പുകവലി
പുറമേ നിന്നുള്ള പുക ശ്വസിക്കുന്നതും, പതിവായി പുകവലിക്കുന്നതും ചര്‍മ്മത്തിലേക്ക് ന്യൂട്രിയന്റുകള്‍ കൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ക്ക് തകരാറുണ്ടാക്കും. ഇത് മുടി നരയ്ക്കാനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുമിടയാക്കും.

4. വ്യായാമം
പതിവായി വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തും. കൂടാതെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. വ്യായാമത്തിനിടെയുണ്ടാകുന്ന വിയര്‍പ്പ് ചര്‍മ്മത്തിന് ശോഭയും യുവത്വവും നല്‍കും.

5. ആരോഗ്യമില്ലാത്ത തലമുടി
തലയില്‍ താരനുണ്ടെങ്കില് ഇതിന്റെ പൊടി മുഖത്ത് വീഴാനും മുഖക്കുരു ഉണ്ടാകാനും കാരണമാകും. മുഖത്തേക്ക് തലമുടി വീഴാനനുവദിക്കരുത്. തലമുടി താരനില്ലാതെ സംരക്ഷിക്കുകയും ചെയ്യുക.

6. ജലാംശം
ദിവസം എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും നിങ്ങള്‍ക്ക് പ്രായക്കുറവ് തോന്നിപ്പിക്കുകയും ചെയ്യും. വെള്ളം ആവശ്യത്തിന് ലഭിക്കാതെ വന്നാല്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാവാനിടയാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.



Click it and Unblock the Notifications
