Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
കാലാവസ്ഥയ്ക്ക് യോജിച്ച സ്കിന്‍ കെയര്‍
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ചര്‍മം വരണ്ടതാകുന്നു അല്ലേ..അതിനു പ്രധാനകാരണം വെള്ളം കുടിക്കുന്നത് കുറയുന്നത് തന്നെയാണ്. നിങ്ങള്‍ വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനനുസരിച്ച് നിങ്ങളുടെ ചര്‍മം മൃദുലവും മിനുസമുള്ളതുമാകും. ഇനിയുള്ള കാലാവസ്ഥയ്ക്ക് വേണ്ടതും അതാണ്. രണ്ടാമത്തെ കാര്യം കെമിക്കല്‍ അടങ്ങിയ സൗന്ദര്യവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ്.
ഇത് നിങ്ങളുടെ ചര്‍മത്തെ ഓരോ ദിവസവും കേടാക്കി കൊണ്ടിരിക്കും. മുഖക്കുരു, വരണ്ട ചര്‍മം, അഴുക്ക് എന്നിവയൊക്കെയുള്ളവര്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ചര്‍മവും അതിനോട് പൊരുത്തപ്പെടണം. അതിനു വേണ്ടത് നല്ല പരിചരണമാണ്. നിങ്ങള്‍ക്ക് നല്ല സൗന്ദര്യം കിട്ടണമെങ്കില്‍ ഇരട്ടി പരിചരണം ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ സ്കിന്‍ കെയര്‍ മാറ്റൂ...

മുഖ പരിചരണം
പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് മുഖം മൂടിവയ്ക്കാം. പൊടികളും, മാലിന്യങ്ങളും കയറാന്‍ പറ്റാത്ത വിധത്തില്‍.

പ്രകൃതിദത്ത മോയിസ്റ്ററിംഗ്
മുഖത്തിന്റെ സംരക്ഷണത്തിന് പ്രകൃതിദത്ത മോയിസ്റ്ററിംഗ് ക്രീമുകള്‍ ഉപയോഗിക്കാം. വെണ്ണ, തണുത്ത പാല്, തൈര് എന്നിവ തിരഞ്ഞെടുക്കാം. ഇത് നിങ്ങള്‍ക്ക് തിളക്കം നല്‍കും. നിങ്ങള്‍ക്ക് സ്കിന്‍ ടോണ്‍ നല്‍കുകയും ചെയ്യും.

മുഖം കഴുകുക
ഇടയ്ക്കിടെ മുഖം കഴുകുക. വേനല്‍ക്കാലത്ത് കൂടുതല്‍ പൊടികളും അഴുക്കുകളും രോമകൂപത്തില്‍ അടിയും. ഇത് കഴുകികളയണം.

മുഖത്ത് കൈ വെക്കാതിരിക്കുക
മുഖക്കുരു ഉള്ളവര്‍ മുഖത്ത് കൈ വെക്കാതിരിക്കുക. ഇത് മുഖക്കുരു കൂടുതല്‍ വളരാന്‍ കാരണമാകും. കുരു പൊട്ടിക്കാതിരിക്കുക.

കറുത്ത പാടുകള്‍
വേനല്‍ക്കാലത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് കറുത്തപാടുകളും, മങ്ങിയ നിറവും. കണ്ണിന് ചുറ്റും കറുപ്പും ഉണ്ടാകുന്നു. ഇതിന് നിങ്ങള്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുക. കണ്ണില്‍ ഇവ മുറിച്ച വെക്കുക. കുക്കുമ്പര്‍ നല്ല ഉദാഹരണമാണ്.

ആവശ്യമില്ലാത്ത രോമങ്ങള്‍
മുഖത്തെ രോമങ്ങള്‍ ഒഴിവാക്കുക. തക്കാളിയോ, ചെറുനാരങ്ങ ജ്യൂസോ ഉപയോഗിച്ച്് ബ്ലീച്ച് ചെയ്താല്‍ മതി.

വൃത്തിയാക്കുക
പാലോ തൈരോ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. പൊടിയേയും അഴുക്കിനെയും മാറ്റാനുള്ള മികച്ച മാര്‍ഗമാണിത്.



Click it and Unblock the Notifications
