Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രായം നിങ്ങളെ തോല്പ്പിയ്ക്കാതിരിയ്ക്കാന്.......
പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് ചര്‍മ്മത്തിലാണ്. മുഖത്തുണ്ടാകുന്ന ചുളിവുകള്‍, കറുത്ത പാടുകള്‍, വരകള്‍ എന്നിവ നിങ്ങളുടെ മുഖസൗന്ദര്യത്തെ പൂര്‍ണമായും നശിപ്പിക്കും. ഉള്ളതിലും കൂടുതല്‍ പ്രായം തോന്നിപ്പിക്കാന്‍ ഇത് കാരണമാകും. ചര്‍മ്മത്തിന്റെ പ്രായം കൂടുന്നത് വൈകിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതായിരിക്കും.
കാഴ്ചയില്‍ ചെറുപ്പം തോന്നിപ്പിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചെറുപ്പം നിലനിര്‍ത്താന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് നോക്കാറുണ്ട് നമ്മള് . എന്നാല്‍ ഇതിന്റെ രഹസ്യം മുഖചര്മ്മത്തിലാണ് മറഞ്ഞിരിക്കുന്നതെന്ന് അറിയണം. മുഖത്തെ ചുളിവുകള്‍ അപ്രത്യക്ഷമാവുകയും ചര്‍മ്മം മൃദുലമാവുകയും ചെയ്താല്‍ ആര്‍ക്കും നിങ്ങളുടെ പ്രായം മനസ്സിലാക്കാന്‍ കഴിയില്ല.
അപകടകരമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ലളിതമായ ചില കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും ഇതിന്. ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മുഖലേപനങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ചെറുപ്പം നിലനിര്‍ത്തുന്ന ചില മുഖലേപനങ്ങള്‍

അരിമാവും പാലും
അയഞ്ഞ് തൂങ്ങിയ ചര്‍മ്മം മുറുകുന്നതിനും ചെറുപ്പം നിലനിര്‍ത്തുന്നതിനും അരിമാവ് സഹായിക്കും . അരിമാവില്‍ അല്പം പാല് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്തിത് പുരട്ടി കുറച്ച് കഴിയുമ്പോള്‍ ചര്‍മ്മം മുറുകുന്നത് പോലെ അനുഭവപ്പെടും. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

ഓട്സും തൈരും
ഓട്സും തൈരും ചേര്‍ത്തിളക്കി ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ പുരട്ടുക. നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

മുട്ട
ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണിത്. ഒരു മുട്ട ഉടച്ച് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം കഴുകി കളയുക. അയഞ്ഞ ചര്‍മ്മം മുറുക്കുകയും ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും ഇത്. വളരെ ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.

പഴം
ചര്‍മ്മം മുറുകുന്നതിന് പഴം അരച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. മുഖചര്‍മ്മം മുറുകുന്നതായി അനുഭവപ്പെടും. കുറച്ച് സമയത്തിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.

പപ്പായ, നാരങ്ങ
അരച്ച പപ്പായയില്‍ ഏതാനം തുള്ളി നാരങ്ങ നീര് ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. മുഖ ചര്‍മ്മം മൃദുലമാക്കുകയും നിറം നല്‍കുകയും ചെയ്യും. മുഖത്തിന് തിളക്കവും ചെറുപ്പവും നല്കാന് ഇത് സഹായിക്കും.

മാങ്ങ, റോസ് വാട്ടര്‍
ഒരു മാങ്ങ അരച്ച് കുഴമ്പ് രൂപത്തിലാക്കി റോസ് വാട്ടര്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. മാങ്ങ ചര്‍മ്മത്തിന് വളരെ നല്ലതാണ്. മങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
