For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട കൊണ്ടു ഫേഷ്യല്‍ ചെയ്യാം

By Super
|

വിവാഹത്തിന്‌ ഇനി ഏതാനം ആഴ്‌ചകള്‍ മാത്രമെ അവശേഷിക്കുന്നുള്ളു. മറ്റ്‌ തയ്യാറെടുപ്പുകളും ജോലിത്തിരക്കും കാരണം വിവാഹനാളിലേക്കായി മുന്‍കൂട്ടി ചെയ്യേണ്ട സൗന്ദര്യ പരിചരണങ്ങള്‍ക്ക്‌ ഇനി ഏറെ സമയവുമില്ല. ഇത്തരം സാഹചര്യത്തില്‍ ആണ്‌ നിങ്ങള്‍ എങ്കില്‍ വിഷമിക്കേണ്ടതില്ല. വധു ആഗ്രഹിക്കുന്ന തിളങ്ങുന്ന സുന്ദര ചര്‍മ്മം വീട്ടില്‍ തന്നെ നേടിയെടുക്കാം. എങ്ങനെ എന്ന്‌ അത്ഭുതപ്പെടേണ്ടതില്ല. വീട്ടില്‍ സുലഭമായ മുട്ട ഇതിന്‌ നിങ്ങളെ സഹായിക്കും.

വിവിധ തരത്തിലുള്ള ചര്‍മ്മങ്ങളില്‍ മുട്ടയുടെ വെള്ളയും മഞ്ഞയും അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കും. നിങ്ങളുടെ മുഖം മൃദുലവും തിളക്കമുള്ളതും മനോഹരവുമാക്കുമിത്‌. വിശ്വസിക്കാന്‍ കഴിയുന്നില്ലേ? മുട്ടകൊണ്ടുള്ള ഈ മുഖലേപനങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

1.മുഖക്കുരുവും എണ്ണമയവും ഇല്ലാത്ത ചര്‍മ്മത്തിനായി

1.മുഖക്കുരുവും എണ്ണമയവും ഇല്ലാത്ത ചര്‍മ്മത്തിനായി

ഒരു മുട്ടയുടെ വെള്ള

ഒരു ടീസ്‌പൂണ്‍ നാരങ്ങ നീര്‌

അര ടീ സ്‌പൂണ്‍ തേന്‍(താത്‌പര്യമുണ്ടെങ്കില്‍)

മുട്ടയുടെ വെള്ളയും നാരങ്ങ നീരും ചേര്‍ത്ത്‌ പതയുന്നത്‌ വരെ അടിച്ച്‌ ഇളക്കുക. അതിന്‌ ശേഷം നിങ്ങള്‍ക്ക്‌ ആവശ്യമെങ്കില്‍, ഈ മിശ്രിതത്തിലേക്ക്‌ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. 10-15 മിനുട്ട്‌ നേരം പൂര്‍ണമായി ഉണങ്ങുന്നതിനായി കാത്തിരിക്കുക. പിന്നീട്‌ ഇളം ചൂട്‌ വെള്ളത്തില്‍ സാവധാനം കഴുകി കളയുക.

2. ചര്‍മ്മത്തിന്‌ നനവ്‌ നല്‍കുന്ന ലേപനം

2. ചര്‍മ്മത്തിന്‌ നനവ്‌ നല്‍കുന്ന ലേപനം

താഴെ പറയുന്ന ചേരുവകള്‍ ഉപയോഗിച്ച്‌ ചര്‍മ്മത്തിന്‌ നനവ്‌ നല്‍കുക

ഒരു മുട്ടയുടെ മഞ്ഞ

ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍

ഒരു ടേബിള്‍ സ്‌പൂണ്‍ ബാദാം അല്ലെങ്കില്‍ ഒലീവ്‌ എണ്ണ

എല്ലാ ചേരുവകളും കൂടി ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാകും വരെ ഇളക്കുക. പിന്നീട്‌ ഈ മിശ്രിതം വൃത്താകൃതയില്‍ മുഖത്ത്‌ പുരട്ടുക. ഉണങ്ങിയതിന്‌ ശേഷം ചെറു ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

ബാദം എണ്ണ മുഖക്കുരുവിന്‌ പരിഹാരം നല്‍കുന്നതിന്‌ പുറമെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. നിങ്ങളുടേത്‌ എണ്ണമയമുള്ള ചര്‍മ്മം ആണെങ്കില്‍ ഏതാനം തുള്ളി നാരങ്ങ നീരു കൂടി മിശ്രിതത്തില്‍ ഒഴിക്കുകയും എണ്ണയുടെ അളവ്‌ കുറയ്‌ക്കുകയും ചെയ്യുക.

3. നശിച്ച ചര്‍മ്മങ്ങളള്‍ നീക്കം ചെയ്യാന്‍

3. നശിച്ച ചര്‍മ്മങ്ങളള്‍ നീക്കം ചെയ്യാന്‍

സ്‌പായിലെ പരിചരണത്തിന്‌ പകരം ചെയ്യാവുന്ന ഫലപ്രദമായ മുഖലേപനമാണിത്‌. ഇതിന്‌ ആവശ്യമായ ചേരുവകള്‍ ഇവയാണ്‌

ഒരു മുട്ടയുടെ വെള്ള

ഒരു ടീസ്‌പൂണ്‍ ഓട്‌സ്‌

ഒരു ടീസ്‌പൂണ്‍ തേന്‍

മുട്ടയുടെ വെള്ള പതയുന്നത്‌ വരെ ഇളക്കുക. അതിന്‌ ശേഷം തേനും ഓട്‌സും ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി 15-20 മിനുട്ടുകള്‍ക്ക്‌ ശേഷം സാവധാനം തുടച്ചതിന്‌ ശേഷം ചൂട്‌ വെള്ളത്തില്‍ കഴുകുക.

4. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താന്‍

4. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താന്‍

ചര്‍മ്മത്തിന്‌ പോഷകവും ജലാംശവും നല്‍കാന്‍ സഹായിക്കുന്ന ഈ മുഖലേപനം വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്‌ വളരെ ഫലപ്രദമായിരിക്കും.

ആവശ്യമുള്ള ചേരുവകള്‍

ഒരു മുട്ടയുടെ വെള്ള അല്ലെങ്കില്‍ മഞ്ഞ

1/4 വിളഞ്ഞ അവൊക്കാഡോ

ഒരു ടീസ്‌പൂണ്‍ തൈര്‌

അവൊക്കാഡോ നന്നായി ചതച്ച്‌ അരച്ചതില്‍ മുട്ടയുടെ വെള്ള അല്ലെങ്കില്‍ മഞ്ഞയും തൈരും ചേര്‍ത്ത്‌ നന്നായി ഇളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. മുഖത്ത്‌ പുരട്ടി ഉണങ്ങിയതിന്‌ ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക.

അവൊക്കാഡോ ചര്‍മ്മത്തിന്‌ നനവ്‌ നല്‍കുമ്പോള്‍ തൈര്‌ ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തും. മങ്ങിയ ചര്‍മ്മത്തില്‍ നിന്നും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഈ മുഖലേപനം വളരെ നല്ലതാണ്‌.

5. ചര്‍മ്മം മൃദുലമാക്കാന്‍

5. ചര്‍മ്മം മൃദുലമാക്കാന്‍

വരണ്ട ചര്‍മ്മം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതുപയോഗിക്കാം

ഒരു മുട്ടയുടെ മഞ്ഞ

ഒരു ടീസ്‌പൂണ്‍ തേന്‍

ഇവ രണ്ടു കൂടി കൂട്ടിയിളക്കി മുഖത്ത്‌ പുരട്ടുക. മിശ്രിതം ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂട്‌ വെള്ളത്തില്‍ കഴുകുക.

വരണ്ട ചര്‍മ്മത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന മറ്റൊരു മുഖലേപനം തയ്യാറാക്കാന്‍ മുട്ടയുടെ മഞ്ഞയും ഓരോ ടീസ്‌പൂണ്‍ മഞ്ഞളും ഒലീവ്‌ എണ്ണയും ചേര്‍ത്തിളക്കുക.

6. ചര്‍മ്മത്തിന്‌ ഉണര്‍വ്‌ നല്‍കാന്‍

6. ചര്‍മ്മത്തിന്‌ ഉണര്‍വ്‌ നല്‍കാന്‍

ചര്‍മ്മത്തെ വൃത്തിയാക്കുകയും സുഷിരങ്ങള്‍ അടയ്‌ക്കുകയും ചെയ്യുന്ന, നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തുന്ന ഒരു മുഖലേപനം വേണമെന്നുണ്ടോ? എങ്കില്‍

ഒരു മുട്ടയുടെ വെള്ള

7-8 സ്‌ട്രോബെറി

ഒരു ടീസ്‌പൂണ്‍ തൈര്‌

ഏതാനം തുള്ളി നാരങ്ങ നീര്‌

മുട്ടയുടെ വെള്ള പതയുന്നത്‌ വരെ അടിച്ച്‌ ഇളക്കുക. വേറൊരു പാത്രത്തില്‍ സ്‌ട്രോബെറി ചതച്ചെടുക്കുക. അതിന്‌ ശേഷം ഇവരണ്ടും കൂടി തൈരും നാരങ്ങ നീരും ചേര്‍ത്തിളക്കുക. കുഴമ്പ്‌ രൂപത്തിലാക്കിയ മിശ്രിതം മുഖത്ത്‌ പുരട്ടി 15-20 മിനുട്ടുകള്‍ക്ക്‌ ശേഷം കഴുകി കളയുക. ആഴ്‌ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇത്‌ ഉപയോഗിക്കുക.

7. തിളങ്ങുന്ന ചര്‍മ്മത്തിന്‌

7. തിളങ്ങുന്ന ചര്‍മ്മത്തിന്‌

വിവാഹ ദിനത്തില്‍ തിളങ്ങുന്ന തെളിഞ്ഞ ചര്‍മ്മം എന്ന വധുവിന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സഹായിക്കുന്ന ചേരുവയാണ്‌ മുട്ട. ഇതിന്‌ വേണ്ട ചേരുവകള്‍

ഒരു മുട്ടയുടെ മഞ്ഞ

ഒരു ടീസ്‌പൂണ്‍ തേന്‍

ഒരു ടീസ്‌പൂണ്‍ തൈര്‌

ഈ മൂന്ന്‌ മിശ്രിതങ്ങളും കൂടി ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. വൃത്തിയാക്കിയ മുഖത്തത്‌ ഇത്‌ പുരട്ടുക. നന്നായി ഉണങ്ങിയതിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖത്ത്‌ ഇതിന്റെ ഫലം പ്രകടമാകുന്നതിനായി ആഴ്‌ചയില്‍ പല പ്രാവശ്യം ഇത്‌ ചെയ്യുക.

മുട്ട പ്രോട്ടീന്റെ വലിയ സ്രോതസ്സാണ്‌. ചര്‍മ്മത്തിലെ വരകള്‍ അകറ്റാന്‍ സഹായിക്കുന്നതിന്‌ പുറമെ മുഖക്കുരുവില്‍ നിന്നും രക്ഷ നല്‍കുകയും ചെയ്യും. മുട്ടയുടെ വെള്ള കൊണ്ടുള്ള ലേപനങ്ങള്‍ ചര്‍മ്മത്തെ വൃത്തിയാക്കും, നശിച്ച ചര്‍മ്മകോശങ്ങള്‍ നീക്കം ചെയ്യും, ചര്‍മ്മത്തെ മുറുക്കുകയും നിറം നല്‍കുകയും ചെയ്യും. ചര്‍മ്മത്തിന്‌ ആവശ്യമായ ജലാംശം നല്‍കി നനവ്‌ നിലനിര്‍ത്തുകയും ചെയ്യും. മുട്ടയുടെ മഞ്ഞ കൊണ്ടുള്ള മുഖ ലേപനങ്ങള്‍ ചര്‍മ്മത്തിന്റെ ഇലാസ്‌തികത ഉയര്‍ത്തി ചര്‍മ്മത്തെ മൃദുലവും മിനുസവുമാക്കും. വരണ്ടതും , അടരുന്നതും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ ഭേദമാക്കാനും സഹായിക്കും. വിവാഹ ദിവസം ചെറുപ്പം നിലനില്‍ക്കുന്ന തിളങ്ങുന്ന മനോഹര ചര്‍മ്മം ലഭിക്കാന്‍ ഈ മുഖലേപനങ്ങള്‍ ഉപയോഗിക്കുക

English summary

Easy Egg Facials For Bride

Egg white and egg yolk masks can do wonders to different types of skin. It will make your face smooth, supple and radiant. Don’t believe us? Well, then try on these egg masks and see their amazing results for yourself.
X
Desktop Bottom Promotion